ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി സ്വയംഭൂ ഗുഹയില്‍ പ്രവേശിക്കാന്‍ ഇനി അഞ്ചുമാസം മാത്രമാണ് ബാക്കിയുള്ളത്. 12 വര്‍ഷത്തിലൊരിക്കലാണ് സ്വയംഭൂ ഗുഹയില്‍ പ്രവേശിക്കുന്ന ജാബ്രി മഹോത്സവം നടക്കുന്നത്.
ബെള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ബന്‍താജെ വനത്തിലാണ് സ്വയംഭൂ (ജാബ്രി ഗുഹ). നെട്ടണിഗെ മഹതോദാര മഹാലിംഗേശ്വര ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നറിയപ്പെടുന്ന ഗുഹയാണിത്.
വിശ്വാസവും ദുരൂഹതയും ചേര്‍ന്നുകിടക്കുന്ന ഗുഹാപ്രവേശ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അരലക്ഷം വിശ്വാസികളെത്തും. 2005ല്‍ ജാബ്രിഗുഹ പ്രവേശനസമയത്ത് എത്തിച്ചേര്‍ന്നത് 42,000 ഭക്തരാണ്. കര്‍ണാടകയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്നത്.
ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി ആറുകിലോമീറ്റര്‍ വനത്തിലൂടെ നടന്നാണ് ബന്‍താജെ വനത്തിലെ ചെണ്ടത്തടുക്കയില്‍ എത്തുന്നത്. 100 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുന്നിന്‍മുകളിലെ പുല്‍മേടാണ് ചെണ്ടത്തടുക്ക. ഒത്തനടുക്ക് കറുത്ത പാറകള്‍ക്ക് നടുവിലാണ് ഗുഹ. 12 വര്‍ഷത്തിലൊരിക്കലേ കാടുകള്‍ തെളിച്ച് ഇവിടേക്ക് വഴിയുണ്ടാക്കാറുള്ളു.
48 ദിവസം പുറംലോകം കാണാതെ വ്രതം നോക്കുന്ന കാപ്പാടന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് വഴികാട്ടികളാണ് കാടുകള്‍ തെളിച്ച് ഗുഹാപ്രവേശനത്തിന് വഴിയൊരുക്കുന്നത്. മൊഗേരു സമുദായാംഗങ്ങളാണ് കാപ്പാടന്മാരാകുന്നത്. പാരമ്പര്യമായാണ് സ്ഥാനം ഏറ്റെടുക്കുന്നത്. ക്ഷേത്രത്തിന് സമീപത്ത് തയ്യാറാക്കിയ പ്രത്യേക കുടിലില്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ 48 ദിവസം വ്രതത്തിലായിരിക്കും കാപ്പാടന്മാര്‍.
ക്ഷേത്രത്തില്‍ നിന്നുള്ള ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. പരസ്പരം കാണാതെ കുടിലിനുള്ളിലേക്ക് ഭക്ഷണപാത്രം വയ്ക്കും. ഭക്ഷണം നല്കാന്‍ എത്തുന്നവര്‍ക്കുപോലും കാപ്പാടന്മാരെ കാണാനാവില്ല. പ്രതീകമായി കല്യാണവും മരണാനന്തര കര്‍മവും കഴിച്ച് ശരീരത്തിലെ രോമങ്ങളെല്ലാം കളഞ്ഞ് വിവസ്ത്രരായാണ് 48 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നത്.
ഗുഹാപ്രവേശയാത്രയില്‍ വെളുത്ത പുതുവസ്ത്രങ്ങള്‍ ധരിച്ച് കാപ്പാടന്മാര്‍ തീപ്പന്തവുമായി മുന്നില്‍ നടക്കും. പിറകില്‍ കൈവിളക്കുമായി സ്ഥാനികബ്രാഹ്മണന്മാര്‍ അതിനുപിറകില്‍ പ്രധാന തന്ത്രിയായി കുണ്ടാര്‍ വാസുദേവ തന്ത്രി.
കൈവിളക്കിന് പ്രകാശം പകരേണ്ടത് കുളത്തിലപ്പാറ തറവാട്ട് കാരണവരാണ്. വെളിച്ചം കെടാതെ നിലനിര്‍ത്താനുള്ള എണ്ണ പച്ചമുള കഷണങ്ങളിലാണ് കൊണ്ടുപോകുന്നത്. രണ്ടുമണിക്കൂറോളം കാട്ടിലൂടെയുള്ള ചെങ്കുത്തായ കയറ്റം കയറിയാണ് ഗുഹാപ്രവേശന കവാടത്തിലെത്തുന്നത്. ഗുഹയുടെ സമീപംവരെ ഭക്തരുമുണ്ടാകും. ആറടി നീളവും മൂന്നടിവീതിയുമാണ് ഗുഹാകവാടത്തിനുള്ളത്.
