ആ മാവ് അത് നിറയെ പൂത്തിട്ടുണ്ട്. വിരളമായി മാത്രമേ ഇലകള്‍ കാണുന്നുള്ളൂ. എല്ലാ പൂക്കളും ഫലമാവുകയാണെങ്കില്‍, കൊമ്പുകള്‍ക്ക് ഭാരം താങ്ങനാവുമൊ? എന്നാല്‍, അങ്ങനെ സംഭവിക്കുന്നില്ല. മിക്കവാറും പൂക്കളും കാറ്റില്‍ പൊഴിഞ്ഞുപോകുന്നു. കുറെയെണ്ണം തനിയെ വീണുപോകുന്നു. കുറെയെണ്ണം മാത്രം ഫലങ്ങളായി തീരുന്നു. ഇവയില്‍ കുറെ അണ്ണാനും, പക്ഷികളും, കുരങ്ങന്മാരും തിന്നുന്നു. ഇപ്രകാരം, തൊണ്ണൂറ് ശതമാനം പൂക്കളും ഫലങ്ങളാകുന്നില്ല. പത്ത് ശതമാനമേ മരത്തില്‍ ബാക്കി ഉണ്ടാകുകയുള്ളൂ.
“അതേപോലെ, ആയിരക്കണക്കിന് ഭക്തന്മാര്‍ ഉണ്ട്. അവരെല്ലാം നല്ല ഭക്തന്മാരായി പക്വത ആര്ജ്ജിക്കുന്നുണ്ടോ? പലരും പകുതിവഴിക്ക് വിട്ടുപോകുന്നു. ചിലര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുവാന്‍ വേണ്ടി, വരുന്നു. ചിലര്‍ ധനം തേടുന്നു. പലരും അവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹം, അല്ലെങ്കില്‍ വ്യക്തിപരമായ മറ്റു ആഗ്രഹങ്ങളുമായി ബന്ധപ്പെട്ട് വരുന്നവരാണ്. അവര്‍ ഓരോരുത്തരിലും എന്തെങ്കിലും ന്യൂനത ഉണ്ട്. അവര്‍ ആരും ഭഗവാനെ തേടിയല്ല വരുന്നത്. ഭഗവന്റെ ഭാണ്ടാരത്തില്‍ അവര്‍ക്ക് കൊടുക്കുവാനായി വിലയേറിയ ഒരു വസ്തു ഉണ്ട്. എന്നാല്‍ ആരും അത് ആവശ്യപ്പെടുന്നില്ല. ഈ കാരണംകൊണ്ടാണ് ഭഗവാൻ ഭക്തന്മാരെ പരിശോധിക്കുന്നത്. (നാണയങ്ങളെ പരിശോധിക്കുന്നതു പോലെ) ഈ നാണയങ്ങളുടെ കൂട്ടത്തില്‍, തേയ്മാനം സഭവിച്ചവയും, തരം താഴ്ത്തപ്പെട്ടവയും, കോടി, വിലയില്ലാതായവയും ഉണ്ട്.”
“ഈ നാണയങ്ങളുടെ ന്യൂനതകള്‍ പരിശോധിക്കുന്നതുപോലെത്തന്നെ, ഭഗവാന്റെ അടുത്ത് വരുന്ന ഭക്തന്മാരുടെ പോരായ്മകളും ഭഗവാൻ തിരയുന്നുണ്ട്. അവരില്‍ എന്ത് ദോഷങ്ങളാണ് ഉള്ളതെന്നും, ആ ദോഷങ്ങള്‍ വയ്ച്ചുകൊണ്ട്, ഭഗവാന്റെ സത്യത്തെ ശരിയായി ഗ്രഹിക്കുവാന്‍ അവര്‍ക്ക് കഴിയുമോ എന്നും കണ്ടെത്താന്‍ ഭഗവാൻ ശ്രമിക്കുന്നു. അവര്‍ക്ക് ഭഗവാനെ ആവശ്യമുണ്ട്. എന്നാല്‍ അവരുടെ ആഗ്രഹങ്ങളെല്ലാം ലൌകിക വസ്തുക്കളെ സംബന്ധിച്ചുള്ളവയാണ്. ഈ മനസ്ഥിതി വയ്ച്ചുകൊണ്ട് എങ്ങനെയാണ് അവര്‍ക്ക് ഭഗവാനിലേക്ക് എത്താന്‍ കഴിയുക? തെറ്റായ ദിശയിലേക്കു പോകുന്ന വണ്ടിയില്‍ കയറി, എങ്ങനെയാണ് നിങ്ങള്ക്ക് ലക്ഷ്യസ്ഥലത്ത് എത്താന്‍ കഴിയുക? അവര്‍ക്ക് ഭഗവാനെ ആവശ്യമുണ്ട്. എന്നാല് എന്നെ സാക്ഷാത്ക്കരിക്കുവാനുള്ള പരിശ്രമങ്ങള്‍ ചെയ്യുന്നില്ല. ഭഗവാന്റെ അടുത്തുവരുന്നവരില്‍ ആയിരത്തില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ അതിനായി പ്രയത്നിക്കുന്നത്.”
‘ഭക്തന്മാര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ മനസ്സുകള്‍ തെറ്റായ ദിശകളിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. അവരുടെ ആഗ്രഹങ്ങള്‍ നിരവേറ്റപ്പെട്ടാല്‍, അവര്‍ ഭഗവാനെ പുകഴ്ത്തുന്നു. എന്നാല്‍, ഒരു ആഗ്രഹം സാധിക്കാതെവന്നാല്‍, ഭഗവാനെ അധിക്ഷേപിക്കുവാന്‍ പോലും തയ്യാറാകുന്നു. ഭഗവാനെ അറിയുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവര്‍, അടിമുതല്‍ മുടിവരെ, സംശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. അവരുടെ ലൌകിക മോഹങ്ങള്‍ നിറവേറ്റപ്പെടാതെ വരുമ്പോള്‍, ചിലര്‍ ഭഗവാനെ വിട്ടുപോകുക പോലും ചെയ്യുന്നു. അവര്‍ ഒട്ടും ആത്മാര്‍ഥതയുള്ള ഭക്തന്മാരല്ല. വാസ്തവത്തില്‍, അവര്‍ ഏറ്റവും നീചന്മാരായ പാപികളാണ്. അവര്‍ക്ക് എങ്ങനെയാണ് ഭഗവാനിലേക്ക് എത്തുവാന്‍ കഴിയുക
No comments:
Post a Comment