ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, December 25, 2016

ശ്രീ ലളിതാസഹസ്രനാമസ്തോത്രം - നാമത്തിന്റെ അര്‍ത്ഥം - 05

ശ്രീ ലളിതാ സഹസ്രനാമം നിത്യപാരായണം ചെയ്യുന്നവരില്‍ പലര്‍ക്കും അതിലെ ഓരോ നാമത്തിന്റെയും അര്‍ത്ഥം അത്ര കൃത്യമായി അറിയാമെന്നുറപ്പില്ല. അറിഞ്ഞു ജപിക്കുന്നവരുമുണ്ടാകും. എന്നാല്‍, അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ക്കും അതീതമാണ്‌ ആ നാമഭേദങ്ങള്‍ എന്നതാണ്‌ വാസ്തവം. ഉപാസകര്‍ക്ക്‌ ദേവിയുടെ നാമ വൈവിദ്ധ്യങ്ങളുടെ അര്‍ത്ഥ തലങ്ങളിലേക്ക്‌ കടക്കാന്‍ ഓരോ നാമങ്ങളുടെയും ആവുന്നത്ര വിശദമായ വ്യാഖ്യാനമാണിവിടെ നല്‍കുന്നത്‌. ഓരോരോ നാമങ്ങളെ വിശകലനം ചെയ്യുന്നത്‌ ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട്‌. ഗുരുവായൂരില്‍ മേല്‍ശാന്തിയായിരുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ കാനഡയിലെ ടൊറന്റോയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു….



“യോഗിരാം സുരത്കുമാര യോഗിരാം സുരത്കുമാര
യോഗിരാംസുരത്കുമാര ജയഗുരുരായ”



402. വിദ്യാവിദ്യാസ്വരൂപിണീ

1. വിദ്യയും അവിദ്യയും സ്വരൂപമായിട്ടുള്ളവള്‍. പരമമായജ്ഞാനം വിദ്യയും
പരിമിതമായ ജ്ഞാനം അവിദ്യയുമാണ്.
2. വിദ്യാ എന്നത് നശിക്കാത്തതും ആത്മാവിനെ സംബന്ധിച്ചതുമായ
ജ്ഞാനമാണ്. അവിദ്യാ നശിച്ചുപോകുന്ന വസ്തുക്കളിലുള്ള ജ്ഞാനമാണ്.
ഇതുരണ്ടും ഭഗവതിയുടെ രൂപങ്ങളാണ്.
3. അല്ലങ്കില്‍ വിദ്യാ അവിദ്യാ സ്വം എന്നിങ്ങനെ ഉള്ള മൂന്നു രൂപങ്ങളുള്ളവള്‍ എന്നും ആകാം. ഇവിടെ വിദ്യാ നശിച്ചു പോകുന്ന ജ്ഞാനവും, അവിദ്യാ തെറ്റിദ്ധാരണമുലമുള്ള ജ്ഞാനവും, സ്വം എന്നത് പരമമായ ജ്ഞാനവുമാണ്.



403. മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ

1. മഹാകാമേശന്റെ നയനങ്ങളാകുന്ന കുമുദങ്ങള്‍ക്ക്‌ ആഹ്ലാദം ഉണ്ടാക്കുന്ന കൗമുദി. ശിവന്റെ കണ്ണുകളാകുന്ന ആമ്പല്‍പ്പൂവ്വുകള്‍ക്ക്‌ ആഹ്ലാദം ഉണ്ടാക്കുന്ന നിലാവാണ്‌ ഭഗവതി. ആമ്പല്‍പ്പൂക്കള്‍ ചന്ദ്രനുദിയ്ക്കുമ്പോള്‍ വിടരും എന്ന്‌ പ്രസിദ്ധം.
2. കുമുദം എന്നതിന്‌ ചുവന്നതാമര എന്നൊരു അര്‍ത്ഥവുമുണ്ട്‌. ഭഗവതിയെന്ന നിലാവുവരുമ്പോള്‍ ശിവന്റെ ചുകന്നതാമരപോലുള്ള കണ്ണുകള്‍ കൂമ്പിപ്പോകുന്നു എന്നും അര്‍ത്ഥമാകാം. ഭഗവതിയുടെ സാമീപ്യത്താല്‍ തന്നെ അനുഭൂതിയാല്‍ ശിവന്‌ കണ്ണുകള്‍ കൂമ്പിപ്പോകും.
3. മഹാകാമേശനിലേയ്ക്കുള്ള നയനത്താല്‍ കുത്സിതമായ മുത്തുള്ളവര്‍ക്ക്‌
ആഹ്ലാദമായ കൗമുദി. ഭഗവതി ചെറിയചെറിയ ആഗ്രഹമുള്ള
സാധാരണജനങ്ങളെ ശിവപദമാകുന്ന മോക്ഷത്തിലേയ്ക്കു നയിക്കുന്നു. മോക്ഷം ലഭിയ്ക്കാന്‍ ഭാഗ്യം വരുന്ന സാധാരണഭക്തരുടെ ആഹ്ലാദരൂപത്തിലുള്ള നിലാവുതന്നെ ആണ്‌ ഭഗവതി.



404. ഭക്തഹാര്‍ദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ

1. ഭക്തന്മാരുടെ ഹാര്‍ദ്ദമാകുന്ന തമസ്സിനെ ഭേദിയ്ക്കുന്ന ഭാനുമാന്റെ
ഭാനുസന്തതിയായിട്ടുള്ളവള്‍. ഭക്തന്മാരുടെ ഹൃദയത്തിലുണ്ടാകുന്ന
അജ്ഞാനമാകുന്ന ഇരുട്ടിനെ ഇല്ലാതാക്കുന്ന സൂര്യന്റെ രശ്മികള്‍ ഭഗവതിതന്നെ ആണ്‌. കഴിഞ്ഞ നാമത്തില്‍ കണ്ട ഇരുട്ടിനോട്‌ ചേര്‍ന്നുപോകുന്ന നിലാവും ഈ നാമത്തിലെ ഇരുട്ടിന്റെ വിരുദ്ധമായ വെയിലും ഭഗവതിതന്നെ ആണ്‌.



405. ശിവദൂതീ

1. ശിവന്‍ ദൂതിയായിട്ടുള്ളവള്‍. ഭഗവതി ശിവനെ ദൂതനാക്കിയ കഥ
മാര്‍ക്കണ്ഡേയപുരാണത്തില്‍ ഉണ്ട്‌.
2. ശിവന്‌ ദൂതിയായിട്ടുള്ളവള്‍. പ്രകൃതിയിലുാ‍കുന്ന എല്ലാ സംഭവങ്ങളും
സൂചനകളും ഈശ്വരന്റെ അസ്തിത്വം വിളിച്ചു പറയുന്നവയാണ്‌. പ്രകൃതിയുടെ
ആകെത്തുയായ ഭഗവതി അതുകൊണ്ട്‌ ശിവദൂതിയാകുന്നു.
3. മങ്ഗളവാര്‍ത്ത കൊണ്ടുവരുന്നവള്‍.



406. ശിവാരാദ്ധ്യാ

1. ശിവനാല്‍ ആരാധിയ്ക്കപ്പെടുന്നവള്‍. ശക്തിയുടെ സഹായമില്ലാതെ ശിവന്‌
ഇളകാന്‍ കൂടി കഴിയില്ല. അതിനാല്‍ ഭഗവതി ശിവനാല്‍ പൂജിയ്ക്കപ്പെടുന്നു.
2. ശിവശബ്ദത്തിന്‌ കുറുക്കന്‍ എന്ന്‌ അര്‍ത്ഥമുണ്ട്‌. നിസ്സാരജീവികളായ
കുറുക്കന്മാര്‍കൂടി അമ്മയെ ആരാധിയക്കുന്നു.
3. ശിവയും ആരാദ്ധ്യയും ആയിട്ടുള്ളവള്‍. ശിവാ എന്നതിന്‌ ഭര്‍ത്താവും പുത്രനും ഉള്ളവള്‍ എന്ന്‌ അര്‍ത്ഥമുണ്ട്‌.