10 അടി താഴോട്ടിറങ്ങിയാണ് ഗുഹയില്‍ കടക്കേണ്ടത്. കറുത്ത പാറകള്‍ക്കിടയിലൂടെയുള്ള കുഴിയിലിറങ്ങിയാണ് വലിയ ഗുഹയിലേക്ക് പ്രവേശിക്കുന്നത്. ഏണിയുപയോഗിച്ചാണ് പത്തടി താഴ്ചയിലേക്ക് ഇറങ്ങുന്നത്.
12 വര്‍ഷത്തിനുശേഷം കാപ്പാടന്മാര്‍ ആദ്യം ഗുഹയിലിറങ്ങും. പൂജാകര്‍മങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഗുഹയ്ക്കകത്ത് ഒരുക്കാന്‍ കുറച്ചുസമയം കാത്തിരുന്നതിന് ശേഷം കൈവിളക്കേന്തിയ സ്ഥാനികള്‍ കയറും തൊട്ട് പിറകില്‍ പ്രധാനതന്ത്രിവര്യനും പ്രവേശിക്കും. പിന്നെ ഒന്നര മണിക്കൂറോളം കാത്തിരിപ്പാണ്.
ഗുഹയ്ക്കകത്തുള്ള കര്‍മങ്ങള്‍ കഴിഞ്ഞ് തിരിച്ചുവരുംവരെ ആകാംക്ഷയുടെ മുള്‍മുനയിലാണ് ആയിരക്കണക്കിന് വരുന്ന ഭക്തര്‍. കാത്തിരിപ്പിനുശേഷം വിശ്വാസികള്‍ പവിത്രമെന്ന് വിശ്വസിക്കുന്ന മണ്ണുമായി പുറത്തേക്കുവരും. പുറത്ത് കാത്തിരിക്കുന്നവര്‍ക്ക് പ്രസാദവിതരണവുമുണ്ടാകും. ഗുഹയ്ക്കകത്ത് നടക്കുന്ന കര്‍മങ്ങളോ കണ്ട കാര്യങ്ങളോ ആരോടും പറയാന്‍ പാടില്ലെന്നാണ് വിശ്വാസം. 50,000 കൂടുതല്‍ ഭക്തരാണ് ഇപ്രാവിശ്യത്തെ ജാബ്രി ഗുഹാപ്രവേശ ഉത്സവത്തിന് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റി എന്‍. ദാമോദരന്‍ മണിയാണി നാക്കൂര്‍ പറഞ്ഞു.
ഖരാസുരന്‍ ശിവലിംഗവുമായി ഭൂമിക്കടിയിലൂടെ വരുമ്പോള്‍ എവിടെയെത്തി എന്നറിയാന്‍ എത്തിനോക്കുമ്പോള്‍ ഉണ്ടായതാണ് സ്വയംഭൂ ഗുഹയെന്നാണ് വിശ്വാസമെന്ന് എഴുത്തുകാരനും യക്ഷഗാന കലാകാരനുമായ എം.മാധവന്‍ നെട്ടണിഗെ പറഞ്ഞു. 2017 മെയ് രണ്ടിനാണ് ജാബ്രി മഹോത്സവം നടക്കുന്നത്. ദേശീയപാതയില്‍ നിന്ന് ചെര്‍ക്കളജാല്‍സൂര്‍ പാതയിലൂടെ മുള്ളേരിയിലെത്തി അവിടെനിന്ന് ബെള്ളൂര്‍ കിന്നിങ്കാര്‍ റോഡിലൂടെ 14 കി.മീ സഞ്ചരിച്ചാല്‍ നെട്ടണിഗെയിലെത്തും.
പെര്‍ളയില്‍നിന്ന് സ്വര്‍ഗകിന്നിങ്കാര്‍ പാതയിലൂടെയും കര്‍ണാടകയില്‍നിന്ന് സുള്ള്യപദവ് വഴിയും നെട്ടണിഗെയെിലെത്താം. മെയ് രണ്ടിന് രാവിലെ ഒമ്പത് മണിയോടെ നെട്ടണിഗെ ക്ഷേത്രപരിസരത്തുനിന്ന് സ്വയംഗുഹാപ്രവേശ യാത്ര തുടങ്ങും. ഒരുവര്‍ഷത്തിലധികമായി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

No comments:
Post a Comment