തന്റെ ആധ്യാത്മിക പുരോഗതിക്ക് മറ്റൊരാളുടെ ശിക്ഷണം സ്വീകരിക്കാനോ, അല്ലെങ്കില്‍ മറ്റൊരാളിന് വിധേയനാകാനോ ചിലര്‍ ഇഷ്ടപ്പെടില്ലെന്ന് വരാം. ചിട്ടയോടുകൂടിയുള്ള ജീവിതക്രമമോ തിരുത്തലുകളോ ഒന്നും അക്കൂട്ടര്‍ക്കിഷ്ടമില്ല. അവര്‍ തന്നിഷ്ടംപോലെ ജീവിക്കുകയും, ‘ഞാന്‍ ബ്രഹ്മാവാണ്’ എന്ന് സ്വയം പറഞ്ഞുനടക്കുകയും ചെയ്യും. അത് ദുര്‍ബ്ബലതയാണ്. അനുഭവതലത്തില്‍ അവര്‍ക്ക് ഒന്നും നേടാനും കഴിയില്ല.
രണ്ടുതരം കോഴികളെക്കുറിച്ച് കേട്ടിട്ടില്ലേ? നാടന്‍ കോഴിയും, ശീമക്കോഴിയും. തള്ളക്കോഴിയുടെ ചൂടേറ്റ് വിരിയുന്ന നാടന്‍ കോഴിക്കുഞ്ഞുങ്ങള്‍ പ്രകൃതിയെ അതിജീവിക്കാനുള്ള കരുത്തോടെയാണ് വളര്‍ന്നുവരുന്നത്. അതിന് പ്രത്യേകം കൂടും വേണ്ട, തീറ്റയും വേണ്ട. വെയിലോ മഴയോ ഒന്നും അതിനു പ്രശ്‌നമല്ല. രാത്രി വല്ല മരക്കൊമ്പത്തും കയറിയിരുന്ന് ഉറങ്ങിക്കൊള്ളും. എന്നാല്‍ ശീമക്കോഴിയുടെ കഥയോ? കൃത്രിമ സാഹചര്യങ്ങളിലൂടെയാണ് അത് വളര്‍ന്നുവരുന്നത്. അവയ്ക്ക് പ്രകൃതിയെ അതിജീവിക്കാന്‍ കഴിയുന്നില്ല.
No comments:
Post a Comment