407. ശിവമൂര്‍ത്തിഃ

1. ശിവന്റെ സ്വരൂപമുള്ളവള്‍
2. മങ്ഗളസ്വരൂപാ



408. ശിവങ്കരീ

1. ഭക്തന്മാരെ മോക്ഷപദത്തിലെത്തിയിക്കുന്നവള്‍. ശിവോഹം എന്ന
പരിപൂര്‍ണ്ണാനുഭവം ഉണ്ടാക്കിത്തരുന്നവള്‍.
2. മങ്ഗളം ഉണ്ടാക്കുന്നവള്‍



409. ശിവപ്രിയാ

1. ശിവന്‌ പ്രിയയായിട്ടുള്ളവള്‍
2. ശിവനെ പ്രിയമായിട്ടുള്ളവള്‍
3. മങ്ഗളം പ്രിയമായിട്ടുള്ളവള്‍



410. ശിവപരാ

1. ശിവങ്കല്‍ താല്‍പര്യമുള്ളവള്‍
2. ശിവനു താല്‍പ്പര്യമുള്ളവള്‍
3. ശിവനേക്കാള്‍ പരയായിട്ടുള്ളവള്‍. ശിവനേക്കാള്‍ മേലെ ആയിട്ടുള്ളവള്‍.
4. ശിവന്‍ (മാത്രം) മേലെ ആയിട്ടുള്ളവള്‍



411, ശിഷ്ടേഷ്ടാ

1. ശിഷ്ടന്മാര്‍ക്ക്‌ ഇഷ്ടാ. നല്ലവര്‍ ഇഷ്ടപ്പെടുന്നവള്‍.
2. ശിഷ്ടന്മാരെ ഇഷ്ടമുള്ളവള്‍
3. ശിഷ്ടന്മാരെ പൂജിയ്ക്കുന്നവള്‍
4. ശിഷ്ടന്മാരാല്‍ പൂജിയ്ക്കപ്പെടുന്നവള്‍



412. ശിഷ്ടപൂജിതാ

1. ശിഷ്ടന്മാരാല്‍ പൂജിതാ
2. ശിഷ്ടമായതിനാല്‍ പൂജിതാ. ശിഷ്ടം എന്നതിന്‌ അവശിഷ്ടം എന്നര്‍ത്ഥം. നേതി നേതി എന്ന്‌ എല്ലാം തള്ളിക്കളയുമ്പോള്‍ അവശേഷിയ്ക്കുന്നതാണ്‌ ബ്രഹ്മം. ആ ബ്രഹ്മം തന്നെയാണ്‌ ഭഗവതി. അതിനാല്‍ പൂജിതാ.
3. യജ്ഞാവശിഷ്ടങ്ങള്‍ എല്ലാം ശിവനുള്ളതാണ്‌. യജ്ഞാവശിഷ്ടങ്ങള്‍കൊണ്ട്‌
പൂജിയ്ക്കപ്പെടുന്നവനാണ്‌ ശിവന്‍. ശിഷ്ടപൂജിതന്‍. ഭഗവതി ശിവപത്നിയായതിനാല്‍ ശിഷ്ടപൂജിതാ.



415. മനോവാചാമഗോചരാ

1. മനോവാക്കുകള്‍ക്ക്‌ അഗോചരാ. മനസ്സിനും വാക്കിനും വിഷയമല്ലാത്തവള്‍.
2. മനോവാക്കുകള്‍ ആമമായിരിയ്ക്കുന്നവര്‍ക്ക്‌ ഗോചരാ. മനസ്സും വാക്കും സന്ദര്‍ഭത്തിന്റെ സംസ്കാരത്തിന്‌ അധീനപ്പെട്ട്‌ മാറിമറയാത്തവര്‍ക്ക്‌ കാണാന്‍ കഴിയുന്നവള്‍.



416. ചിച്ഛക്തിഃ

1. ജ്ഞാനശക്തി.
2. ചിദ് ശബ്ദത്തിന് ഉപമിയ്ക്കാവുന്നത് എന്നൊരു അര്‍ത്ഥമുണ്ട്. ലോകത്തിലുള്ള
വലുതും ചെറുതുമായ ഏതുശക്തിയോടും ഉപമിയ്ക്കാവുന്നത് ഭഗവതിയുടെ
ശക്തിതന്നെ ആണ്. ബ്രഹ്മാണ്ഡപിണ്ഡാണ്ഡങ്ങള്‍ ഒരു പോലെ ആണ് എന്ന്
പ്രസിദ്ധമാണ്.



417. ചേതനാരൂപാ

1. ചേതനാ എന്നാല്‍ ജീവന്‍. ജീവസ്വരൂപാ.
2. ബുദ്ധിസ്വരൂപാ
3. ജ്ഞാനസ്വരൂപാ
4. ശിവസ്വരൂപാ



418. ജഡശക്തിഃ

1. ജഡമായ ശക്തിയുള്ളവള്‍. ജീവനില്ലാത്തവയാണ് ജഡം. ചലിയ്ക്കാന്‍ പറ്റാത്ത ജഡം ജീവന്റെ സാന്നിദ്ധ്യത്തില്‍ പലതും ചെയ്യുന്നതായി നമ്മള്‍ കാണാറുണ്ട്. ജീവന്‍ നേരിട്ട് ഒന്നും തന്നെ ചെയ്യുന്നത് കാണുന്നുമില്ല. അതിനാല്‍ ജീവന്ആ ധാരമായതും ശക്തിയായതും ജഡശക്തിയാണ് എന്നു കാണാം. അതും ഭഗവതി തന്നെ




419. ജഡാത്മികാ

1. ജഡസ്വരൂപാ
2. മടിപിടിച്ചവള്‍. എത്ര ജീവന്‍ മോക്ഷത്തിന് വേണ്ടി അലയുന്നു. അവരെ ഒന്നു
നോക്കാന്‍ പോലും ഭഗവതിയ്ക്ക് മടിയാണെന്നു തോന്നും.



420. ഗായത്രീ

1. ഗായത്രീ എന്ന മന്ത്രസ്വരൂപാ.
2.ഇരുപത്തിനാലക്ഷരമുള്ള ഗായത്രീ എന്ന ഛന്ദസ്സായിയിട്ടുള്ളവള്‍.
ചന്ദസ്സുകളെല്ലാം ഭഗവതിതന്നെ ആണ്.
3. ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നവള്‍.
ഭജിയ്ക്കുന്നവരെ രക്ഷിയ്ക്കുന്നവള്‍.
4. ഗായത്രി വേദമാതാവാണെന്നു പ്രസിദ്ധം. ഭഗവതി
ഗായത്രിയാകയാല്‍ വേദം
മുഴുവന്‍ ഭഗവതിയില്‍നിന്ന് ഉണ്ടായതാണ്.



422. സന്ധ്യാ

1. സന്ധ്യാസ്വരൂപാ
2. സമ്യക്കാകുംവണ്ണം ധ്യാനം ചെയ്യാന്‍ പറ്റുന്ന സമയമായതുകൊണ്ടാണത്രേ
സന്ധ്യാ എന്ന പേരു വന്നത്. ആ സമയം ഭഗവതിയായതുകൊണ്ടാണ് അപ്പോള്‍ധ്യാനം ചെയ്യാന്‍ എളുപ്പമാകുന്നത്.
3. അരുന്ധതീദേവിയുടെ പൂര്‍വ്വജന്മമാണത്രേ സന്ധ്യാ. ബ്രഹ്മാവ് ധ്യാനം
ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ മനസ്സില്‍നിന്നുണ്ടായ സന്ധ്യ പിന്നീട്
തപസ്സുചെയ്ത് ദേഹം ത്യജിച്ച് അരുന്ധതിയാകുകയാണുണ്ടായത്.
അരുന്ധതിയും ഭഗവതിതന്നെ ആണ്.
4. ഒരുവയസു തികഞ്ഞ കന്യകാ എന്നും സന്ധ്യാ എന്ന ശബ്ദത്തിന് അര്‍ത്ഥമുണ്ട്.
ഒരുവയസ്സായ കന്യകയും ഭഗവതിതന്നെ ആണ്.



424. തത്വാസനാ

1. തത്വങ്ങള്‍ ആസനമായിട്ടുള്ളവള്‍. ശൈവസിദ്ധാന്തപ്രകാരമുള്ളവയും
സാംഖ്യസിദ്ധാന്തപ്രകാരമുള്ളവയും ആയ തത്വങ്ങള്‍ ഇരിപ്പിടമായിട്ടുള്ളവള്‍.
2. തത്വം എന്നാല്‍ പരമാര്‍ത്ഥം എന്നൊരു അര്‍ത്ഥം. പരമാര്‍ത്ഥം
ആസനമായിട്ടുള്ളവള്‍.
3. ബ്രഹ്മം ഇരിപ്പിടമായിട്ടുള്ളവള്‍.
4. തത്വത്തിന് പതിഞ്ഞ നൃത്തം എന്നൊരു അര്‍ത്ഥം. വളരെ പതുക്കെ എന്നു
തോന്നുന്ന സൂക്ഷ്മചലനങ്ങളാണ് ലോകം നിലനില്‍ക്കാല്‍ കാരണമായിട്ടുള്ളത്.
അതിലെല്ലാം ഭഗവതിയാണ് ഇരിയ്ക്കുന്നത്.
5. തത്വങ്ങളെ അസനം ചെയ്യുന്നവള്‍. തത്വത്തിന് സത്യം എന്നും അസനം എന്നതിന്
എറിയല്‍ എന്നും അര്‍ത്ഥം. സത്യത്തെ എറിഞ്ഞുകളയുന്നവള്‍.
സാധാരണമനുഷ്യര്‍ക്ക് സത്യമാണെന്നു തോന്നുന്ന എല്ലാം ബലാല്‍ പിടിച്ചു
വാങ്ങി എറിഞ്ഞു കളയുന്ന പ്രകൃതിയാണ് ഭഗവതി.



