തന്ത്രശാസ്ത്രത്തില്‍ ഓരോദേവതയ്ക്കും മൂലമന്ത്രം കല്‍പ്പിച്ചിരിക്കുന്നു.
മനനാത് ത്രായതേ ഇതി മന്ത്രഃ
മനനം ചെയ്യുന്നവരെ (യുക്തി പൂര്‍വ്വകമായ നിരന്തരധ്യാനം അനുഷ്ഠിക്കുന്നവരെ) ത്രാണനം ചെയ്യുന്നതാണ് (സംരക്ഷിക്കുന്നതാണ്) മന്ത്രം. മന്ത്രത്തിന്റെ ഉച്ചാരണത്തിലൂടെ സംസാരബന്ധനത്തില്‍ നിന്നും രക്ഷ ലഭിക്കുന്നു.
‘ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ'
എന്നാണു ശാസ്താവിന്റെ മൂലമന്ത്രം.
മംഗളാചരണമാണ് ഓംകാരം. ഓങ്കാരം ബ്രഹ്മത്തെ കുറിക്കുന്നു. സംഭവിച്ചിട്ടുളളതും സംഭവിക്കാനിരിക്കുന്നതുമെല്ലാം ഓങ്കാരം തന്നെ. ഒരോ ദേവതക്കും ബീജാക്ഷരം വിധിക്കപ്പെട്ടിട്ടുണ്ട്.
ഘ്രൂം എന്നത് ശാസ്താവിന്റെ ബീജാക്ഷരമാണ്. മന്ത്രങ്ങള്‍ക്കു ശക്തി പകരുന്നവയാണ് ബീജാക്ഷരങ്ങള്‍. ബീജ മന്ത്രത്താല്‍ ഏതു ദേവതയെ ഉപാസിക്കുന്നുവോ ആ ദേവതയുടെ സ്വഭാവവിശേഷങ്ങളും ശക്തിയും ബീജമന്ത്രാക്ഷരത്തിനും ഉണ്ടാകും.
‘പരഃ’ ശബ്ദത്തിനു ശ്രേഷ്ഠന്‍( ഈശ്വരന്‍, പരമാത്മാവ്) എന്നും ’ഗോപ്താ’ ശബ്ദത്തിനു രക്ഷകന്‍ എന്നും ’നമഃ’ ശബ്ദത്തിനു നമസ്‌ക്കാരം എന്നും അര്‍ത്ഥം. ‘നമഃ പരായഗോപ്‌ത്രേ’ എന്നാല്‍ ശ്രേഷ്ഠനായ രക്ഷകന് (ശാസ്താവിന്) നമസ്‌ക്കാരം എന്നര്‍ത്ഥം.
No comments:
Post a Comment