ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 27, 2016

സ്വാമി നിര്‍മലാനന്ദയുടെ വചനങ്ങള്‍

അഹിംസ, അഹിംസ എന്നു പറഞ്ഞ് നിര്‍ജ്ജീവന്മാരായി വസിക്കുന്നതില്‍ എന്തുവിലയാണുള്ളത്? ഭാരതം ഉയരണമെങ്കില്‍ നാം ബലഹീനത വെടിയണം. ഉശിരും ചുണയും കാണിക്കണം.അഭ്യാസം തന്നെയാണ് കാര്യം. ഉത്സാഹത്തോടുകൂടി പരിശ്രമിച്ചാല്‍ ആലസ്യത്തോടുകൂടിയ ജീവിതം മാറ്റുവാന്‍ തരപ്പെടാതെ വരില്ല.


വേണ്ടുവോളം ശക്തി നമ്മില്‍ തന്നെയുണ്ട്. പക്ഷേ അതിനെ നാം ഉപയോഗപ്പെടുത്തുന്നില്ലെന്നേ ഉള്ളൂ.


എന്റെ അവസാന ശ്വാസം വരെ ഞാന്‍ ജീവിച്ച് ഗുരുമഹാരാജിന്റെ ആജ്ഞയെ അനുസരിക്കണം. ചോദ്യമോ സംശയമോ ചടുലതയോ ഇല്ല അദ്ദേഹത്തില്‍ ഞാന്‍ ആത്മസമര്‍പ്പണം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഇച്ഛ നടക്കട്ടെ.


ശ്രീരാമകൃഷ്ണ ദേവനെപ്പറ്റി എന്താണ് ഞാന്‍ പറയേണ്ടത്? യാതൊരു കൃത്രിമവും കലര്‍പ്പും കൂടാത്ത, പ്രകൃതിയുടെ ഒരു പരിശുദ്ധ സന്താനമായിരുന്നു അദ്ദേഹം.

ശ്രീരാമകൃഷ്ണന്‍ നവീനയുഗത്തിലെ അവതാരപുരുഷനാണ്.
ശ്രീരാമകൃഷ്ണന്‍ ദിവ്യജനനിയും നാമെല്ലാം അദ്ദേഹത്തിന്റെ കുട്ടികളുമാണ്. അമ്മയ്ക്ക് തന്റെ ഓരോ കുട്ടികളുടേയും ആവശ്യവും ബുദ്ധിമുട്ടും നല്ലപോലെ അറിയാം.

നിങ്ങളുടെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ നിങ്ങളുടെ സ്വന്തം സുഖത്തിനോ മോക്ഷത്തിനോ വേണ്ടിയല്ലാതെ നിസ്വാര്‍ത്ഥമായി കര്‍മ്മം ചെയ്യണം.



ഗുരുമഹാരാജ് ഒരു രൂപമോ പ്രത്യേക വ്യക്തിയോ അല്ല. ഒരു തത്വം മാത്രമാണ്. രൂപത്തെ ഒന്നും നോക്കേണ്ട, തത്വം മാത്രം നോക്കിയാല്‍ മതി. ശ്രീരാമനിലും ശ്രീകൃഷ്ണനിലും പ്രകാശിച്ച അതേ തത്വം തന്നെയാണ് അദ്ദേഹം. കര്‍മ്മംകൊണ്ട് ചിത്തശുദ്ധിയുണ്ടാകുന്നു.



No comments:

Post a Comment