425. തത്

1. അത് എന്ന് അര്‍ത്ഥം വരുന്ന തച്ഛബ്ദം നപുംസകലിങ്ഗം പ്രഥമൈകവചനമാണ്ഈ നാമം. തത്വമയീ എന്ന നാമം വീണ്ടും വരുന്നതിനാല്‍ തത്വമയീ എന്ന ഈശബ്ദത്തെ തത്, ത്വം, അയീ എന്ന് മൂന്നാക്കി വിഭജിച്ചാണ് വ്യാഖ്യാതാക്കള്‍പ്രതിപാദിച്ചിരിയ്ക്കുന്നത്. തത്വമസി എന്ന് മഹാവാക്യത്തിലെ തത് എന്നത്ബ്രഹ്മത്തെ ചൂണ്ടുന്ന ശബ്ദമാണ്. ആ ബ്രഹ്മം ഭഗവതി തന്നെ ആണ്.



426. ത്വം

1. നീ എന്ന് അര്‍ത്ഥം വരുന്ന യുഷ്മച്ഛബ്ദത്തിന്റെ പ്രഥമൈകവചനമാണ് ത്വം.
യുഷ്മച്ഛബ്ദംകൊണ്ട് ഉദ്ദേശിയ്ക്കുന്നവരെല്ലാം ഭഗവതിതന്നെ.
2. തത്വമസി എന്ന മഹാവാക്യത്തില്‍ അഖണ്ഡമായ ബ്രഹ്മം നീതന്നെ ആണെന്നുപറയുന്നു. ബ്രഹമത്തിലുള്ളതും നിന്നിലുള്ളതും ഒരേ ആളാണ്. അത് ഭഗവതിതന്നെ ആണ് എന്ന് ഈ നാമം നമ്മെ ഉദ്‌ബോധിപ്പിയ്ക്കുന്നു.



427. അയീ

1. അയി എന്നത് മൃദുലമായ ഒരു സംബോധനയാണ്. സകലജനങ്ങളുടേയും
അമ്മയായതുകൊണ്ട് ഏറ്റവും അധികം മൃദുലമായി വിളിയ്ക്കപ്പെടുന്നവളാണ് ഭഗവതി. മൃദുലമായി വിളിയ്ക്കപ്പെടുന്നവള്‍ എന്ന അര്‍ത്ഥത്തില്‍ അയീ.
2. അയ ശബ്ദത്തിന് ശുഭാവഹവിധി എന്നൊരു അര്‍ത്ഥം. ശുഭാവഹവിധി
രൂപമായിട്ടുള്ളവള്‍.
3. പോക്ക് എന്ന് അയശബ്ദത്തിന് അര്‍ത്ഥമുണ്ട്. എങ്ങോട്ടോ അനന്തമായി
പോയിക്കൊിരിയ്ക്കുന്ന ഈ പ്രപഞ്ചം രൂപമായിട്ടുള്ളവള്‍.



428. പഞ്ചകോശാന്തരസ്ഥിതാ

1.പഞ്ചകോശങ്ങളുടെ അന്തരത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ശ്രീവിദ്യാസമ്പ്രദായത്തില്‍ ശ്രീവിദ്യാദി അഞ്ചു ദേവതകളെ പഞ്ചകോശദേവതകള്‍ എന്നുപറയും. ഇതില്‍ ശ്രീവിദ്യയുടെ സ്ഥാനം നടുവിലാണ്. അതിനാല്‍ പഞ്ചകോശാന്തരസ്ഥിതാ.
2.അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവ പഞ്ചകോശങ്ങളാണ്. ഒരു പക്ഷത്തില്‍ ആനന്ദമയകോശം തന്നെ ബ്രഹ്മം. മറ്റൊരു വാദത്തില്‍ ആനന്ദത്തിന് സാക്ഷിയായി ഈ അഞ്ചിലും പെടാത്ത വേറെ ഒന്നാണ് ബ്രഹ്മം. ഇതില്‍ രണ്ടും ഈനാമത്തിന് യോജിയ്ക്കും. ഏറ്റവും ഉള്ളിലുള്ളത് ആനന്ദമയകോശമാകുന്ന ബ്രഹ്മമോ എല്ലാതിനും സാക്ഷിയാകുന്ന ബ്രഹ്മമോ ആണ്. രണ്ടായാലും ആ ബ്രഹ്മം ഭഗവതിതന്നെ ആണ്.
3. ഈ അഞ്ചുകോശങ്ങളുടെ ഓരോന്നിന്റെ ഉള്ളിലുള്ളതും ഭഗവതിതന്നെ ആണെന്നും അര്‍ത്ഥം വരാം.


429. നിസ്സീമമഹിമാ

1. അളവില്ലാത്തിടത്തോളം മഹിമയുള്ളവള്‍. ഭഗവതിയുടെ യോഗ്യത എത്രത്തോളം ഉെണ്ടന്ന് ആര്‍ക്കും അളക്കാന്‍ കഴിയില്ല.
2. മഹിമാ എന്നത് അഷ്ടൈശ്വര്യങ്ങളില്‍ ഒന്നായ വലുതാവാനുള്ള കഴിവാണ്.
ഭഗവതി അതിരില്ലാതെ വളരാന്‍ കഴിയുന്നവളാണ്. ആരും ഇതേവരെ
അളന്നിട്ടില്ലാത്ത പ്രപഞ്ചമാണ് ഭഗവതിയുടെ രൂപം.


430.നിത്യയൗവ്വനാ

1.നിത്യമായ യൗവ്വനം ഉള്ളവള്‍. അനേകകോടിബ്രഹ്മാണ്ഡങ്ങളെ അനുനിമിഷം പ്രസവിയ്ക്കുന്നവള്‍ക്ക് യൗവ്വനം അവസാനിയ്ക്കുവാന്‍ വഴിയേയില്ല.
2. നിത്യശബ്ദത്തിന് സമുദ്രം എന്നൊരു അര്‍ത്ഥം. സകലസമയത്തും സമുദ്രം
പോലെ തിരയടിയ്ക്കുന്ന യൗവ്വനമുള്ളവള്‍.



431. മദം കൊണ്ട് ശാലനം ചെയ്യുന്നവള്‍. മദം കൊണ്ട് ശോഭിയ്ക്കുന്നവള്‍. വേറെവിഷയങ്ങളുമായി ബന്ധമില്ലാതെത്തന്നെ ആനന്ദിക്കുന്ന അവസ്ഥയെ മദം എന്നു പറയാറുണ്ട്. ഗവതിയല്ലാതെ വേറെ ഒന്നും ഈ ലോകത്തില്ലാത്തതിനാലും ആനന്ദപൂരിതയായതിനാലും രണ്ടാമതൊരുവസ്തുവിന്റെ ബന്ധമില്ലാത്ത മദം ഭഗവതിക്കുണ്ട്.


432. മദഘൂര്‍ണ്ണിതരക്താക്ഷീ

1. മദം കൊണ്ട് ഘൂര്‍ണ്ണിതവും രക്തവും ആയ അക്ഷികളോടു കൂടിയവള്‍.
ഘൂര്‍ണ്ണിതം എന്നാല്‍ ബാഹ്യവൃത്തികളില്‍ നിന്ന് പിന്തിരിഞ്ഞത് എന്നര്‍ത്ഥം. സ്വാത്മാനന്ദം കൊണ്ട് ബാഹ്യവൃത്തികളില്‍ നിന്ന് പിന്തിരിഞ്ഞതും അതിനാല്‍ത്തന്നെ കുറഞ്ഞൊന്നു ചുകപ്പുള്ളതും ആയ കണ്ണുകളുള്ളവള്‍.
2. മദത്തിന് ഭോഗാസക്തി എന്നും ഘൂര്‍ണ്ണിതത്തിന് ചുറ്റിത്തിരിയുന്നത് എന്നും
അര്‍ത്ഥമുണ്ട്. ഭഗവതിയുടെ അംശങ്ങളായ നാമെല്ലാം ഭോഗാസക്തിയില്‍
ചുറ്റിത്തിരിഞ്ഞ് കണ്ണുകലങ്ങുന്നവരാണ്.



