ഒരധ്യാത്മികജീവി ഒരിക്കലും കോപിക്കരുത്. കോപിക്കുമ്പോള്‍ സാധന ചെയ്തുണ്ടാക്കിയ ഊര്‍ജം നഷ്ടപ്പെടുന്നു. വണ്ടി ഓടുമ്പോള്‍ പെട്രോള്‍ അത്ര നഷ്ടപ്പെടുന്നില്ല. എന്നാല്‍, ബ്രേക്കു ചവിട്ടുമ്പോള്‍ കൂടുതല്‍ നഷ്ടം വരുന്നു. ഇതുപോലെയാണ് കോപിക്കുമ്പോഴും. കോപിക്കുമ്പോള്‍ വായില്‍ക്കൂടി മാത്രമല്ല, ഓരോ രോമകൂപത്തില്‍ക്കൂടിയും ഊര്‍ജം നഷ്ടപ്പെടുന്നു. ഒരു സിഗരറ്റ് ലാമ്പ് പത്തിരുപത് പ്രാവശ്യം ഞെക്കുമ്പോള്‍ അതിലെ പെട്രോള്‍ നഷ്ടപ്പെടുന്നു. എന്നാല്‍, ഇത് നമുക്ക് കാണാന്‍ കഴിയുന്നില്ല. എങ്കിലും അറിയുന്നു. അതുപോലെയാണ് സദ്ചിന്തകള്‍ കൊണ്ട് നേടിയ ഊര്‍ജവും പല കാരണങ്ങളാല്‍ നഷ്ടമാകുന്നത്. അത് നമ്മളറിയണം.
വളരെയധികം ശ്രദ്ധിച്ചാലേ ഒരദ്ധ്യാത്മിക ജീവിക്ക് മുന്നോട്ടുനീങ്ങാന്‍ കഴിയൂ. ഒരാള്‍ ഒരു സൂചിയെടുത്താല്‍; എടുക്കുമ്പോഴും, നൂല്‍ കോര്‍ക്കുമ്പോഴും, തയ്ക്കുമ്പോഴും തിരിച്ച് വെയ്ക്കുമ്പോഴും എല്ലാം എത്രമാത്രം ശ്രദ്ധിക്കുമോ അതുപോലെയുള്ള ശ്രദ്ധ, നമ്മുടെ ഓരോ പ്രവൃത്തിയിലും വേണം. നിരന്തരമായ ശ്രദ്ധയാണ് നമ്മളെ വിജയിപ്പിക്കുന്നത്. എന്തുകണ്ടാലും, എന്തുകേട്ടാലും, ഏകാന്തതയില്‍ ചിന്തിക്കുക. അതിനുശേഷമേ തീരുമാനമെടുക്കാവൂ. ഒരിക്കലും സാഹചര്യങ്ങള്‍ക്കടിപ്പെടരുത്. അവയെ അതിജീവിക്കാന്‍ ശ്രമിക്കുക.”
”ഇത്രനാളും മനസാണ് നിത്യം, ശരീരമാണ് നിത്യം എന്നു വിചാരിച്ച് ഇഷ്ടത്തിന് ആഹാരം കൊടുത്ത് നമ്മള്‍ അവയെ തഴപ്പിച്ച് വളര്‍ത്തി. ഇപ്പോള്‍ ആത്മാവാണ് നിത്യമെന്ന് പറയുമ്പോള്‍, അവര്‍ പെട്ടെന്ന് തല കുനിക്കുമോ? ഇല്ല. നിരന്തര അഭ്യാസംകൊണ്ടേ സാധിക്കൂ. വള്ളം ഉണ്ടാക്കാനുപയോഗിക്കുന്ന തടി വളഞ്ഞുകിട്ടാന്‍, അതിന് ചൂടുകൊടുക്കും. അതുപോലെയാണ്, ജപധ്യാനങ്ങളാകുന്ന ചൂട്. എളിമ, വിനയം തുടങ്ങിയ ഭാവങ്ങള്‍. ഇവയൊക്കെയുണ്ടായാലേ മനസ്സിന്റെ അഹന്തയെ മാറ്റി ആത്മസ്വരൂപമാക്കാന്‍ പറ്റുകയുള്ളൂ.
ഒരു പാത്രത്തില്‍ ഈയം പൂശണമെങ്കില്‍ ആദ്യം അതിലെ അഴുക്ക് കളയണം. അതുപോലെ, ആദ്യം നമ്മുടെ ഉള്ളിലുള്ള കറകളെ നീക്കണം. അല്ലാതെ എത്ര സാധന ചെയ്താലും പ്രയോജനമില്ല. അഴുക്കുകള്‍ മാറിക്കിട്ടണമെങ്കില്‍ ഈശ്വരനോട് കരഞ്ഞു പ്രാര്‍ത്ഥിക്കണം.
ഏകാഗ്രത കിട്ടുന്നില്ലെന്നുവച്ച് മോന്‍ സാധനയ്ക്കു മുടക്കം വരുത്തരുത്. ഒരാള്‍ക്ക് തെങ്ങില്‍ കയറുവാന്‍ പഠിക്കണം. ഒറ്റ ദിവസംകൊണ്ട് സാധിക്കുമോ? ഓരോ കാല്‍ എടുത്തുവച്ച്, കൈകള്‍കൊണ്ട് മുറുകെപ്പിടിച്ച് കയറാന്‍ ശ്രമിക്കണം.
ചിലപ്പോള്‍ ശരീരത്തിലെ തൊലിപോയെന്നുവരും. എന്നാല്‍, തുടര്‍ച്ചയായി ശ്രമിക്കുന്നതിന്റെ ഫലമായി, അവന് ഏതു തെങ്ങിലും കയറാന്‍ സാധിക്കും. ശരിക്കുള്ള ഏകാഗ്രത തുടക്കത്തില്‍ കിട്ടുകയില്ല. മക്കളേ, അതിന് നിരന്തര അഭ്യാസം വേണം.

No comments:
Post a Comment