433. മദപാടലഗണ്ഡഭൂഃ

1. മദംകൊണ്ട് പാടലനിറമായിരിക്കുന്ന ഗണ്ഡഭൂവോടു കൂടിയവള്‍. മദ്യസേവകൊണ്ട് കുറച്ചൊന്ന് ചുവന്ന കവിള്‍ത്തടമുള്ളവള്‍.
2. മദത്തിന് കസ്തൂരിയെന്നും പാടലത്തിന് പാടലപ്പൂവെന്നും അര്‍ത്ഥമാകാം. കവിളില്‍ കസ്തൂരികൊണ്ട് മകരമത്സ്യത്തിന്റെ ആകൃതിയില്‍ കവിളില്‍ പത്തിക്കീറ്റെഴുതുന്ന പതിവ് ഉണ്ടായിരുന്നു. കാതില്‍ പാടലപ്പൂവ്വ് വയ്ക്കാറുണ്ട്. കസ്തൂരിപത്തിക്കീറ്റുള്ള കവിളില്‍ പാടവപ്പൂതട്ടുമ്പോഴുള്ള ഭംഗി എടുത്തു പറയാവുന്നതാണ്. അത് ഭഗവതിയ്ക്കുണ്ട്.
3. മദത്തിന് ഹര്‍ഷം എന്നൊരു അര്‍ത്ഥം. ഹര്‍ഷം കൊണ്ട് കവിളുചുകന്നവള്‍ എന്നും അര്‍ത്ഥമാകാം.



434. ചന്ദനദ്രവദിഗ്ധാങ്ഗീ

1. ചന്ദനദ്രവം കൊണ്ട് ദിഗ്ധമായിരിയ്ക്കുന്ന അംഗത്തോടു കൂടിയവള്‍. ചന്ദനച്ചാറ് ഭഗവതിയുടെ അംഗങ്ങളിലെല്ലാം പുരട്ടിയിട്ടുണ്ട്. ശിവനുമായുള്ള വിരഹസമയത്ത് ദേഹം തണുപ്പിയ്ക്കാനും, ശിവനുമായി കൂടിയിരിയ്ക്കുന്ന സന്തോഷസമയത്ത് അലങ്കാരമായും ചന്ദനച്ചാറുണ്ടാകും.
2. ദിഗ്ധം എന്നതിന് വിഷംപുരട്ടിയ ബാണം എന്ന് അര്‍ത്ഥമാകാം. ശിവനെ സംബന്ധിച്ചിടത്തോളം ചന്ദനച്ചാറുപോലെ വളരെ സുഖകരമായതും വിഷമയമായതും ആണ് ഭഗവതിയുടെ അംഗങ്ങള്‍. മായ ജീവശിവന്മാരായ നമ്മെയെല്ലാം സുഖിപ്പിയ്ക്കുകയും വിഷമേറ്റപോലെ മയക്കിക്കിടത്തുകയും ചെയ്യുന്നു.



435. ചാമ്പേയകുസുമപ്രിയാ

1. ചാമ്പേയകുസുമം ഇഷ്ടപ്പെടുന്നവള്‍. ചാമ്പേയകുസുമം എന്നാല്‍ നാഗപ്പൂവ്.
2. ചാമ്പേയം എന്നതിന് ചമ്പകം എന്നും അര്‍ത്ഥം കാണുന്നു. ചമ്പകകുസുമം ഇഷ്ടപ്പെടുന്നവള്‍.
3. ചാമ്പേയം എന്നതിന് സ്വര്‍ണം എന്നും അര്‍ത്ഥം വരാം. സ്വര്‍ണ്ണപ്പൂ ഇഷ്ടപ്പെടുന്നവള്‍.



450. നന്ദിനീ

1.നന്ദിപ്പിക്കുന്നവള്‍ അഥവാ സന്തോഷിപ്പിക്കുന്നവള്‍. ഭഗവതി എല്ലാവരേയും സന്തോഷിപ്പിക്കുന്നവള്‍ ആണ്.
2. മകള്‍ എന്നും ഒരു അര്‍ത്ഥം വരാം. ഭഗവതിയെ മകളായി കരുതി വാത്സല്യഭക്തി വയ്ക്കുന്നതായാല്‍ എത്രമാത്രം സന്തോഷിപ്പിക്കുന്നവളാകും എന്ന് അളക്കാന്‍  പറ്റില്ല.
3. ഗംഗാ എന്നും അര്‍ത്ഥമുണ്ട്. ഭഗവതിയുടെ രൂപാന്തരം തന്നെ ആണ് ഗംഗാ.
4. കാമധേനുവിന്റെ വംശത്തില്‍ പെട്ടവളും വസിഷ്ഠമഹര്‍ഷിയുടെ പുശുവുമായ നന്ദിനി നെയ്യ് മുതലായ ദ്രവ്യങ്ങള്‍ ഉത്പാദിപ്പിച്ച് യജ്ഞം നിലനിര്‍ത്തുന്നവളാണ്. യജ്ഞം നിലനിര്‍ത്തുന്ന നന്ദിനി ഭഗവതിയുടെ രൂപാന്തരം തന്നെ.
5. കന്യകാ എന്നും ഒരര്‍ത്ഥം. ഭഗവതി നിത്യകന്യകയാണ്.



453. ലോലാക്ഷീ.

1.ലോലമായഅക്ഷികളുള്ളവള്‍. ഇളകുന്നകണ്ണുള്ളവള്‍. പ്രപഞ്ചത്തിലെ ഓരോ അണുവും ഭഗവതിയുടെ പുത്രരാണ്. അവരെ മുഴുവന്‍ ശ്രദ്ധിക്കുന്ന ഭഗവതിയുടെ കണ്ണുകള്‍ സദാ ഇളക്കമുള്ളതായിരിക്കാനേ വഴിയുള്ളൂ.
2. ലോലം എന്നതിന് ആകാംക്ഷാ എന്നൊരു അര്‍ത്ഥം. സംസാരത്തില്‍ മുഴുകിയിരിക്കുന്ന മക്കള്‍ എപ്പോഴാണ് മടങ്ങി വരുന്നത് എന്ന ആകാംക്ഷ കണ്ണിലുള്ളവള്‍.


454. കാമരൂപിണീ

1. കാമവികാരരൂപിണീ
2. കവും ആമവും ആയ രൂപത്തോടു കൂടിയവള്‍. കം എന്നതിന് പരബ്രഹ്മം എന്നും ആമശബ്ദത്തിന് പചിക്കാത്തത് അഥവാ മാറ്റംവരാത്തത് എന്നും അര്‍ത്ഥം. ഒരു മാറ്റവും വരാത്ത പരബ്രഹ്മസ്വരൂപിണിയാണ് ഭഗവതി
3. ആഗ്രഹസ്വരൂപിണീ. “ബഹുസ്യാം”(ഞാന്‍ അനവധിയാകുന്നുണ്ട്) എന്ന ആഗ്രഹമാണ് ഈ പ്രപഞ്ചമായിമാറിയത്. ശരിയ്ക്കു പറഞ്ഞാല്‍ ആ ആഗ്രഹത്തിന്റെ രൂപമാണ് പ്രകൃതീദേവിയ്ക്ക്.
4. ശിവസ്വരൂപിണീ



456. ഹംസിനീ

1. ഹംസശബ്ദത്തിന് ഒരു തരം സന്യാസിസമ്പ്രദായമെന്ന് അര്‍ത്ഥമുണ്ട്. ആ സമ്പ്രദായത്തില്‍ പെട്ട സന്യാസിമാരേയും ഭഗവതിയേയും വേറെ ആയി കണാന്‍ പറ്റില്ല. അതിനാല്‍ ഹംസിനീ.
2. അജപാമന്ത്രസ്വരൂപാ
3. ഹംസശബ്ദത്തിന് ആത്മീയഗുരു എന്ന് അര്‍ത്ഥം വരാം. ആത്മീയഗുരു തന്നെ ആണ് ഉപാസ്യദേവതയായ ഭഗവതി.


457. മാതാ

1. അമ്മ. ഗണപതി സുബ്രഹ്മണ്യന്‍ തുടങ്ങി ലേകത്തിലുള്ളവര്‍ക്കെല്ലാം അമ്മ.
2. മാതൃകാ അഥവാ ലിപിസ്വരൂപാ. എല്ലാ മന്ത്രങ്ങളുടേയും ഉല്‍പ്പത്തിസ്ഥാനമായ മാതൃക ഭഗവതിയാണ്.
3. ത്രിപുടികളായ മാതൃമേയമാനങ്ങളില്‍ പെട്ട കര്‍ത്താവായ മാതാവ് എന്ന് അര്‍ത്ഥത്തിലും ഈ ശബ്ദം കണക്കാക്കാം. അളക്കുന്നവനും അളക്കപ്പെടുന്ന
വസ്തുവും അളവും ആയ ത്രിപുടികളില്‍ കര്‍ത്താവായ മാതാവ് ഭഗവതിയാണ്.
4. ദശമീതിഥിയുടെ നിത്യാ മാതാവാണ്. ഈ നിത്യതയുടെ രൂപത്തിലുള്ളതും ഭഗവതിയാണ്.
5. ഗുജറാത്തിലെ വഡോദരയ്ക്കു സമീപമുള്ള കായാവരോഹണക്ഷേത്രത്തിലെ ഈശ്വരിയ്ക്ക് മാതാ എന്നാണ് പേര്‍ എന്ന് പദ്മപുരാണം



460. നളിനീ

1. നളിനീ ശബ്ദത്തിന് താമരപ്പൊയ്ക എന്നും താമരക്കൂട്ടം എന്നും എല്ലാം അര്‍ത്ഥം
വരാം. മുഖം കരം പാദം തുടങ്ങി അനവധി താമരകള്‍ ഭഗവതിയില്‍ ചേര്‍ന്നു
നില്‍ക്കുന്നൂ എന്നതിനാല്‍ നളിനീ.
2. നളന്‍ എന്ന് രാജാവ് ഭഗവതിയെ ഉപാസിച്ച് ഭഗവതിയുമായി താദാത്മ്യം പ്രാപിച്ചു
എന്നു കാണുന്നു. നളനുമായി അഭേദം ഉള്ളതുകൊണ്ട് നളിനീ.
3. നളിനീ ശബ്ദത്തിന് പവിഴക്കൊടി എന്നും അര്‍ത്ഥമാകാം. ഭഗവതിയുടേയും
പവിഴക്കൊടിയുടേയും നിറം ഒന്നായതുകൊണ്ട് പവിഴക്കൊടിപോലെ ഇരിയ്ക്കുന്നവള്‍ എന്ന് അര്‍ത്ഥത്തില്‍ നളിനീ.



461. സുഭ്രൂഃ

1. നല്ല ഭ്രൂ ഉള്ളവള്‍. ഭഗവതിയുടെ പുരികക്കൊടികള്‍ ശോഭയുള്ളവയാണ്.



462, ശോഭനാ

1. സൗന്ദര്യവതി.
2. ശോഭനന്‍ എന്ന് ശിവന്റെ പേരാകാം, ശിവന്റെ സ്ത്രീ എന്നതിനാല്‍ ശോഭനാ
3. ശോഭനം എന്നതിന് മംഗളം എന്നൊരു അര്‍ത്ഥമുണ്ട്.



463, സുരനായികാ

1. സുരന്മാര്‍ക്ക് നായികയായിട്ടുള്ളവള്‍. ദേവനായികാ.
2. സുരന്‍ എന്നതിന് സൂര്യന്‍ എന്നൊരു അര്‍ത്ഥം. സൂര്യനെ നയിക്കുന്നവള്‍.
സൗരയൂഥം മുഴുവന്‍ അടക്കിവാഴുന്ന സൂര്യനെ ചലിപ്പിക്കുന്നത് ‘ഭഗവതിയാണ്.
3. സുരന്‍ എന്നതിന് പണ്ഡിതന്‍ എന്നും അര്‍ത്ഥമാകാം. പണ്ഡിതന്മാര്‍ക്ക്
ആശ്രയിക്കാവുന്ന നായികയാണ് ‘ഭഗവതി.



464, കാളകണ്ഠീ

1. കാളമായിരിയ്ക്കുന്ന കണ്ഠമുള്ളവന്റെ സ്ത്രീ അഥവാ ഭാര്യ. വിഷപാനം
കാരണം ശിവന്റെ കണ്ഠം കറുത്തുപോയി എന്ന് പ്രസിദ്ധം.
2. മധുരവും അസ്ഫുടവും ആയ ധ്വനിക്ക് കളം എന്നു പറയാം. കളസംബന്ധിയായ
കണ്ഠമുള്ളവള്‍ കാളകണ്ഠി. ഇതുവരെ സ്ഫുടമായി കേട്ടിട്ടില്ലെങ്കിലും
ഭഗവതിയുടെ വാക്കുകള്‍ മധുരമാണെന്ന് നമുക്ക് അറിയാവുന്നകാര്യമാണ്.
3. ലിംഗപുരാണത്തില്‍ ദാരികനെ വധിയ്ക്കാന്‍ കാളകണ്ഠിയായ കാളിയെ ശിവന്‍
ഉല്‍പ്പാദിപ്പിച്ചു എന്ന്. അതിനാല്‍ കാളകണ്ഠീ.

465, കാന്തിമതീ
1. കാന്തിയുള്ളവള്‍. കാന്തി എന്നാല്‍ ശോഭ.
2. കാന്തിയ്ക്ക് സൗന്ദര്യം എന്നും അര്‍ത്ഥമാകാം. സൗന്ദര്യവതി.



466, ക്ഷോഭിണീ.


1. പരമേശ്വരനില്‍ സൃഷ്ട്യുന്മുഖമായി ഉണ്ടായ ക്ഷേത്രമാണ് പ്രപഞ്ചമായി
പരിണമിച്ചത്. ആക്ഷോ’സ്വരൂപാ.
2. ഭഗവതി മന്ദരാചലത്തില്‍ തപസ്സുചെയ്യുന്ന സമയത്ത് മനസ്സില്‍ ഉണ്ടായ ഒരു
ക്ഷോഭത്തിന്‍ നിന്ന് അനവധി ശക്തിസ്വരൂപിണികള്‍ ഉായി എന്ന് കഥയുണ്ട്.
അപ്രകാരം പ്രസിദ്ധമായ ക്ഷോഭമുള്ളവള്‍.



469. വാമദേവീ

1. ഇദ്ദേഹം നമുക്ക് വാമനായ ദേവനാണെന്ന് ദേവന്മാര്‍ ശിവനെകുറിച്ച് പറഞ്ഞുവത്രേ. വാമന്‍ എന്നാല്‍ യാചിക്കപ്പെടേണ്ടവന്‍ എന്ന് അര്‍ത്ഥം. ദേവന്മാര്‍ക്കുപോലും യാചിക്കാന്‍ തക്കയോഗ്യതയുള്ള ശിവന്റെ പത്‌നീ.
2. വാമഭാഗത്തുള്ള ദേവി. അര്‍ദ്ധനാരീശ്വരന്റെ ഇടതുഭാഗത്ത് ഭഗവതിയാണെന്ന് പ്രസിദ്ധം.
3. സദാശിവാദി പഞ്ചമൂര്‍ത്തികളില്‍പെട്ട വാമദേവന്റെ സ്ത്രീ.
4. വാമാ എന്നതിന് സുന്ദരീ എന്നര്‍ത്ഥം ഉണ്ട്. സുന്ദരിയായ ദേവി.
5. വാമാചാരത്തിലുള്ളവരുടെ ദേവി. വാമാചാരം എന്ന് പ്രസിദ്ധമായ മാര്‍ഗ്ഗത്തിലുള്ളവരുടെ ദേവി.



470. വയോവസ്ഥാവിവര്‍ജ്ജിതാ


1. വയസ്സിന്റെ അവസ്ഥകളോട് വിവര്‍ജ്ജിതാ. എല്ലാക്കാലത്തും ഉള്ള ഭഗവതിക്ക്
ബാല്യം കൗമാരം തുടങ്ങി അവസ്ഥകളൊന്നും ഇല്ല.



471. സിദ്ധേശ്വരീ

1. സിദ്ധന്മാരുടെ ഈശ്വരീ.
2. സിദ്ധയായ ഈശ്വരീ. നമ്മുടെ ഉള്ളിലും പുറത്തും നിറഞ്ഞു നില്‍ക്കുന്ന ഭഗവതി
നഷ്ടപ്പെടുമെന്ന് ചിന്തപോലും ഉണ്ടാകാത്തവിധം സിദ്ധയാണ്.



473. സിദ്ധമാതാ

1. സിദ്ധന്മാരുടെ മാതാ. സിദ്ധന്മാരെ അമ്മയെപ്പോലെ വാത്സല്യത്തോടെ നോക്കുന്നവള്‍.
2. സിദ്ധയായ മാതാവ്. എപ്പോഴും സിദ്ധയായ അഥവാ അടുത്തുള്ള അമ്മയായ ഭഗവതിയെ അന്വേഷിച്ചു നടക്കേണ്ടതില്ല.
3. സിദ്ധന്മാരെ അളക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. സിദ്ധന്മാരുടെ കഴിവുകള്‍ അതിരുകടന്ന് ലോകോപദ്രവത്തിന് കാരണമാകുന്നുവോ എന്ന്
പരീക്ഷിച്ചുകൊണ്ടിരിക്കുന്നവള്‍.



475. വിശുദ്ധിചക്രനിലയാ


1. ഷഡ്ച്ചക്രങ്ങളില്‍ അഞ്ചാമത്തേതായ വിശുദ്ധിചക്രത്തില്‍ നിലയനം ചെയ്യുന്നവള്‍.
വിശുദ്ധിചക്രത്തില്‍ വസിക്കുന്ന ഡാകിനീ എന്ന ദേവത ഭഗവതിതന്നെ ആണ്.
2. വിശുദ്ധമായ മണ്ഡലത്തില്‍ വസിക്കുന്നവള്‍ എന്നും ആകാം. ഭഗവതി എവിടെഉേണ്ടാ അവിടെ അശുദ്ധിക്ക് സ്ഥാനമേ ഇല്ല.



479. വദനൈകസമന്വിതാ.

1. ഒരു വദനമുള്ളവള്‍. വിശുദ്ധിചക്രത്തിലെ ദേവതയ്ക്ക് ഒരു വദനമാണത്രേ ഉള്ളത്.
2. ഒരു വദനം മാത്രമുള്ളവള്‍. വദനം എന്നാല്‍ പറയല്‍. ആത്യന്തികസത്യം
മാത്രമാണ് ഭഗവതിയുടെ വദനം.



480. പായസാന്നപ്രിയാ

1. പായസാന്നം പ്രയമായിട്ടുള്ളവള്‍. പാലൊഴിച്ചു വേവിയ്ക്കുന്ന അന്നം ഇഷ്ടപ്പെടുന്നവള്‍.
2. പയസ്സ് എന്നതിന് അമൃത് എന്നര്‍ത്ഥമാകാം. അമൃതാകുന്ന അന്നം പ്രിയമായിട്ടുള്ളവള്‍. നിവേദ്യം നിവേദിയ്ക്കുമ്പോള്‍ അത് അമൃതമയമായി എന്ന് സങ്കല്‍പ്പിക്കാറുണ്ട്.


481. ത്വക്സ്ഥാ

1. ത്വക്കില്‍ സ്ഥിതിചെയ്യുന്നവള്‍. ദേഹത്തിലെ ത്വക്ചര്‍മ്മാദി ഏഴു ധാതുക്കളില്‍ ആദ്യത്തേതായ തൊലിയില്‍ സ്ഥിതിചെയ്യുന്നവളാണ് വിശുദ്ധിചക്രത്തിലെ ദേവതാ.



482. പശുലോകഭയങ്കരീ

1. പശുലോകത്തിന് ഭയങ്കരിയായിട്ടുള്ളവള്‍. അദ്വൈതവിദ്യാവിഹീനന്മാരായ പശുക്കളാണ് ലോകത്തില്‍ അധികം പേരും. ഭയം ഉണ്ടാകുന്നത് രണ്ട് എന്നു വരുമ്പോഴാണ്. ഒന്നായനിന്നെയിഹ രണ്ടെന്നുകളവിലുണ്ടാകുന്ന ഇണ്ടല്‍. നമ്മള്‍ എല്ലാം മുറിഞ്ഞു മുറിഞ്ഞുകാണുന്നു. അതിനാല്‍തന്നെ നിലമറന്ന് ഭയവും ഉണ്ടാകുന്നു. ഈ ഭയം ഉണ്ടാക്കുന്നത് മായയായ ഭഗവതിയാണ്.



483. അമൃതാദിമഹാശക്തിസംവൃതാ

1. അമൃതാദികളായ മഹാശക്തികളാല്‍ സംവൃതാ. അമൃതാദികളായ 16 മഹാശക്തികള്‍ വിശുദ്ധിചക്രപദ്മത്തിന്റെ 16 ദളങ്ങളില്‍ കുടികൊള്ളുന്നു. ഈ പദ്മത്തിന്റെ നടുവിലാണ് വിശുദ്ധിചക്രത്തിലെ ദേവതയായ ഡാകിനി കുടികൊള്ളുന്നത്.



484. ഡാകിനീശ്വരീ

1. ഡാകിനീ എന്ന ഈശ്വരി. വിശുദ്ധിചക്രത്തിലെ ദേവതയാണ് ഡാകിനി.
2. ഡാകിനികള്‍ എന്നൊരു ഗണം ഉണ്ട്. അവരുടെ ഈശ്വരി എന്നും ആകാം



485. അനാഹതാബ്ജനിലയാ

1. അനാഹതം എന്ന അബ്ജം നിലയമായിട്ടുള്ളവള്‍. ഷഡാധാരങ്ങളില്‍ ഹൃദയത്തിലുള്ള പന്ത്രുദളമായിട്ടുള്ള പദ്മമാണ് അനാഹതം. ആദ്ധ്യാത്മികവളര്‍ച്ചയില്‍ ഈ പദ്മത്തില്‍ എത്തിയിട്ടുള്ളവര്‍ക്ക് വസ്തുക്കള്‍
തമ്മില്‍ ഘര്‍ഷണം ഇല്ലാതെ ഉണ്ടാകുന്ന അനാഹതശബ്ദം കേള്‍ക്കാന്‍ കഴിയുമത്രേ.
2. അനാഹതമായ അപ്പില്‍ നിന്നുണ്ടായ വസ്തുവില്‍ ഇരിയ്ക്കുന്നവള്‍ എന്നും അകാം. തിരയടിക്കാത്ത കടല്‍ പോലെ നിറഞ്ഞ് അഗാധമായ ഒരവസ്ഥയില്‍നിന്നാണ് പ്രപഞ്ചം ഉണ്ടായിവന്നത്. ആ പ്രപഞ്ചത്തില്‍ ഉള്ളതിലെല്ലാം ഭഗവതിതന്നെ ആണ് ഉള്ളത്.



486. ശ്യാമാഭാ

1. കടുംപച്ച നിറമുള്ളവള്‍. അനാഹതപദ്മത്തിലുള്ള രാകിണീ എന്ന ദേവതയ്ക്ക് പച്ചനിറമാണത്രേ.
2. ശ്യാമശബ്ദത്തിന് ഇരുനിറം എന്നും അര്‍ത്ഥമുണ്ട്. ഇരുനിറമുള്ളവള്‍ എന്നും അര്‍ത്ഥമാകാം.
3. ശ്യാമാ എന്നതിന് യൗവ്വനയുക്താ എന്ന് അര്‍ത്ഥം കാണുന്നു. ഭഗവതിയുടെ വയസ്സ് കണക്കാക്കാന്‍ പറ്റാത്തതാണെങ്കിലും എപ്പോഴും യുവതിയുടെ ശോഭയാണുള്ളത്.



487. വദനദ്വയാ

1. രണ്ടുവദനം ഉള്ളവള്‍. രാകിണീ എന്ന ദേവതയ്ക്ക് രണ്ടു വദനങ്ങളുണ്ട്.



488. ദംഷ്ട്രോജ്വലാ

1. ദംഷ്ട്രംകൊണ്ട് ഉജ്വലാ. എകിറുകൊണ്ട് ശോഭിക്കുന്നവള്‍.


489. അക്ഷമാലാദിധരാ
1. അക്ഷമാലാദികള്‍ ധരിക്കുന്നവള്‍. അനാഹതാബ്ജത്തിലെ രാകിണ്യംബയ്ക്ക് അക്ഷമാലാ, ശൂലം, കപാലം, ഡമരു എന്നിയാണ് ആയുധങ്ങള്‍.
2. അക്ഷമാലാദികള്‍ക്ക് ധരയായിട്ടുള്ളവള്‍. അക്ഷമാലാ എന്നതിന് വസിഷ്ഠപത്‌നിയായ അരുന്ധതീ എന്നൊരു അര്‍ത്ഥം. ധരാ എന്നതിന് ഗര്‍ഭാശയം എന്നും അര്‍ത്ഥം ഉണ്ട്. അരുന്ധതീ മുതലായ സപ്തര്‍ഷീപത്‌നിമാര്‍ക്ക് അമ്മയായിട്ടുള്ളവള്‍.



490. രുധിരസംസ്ഥിതാ

1. ധാതുക്കളില്‍ ഒന്നായ രുധിരത്തില്‍ അഥവാ രക്തത്തില്‍ സ്ഥിതിചെയ്യുന്നവള്‍.
2. രുധിരശബ്ദത്തിന് കുജന്‍ അഥവാ ചൊവ്വാ എന്ന് അര്‍ത്ഥം ഉണ്ട്. കുജനിലുള്ളവള്‍. രജോഗുണസ്വഭാവമാണ് കുജനിലുള്ളത്. രജോഗുണസ്വഭാവാ.



491. കാളരാത്ര്യാദിശക്ത്യൗഘവൃതാ

1. കാളരാത്ര്യാദികളായിരിക്കുന്ന പന്ത്രണ്ട് ശക്തികളുടെ കൂട്ടത്താല്‍ ആവൃതാ. പന്ത്രണ്ടു ദളങ്ങളുള്ള അനാഹതപദ്മത്തിന്റെ ഓരോ ദളങ്ങളിലും കാളരാത്ര്യാദികളായിരിക്കുന്ന പന്ത്രണ്ടു ശക്തികള്‍ കുടികൊള്ളുന്നു. ഇനി പറയാന്‍ പോകുന്ന രാകിണ്യംബയുടെ ചുറ്റുമായിട്ടാണ് ഈ ദേവതകള്‍ സ്ഥിതിചെയ്യുന്നത്.



492. സ്‌നിഗ്ധൗദനപ്രിയാ

1. സ്‌നിഗ്ധമായ ഓദനം പ്രിയമായിട്ടുള്ളവള്‍. എണ്ണമയമുള്ള അന്നം ഇഷ്ടപ്പെടുന്നവള്‍. നെയ്യുകൂട്ടി പചിച്ച അന്നം എന്ന് വ്യാഖ്യാനത്തില്‍ കാണുന്നു.
2. സ്‌നിഗ്ധന്മാരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. സ്‌നഹമുള്ളവരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍.



493 അക്ഷമാലാദിധരാ

1. അക്ഷമാലാദികള്‍ ധരിക്കുന്നവള്‍. അനാഹതാബ്ജത്തിലെ രാകിണ്യംബയ്ക്ക് അക്ഷമാലാ, ശൂലം, കപാലം, ഡമരു എന്നിയാണ് ആയുധങ്ങള്‍.
2. അക്ഷമാലാദികള്‍ക്ക് ധരയായിട്ടുള്ളവള്‍. അക്ഷമാലാ എന്നതിന് വസിഷ്ഠപത്‌നിയായ അരുന്ധതീ എന്നൊരു അര്‍ത്ഥം. ധരാ എന്നതിന് ഗര്‍ഭാശയം എന്നും അര്‍ത്ഥം ഉണ്ട്. അരുന്ധതീ മുതലായ
സപ്തര്‍ഷീപത്‌നിമാര്‍ക്ക് അമ്മയായിട്ടുള്ളവള്‍.


493. രുധിരസംസ്ഥിതാ

1. ധാതുക്കളില്‍ ഒന്നായ രുധിരത്തില്‍ അഥവാ രക്തത്തില്‍ സ്ഥിതിചെയ്യുന്നവള്‍.
2. രുധിരശബ്ദത്തിന് കുജന്‍ അഥവാ ചൊവ്വാ എന്ന് അര്‍ത്ഥം ഉണ്ട്. കുജനിലുള്ളവള്‍. രജോഗുണസ്വഭാവമാണ് കുജനിലുള്ളത്. രജോഗുണസ്വഭാവാ.


493. മഹാവീരേന്ദ്രവരദാ

1. മഹാന്മാരായിരിക്കുന്ന ഈരന്മാര്‍ക്ക് വരദയായിട്ടുള്ളവള്‍. ഇരയുള്ളവരാണ് ഈരന്മാര്‍. ഇര എന്നതിന് ഭൂമി, വാക്ക്, ചോറ്, സരസ്വതി എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇതുപ്രകാരം മഹത്തുകളായ ഭൂമിയുള്ളവരും, വാഗ്വിലാസം ഉള്ളവരും, അന്നമുള്ളവരും, സരസ്വതിയുടെ അനുഗ്രഹമുള്ളവരും എല്ലാം ഭഗവതിയുടെ വരം അനുഭവിക്കുന്നവരാണ്.
2. മഹാവീരം എന്നൊരു പാത്രം യജ്ഞത്തിന് ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു തരത്തില്‍ പാനപാത്രമാണ്. ബ്രഹ്മജ്ഞാനമുള്ളവര്‍ക്ക് ഇത് പാനപാത്രമായി നല്‍കുന്നത് ഭഗവതിതന്നെയാണ്.
3. മഹാവീരശബ്ദത്തിന് ഗരുഡന്‍, ഇന്ദ്രന്‍, പ്രഹ്ലാദന്‍, ഹനൂമാന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇവര്‍ക്കെല്ലാം ബ്രഹ്മജ്ഞാനം വരമായി കൊടുത്തവള്‍ ഭഗവതിതന്നെയാണ്.
4. യാഗത്തിന് പ്രവര്‍ഗ്ഗ്യം എന്ന ക്രിയയ്ക്ക് ഉപയോഗിക്കുന്ന പാത്രമാണ് മഹാവീരം. യാഗത്തിനടയ്ക്ക് യജമാനന്റെ തല തെറിച്ചുപോയെന്നും അശ്വിനീദേവകളുടെ സഹായത്തോടെ തലവീടുത്തും എന്നും കഥയുണ്ട്. ആ തലയാണത്രേ മഹാവീരം. യജ്ഞത്തില്‍ തെറിച്ചുപോകുന്ന സാധാരണതലയ്ക്കു പകരം കിട്ടുന്നദിവ്യമായ ശിരസ്സാണ് മഹാവീരം എന്നര്‍ത്ഥം. ഈ മഹാവീരമാകുന്ന തലയുള്ളവര്‍ക്ക് ഇന്ദ്രശബ്ദംകൊണ്ട് സൂചിപ്പിക്കുന്ന ബ്രഹ്മജ്ഞാനം നല്‍കുന്നത് ദേവിയാണ്.
5. ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥയിലും തുരീയാവസ്ഥയെ അനുസന്ധാനം ചെയ്യുന്നവരെ മഹാവീരന്മാര്‍ എന്നു പറയുന്നു. അവര്‍ക്ക് ബ്രഹ്മജ്ഞാനം കൊടുക്കുന്നത് ഭഗവതിയാണ്.



494. സ്‌നിഗ്ധൗദനപ്രിയാ

1. സ്‌നിഗ്ധമായ ഓദനം പ്രിയമായിട്ടുള്ളവള്‍. എണ്ണമയമുള്ള അന്നം ഇഷ്ടപ്പെടുന്നവള്‍. നെയ്യുകൂട്ടി പചിച്ച അന്നം എന്ന് വ്യാഖ്യാനത്തില്‍ കാണുന്നു.
2. സ്‌നിഗ്ധന്മാരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. സ്‌നഹമുള്ളവരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍.



495. മണിപൂരാബ്ജനിലയാ

1. മണിപൂരം എന്ന ആധാരപദ്മത്തില്‍ നിലയനം ചെയ്യുന്നവള്‍. ഈ പദ്മത്തില്‍ ഭഗവതിക്ക് ലാകിനീ എന്നാണ് പേര്‍.
2. രത്‌നങ്ങള്‍കൊണ്ട് സമൃദ്ധമായപദ്മത്തില്‍ ഇരിക്കുന്നള്‍. രത്‌നങ്ങള്‍ എന്നതിന് ശ്രേഷ്ഠമായ വസ്തുക്കള്‍ എന്നര്‍ത്ഥം. ശ്രഷ്ഠതകള്‍ നിറഞ്ഞിടത്താണ് ഭഗവതി വസിക്കുന്നത്.


496. വദനത്രയസംയുതാ

1. മൂന്നു മുഖങ്ങളുള്ളവള്‍. ലാകിനിക്ക് മൂന്നു മുഖങ്ങളുണ്ട്.
2. ത്രയശബ്ദത്തിന് ത്രിമൂര്‍ത്തികള്‍ എന്ന് അര്‍ത്ഥം. സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താക്കളായ ത്രിമൂര്‍ത്തികള്‍ ഭഗവതിയുടെ വ്യത്യസ്തമുഖങ്ങള്‍ തന്നെ ആണ്.



497. വജ്രാദികായുധോപേതാ

1. വജ്രാദികളായ ആയുധങ്ങള്‍ ധരിക്കുന്നവള്‍.
2. ഭഗവതിയുടെ സ്മരണം പോലും എല്ലാവിധ ശത്രുക്കളേയും നശിപ്പിക്കും. അപ്പോള്‍ വജ്രാദിയായ കായുധങ്ങള്‍ക്ക് അത്രയേവിലയുള്ളൂ. കായുധം എന്നാല്‍ കാര്യമില്ലാത്ത ആയുധം. എങ്കിലും അലങ്കാരത്തിന് അവധരിക്കുന്നു എന്നേ ഉള്ളൂ.



498. ഡാമര്യാദിഭിരാവതാ

1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ.
2. ഭഗവതിയുടെ അംശമായ ജീവനെ മായ
പൊതിഞ്ഞുകൊിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം
ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്.



499. രക്തവര്‍ണ്ണാ

1. രക്തത്തിന്റെ വര്‍ണ്ണമുള്ളവള്‍.
2. രക്തങ്ങളാണ് വര്‍ണ്ണങ്ങള്‍ യാതൊരുവള്‍ക്ക് അവള്‍. രക്തശ്ബദത്തിന് ഇഷ്ടപ്പെട്ടത് എന്ന് അര്‍ത്ഥം. വെള്ള കറുപ്പ് തുടങ്ങിയ എല്ലാനിറങ്ങളും, ബ്രഹ്മണാദി വര്‍ണ്ണങ്ങളും ഭഗവതിക്ക് ഇഷ്ടമാണ്.



500. മാംസനിഷ്ഠാ

1. മാംസേ നിതരാം തിഷ്ഠതീതി മാംസനിഷ്ഠാ. മാംസത്തില്‍ ഉള്ളവള്‍. മാംസാഭിമാനിയാണ് മണിപൂരത്തിലെ ദേവതാ.



501. ഗുഡാന്നപ്രീതമാനസാ

1. ഗുഡാന്നത്തില്‍ പ്രീതിയുള്ള മാനസത്തോടു കൂടിയവള്‍. ശര്‍ക്കരചേര്‍ത്ത അന്നം ഇഷ്ടപ്പെടുന്നവള്‍.
2. ഗുഡശബ്ദത്തിന് രക്ഷ എന്നും അന്നത്തിന് ഭൂമി എന്നും അര്‍ത്ഥം വാരാം. അപ്പോള്‍ ഭൂരക്ഷ ഇഷ്ടപ്പെടുന്നവള്‍.
3. അന്നരക്ഷചെയ്യന്നവള്‍ എന്നും ആകാം.



502. സമസ്തഭക്തസുഖദാ

1. സമസ്തന്മാരായിക്കുന്ന ഭക്തന്മാര്‍ക്കും സുഖം ദാനം ചെയ്യുന്നവള്‍. എല്ലാഭക്തന്മാര്‍ക്കും ഭഗവതി സുഖം പ്രദാനം ചെയ്യുന്നു.
2. സമസ്തഭക്തം കൊണ്ടുള്ള സുഖം ദാനം ചെയ്യുന്നവള്‍. ഭക്തം എന്നതിന് ഭക്ഷണസാധനം എന്ന് അര്‍ത്ഥം. എന്തുകഴിക്കുമ്പോഴും അത് സുഖത്തോടെ കഴിക്കാനുള്ള കഴിവ് ഭഗവതിയുടെ അനുഗ്രഹം കൊണ്ട് കിട്ടുന്നതാണ്.



503. ലാകിന്യംബാസ്വരൂപിണീ

1. ലാകിനീ എന്ന് മണിപൂരാധിഷ്ഠനാദേവിയുടെ രൂപത്തോടു കൂടിയവള്‍.



504. സ്വാധിഷ്ഠാനാംബുജാരൂഢാ

1. സ്വാധിഷ്ഠാനം എന്ന ആധാരചക്രത്തിലെ പദ്മത്തില്‍ ഇരിക്കുന്നവള്‍.
2. തന്റെ ഇരിപ്പിടമായ പദ്മത്തില്‍ ഇരിക്കുന്നവള്‍ എന്നും ആകാം. ഭഗവതി പദ്മാലയയാണല്ലോ.



505. ചതുര്‍വക്ത്രമനോഹരാ

1. നാലുവക്ത്രങ്ങള്‍ കൊണ്ട് മനോഹരാ. സ്വാധിഷ്ഠാനദേവതയായ കാകിനീരൂപത്തിലുള്ള ഭഗവതിയ്ക്ക് നാലുമുഖങ്ങളുണ്ട്.
2. ചതുര്‍വക്ത്രന് മനോഹരയായിട്ടുള്ളവള്‍. സരസ്വതീദേവിയായ ഭഗവതി ബ്രഹ്മാവിന്റെ മനസ്സ് അപഹരിച്ചിട്ടുള്ളവളാണ്.



506. ശൂലാദ്യായുധസമ്പന്നാ

1. ശൂലാദികളായുള്ള ആയുധങ്ങളാല്‍ സമ്പന്നാ. ശൂലം പാശം കപാലം അഭയം എന്നിവയാണ് കാകിനീ ദേവിയുടെ ആയുധങ്ങള്‍.
2. ശൂലം എന്തിന് വേദനാ എന്നൊരു അര്‍ത്ഥം ഉണ്ട്. സംസാരത്തില്‍ മതിമറന്നിരിക്കുന്നവര്‍ക്ക് മേക്ഷമാര്‍ഗ്ഗത്തില്‍ അഭിരുചിയുാകാന്‍ വേണ്ടി ഭഗവതി പ്രയോഗിക്കുന്ന ഒരു പ്രധാന ആയുധമാണ് വേദന.


507. പീതവര്‍ണ്ണാ.

1. പീതവര്‍ണ്ണുള്ളവള്‍. സ്വാധിഷ്ടാനദേവതയ്ക്ക് മഞ്ഞനിറമാണത്രേ.
2. പീതമാകുന്നു വര്‍ണ്ണങ്ങള്‍ യാതൊരുവളാല്‍.പീതങ്ങള്‍ എന്നാല്‍ പാനം ചെയ്തവ അഥവാ ആസ്വദിയ്ക്കപ്പെട്ടവ എന്നര്‍ത്ഥം. സൂര്യരശ്മിയിലെ വര്‍ണ്ണങ്ങള്‍ പാനം ചെയ്ത് അത് പലവിധത്തില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നതിലാണല്ലോ ഭൂരൂപത്തിലുള്ള ഭഗവതിക്ക് ഇത്രയേറെ വര്‍ണ്ണഭംഗി.
3. പീതമായ വര്‍ണ്ണത്തോടുകൂടിയവള്‍. ഭഗവതി ഒരു ഭക്തനെ അയാളുടെ ബ്രാഹ്മണാദി വര്‍ണ്ണബോധത്തെ വലിച്ചെടുത്ത് അനുഗ്രഹിക്കുന്നു. അതോടെ ആ ഭക്തന്‍ സങ്കുചിതമായ വര്‍ണ്ണ ബോധം വെടിഞ്ഞ് ഉന്നതിയിലെത്തുന്നു.



508. അതിഗര്‍വ്വിതാ

1. വളരെ അധികം ഗര്‍വ്വുള്ളവള്‍. സൗന്ദര്യാദിഗുണങ്ങള്‍ അത്രമേലുണ്ടാകയാല്‍ ഗര്‍വ്വിതാ.
2. ഗര്‍വ്വിതന്മാരെ അതിവര്‍ത്തിക്കുന്നവള്‍. ഗര്‍വ്വുള്ളവര്‍ക്ക് എത്തിപ്പെടാവുന്നവളല്ല ഭഗവതി.


509. മേദോനിഷ്ഠാ.

1. മേദസ്സ് എന്ന് ധാതുവില്‍ നിതരാം സ്ഥിതിചെയ്യുന്നവള്‍. സപ്തധാതുക്കളില്‍ മേദസ്സ് സ്വാധിഷ്ഠാനസംബന്ധിയാണത്രേ.



510. മധുപ്രീതാ

1. മധുവാല്‍ പ്രീതയാകുന്നവള്‍. മദ്യം കൊണ്ട് പ്രീതയാകുന്നവള്‍
2. തേന് ഇഷ്ടപ്പെടുന്നവള്‍.
3. മധുരപ്രിയാ
4. മധുവിന് വസന്തം എന്നും അര്‍ത്ഥം വരാം. വസന്തമിഷ്ടപ്പെടുന്നവള്‍.



511. ഡാമര്യാദിഭിരാവതാ

1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ.
2. ഭഗവതിയുടെ അംശമായ ജീവനെ മായ
പൊതിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്.



512. ഡാമര്യാദിഭിരാവതാ

1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ.
2. ഭഗവതിയുടെ അംശമായ ജീവനെ മായ
പൊതിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം
ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്.


515. പഞ്ചവക്ത്രാ

1. അഞ്ചു വക്ത്രങ്ങള്‍ ഉള്ളവള്‍. സാകിനീ എന്ന ദേവതയ്ക്ക് അഞ്ചു മുഖങ്ങളുണ്ട്.
2. സദാശിവന് അഞ്ച് മുഖങ്ങളുള്ളതിനാല്‍ സദാശിവപത്‌നീ എന്നും അര്‍ത്ഥമാകാം.


524. മജ്ജാസംസ്ഥാ

1. മജ്ജാ എന്ന ധാതുവില്‍ സ്ഥിതിചെയ്യുന്നവള്‍.

2. കാതലിന് മജ്ജാ എന്നു പറയാറുണ്ട്. ലോകത്തിന്റെ കാതലായി സ്ഥിതിചെയ്യുന്നവള്‍.

No comments:

Post a Comment