ശ്രീ ആദിശങ്കരൻ അംബികയെ സ്തുതിച്ചു കൊണ്ടുള്ള സ്തോത്രമായ "സൗന്ദര്യ ലഹരി "യെ നമ്മുക്ക് നൽകിയിരിക്കുന്നു അതിനെ സ്തോത്രമായും മന്ത്രശാസ്ത്രമായും പ്രാർഥനയായും പറയപ്പെടുന്നു. ഇങ്ങനെ യുള്ള ഉയർന്ന ശ്രേഷ്ഠമായ സ്തോ ത്രത്തിനെസാക്ഷാൽ ശ്രീ പരമശിവനിൽ നിന്ന് ഗ്രഹിച് ശ്രീ പരമേശ്വൻടെ അവതാരമായി ജനിച്ച ശ്രീ ശങ്കരാചാര്യർ സ്തോത്ര രൂപത്തിൽ നമ്മുക്ക് തന്നരുളിയ "സൗന്ദര്യ ലഹരി "പാരായണം ചെയ്യുന്നത് മൂലം ആഗ്രഹിക്കുന്ന ഫലങ്ങൾ നമ്മുക്ക് ജഗദംബികയായ ദേവി തന്നനുഗ്രഹിക്കുതാണ് ദേവിയുടെ അനുഗ്രഹത്താൽ കുടുംബ ക്ഷേമമുണ്ടാകും. ശ്രീപരമശിവൻ തന്നെ പരാശക്തിയുടെ സഹായമില്ലാതെ അനങ്ങുവാൻ സാധ്യമല്ലെന്നുള്ളതത്വം, പരാശക്തിയുടെപ്രഭാവത്തെ പ്രതിപാദിച്ചുകൊണ്ടുള്ള സ്തോത്രതോട് കൂടി ഈ സ്തോത്രങ്ങൾ തുടങ്ങുന്നു.
ശ്രീ ആദിശങ്കരൻ നൽകിയ "സൗന്ദര്യലഹരി"100സ്തോത്രങ്ങൾ രണ്ടുഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. 1മുതൽ 41സ്തോത്രങ്ങൾ അടങ്ങിയ ഭാഗത്തെ "ആനന്ദ ലഹരി "എന്നും 42മുതൽ 100വരെയുള്ള സ്തോത്രങ്ങൾ ഉൾപെടുന്നഭാഗം "" സൗന്ദര്യ ലഹരി" എന്നും പറയപ്പെടുന്നു
രണ്ടാം പാദമായ ശ്രീ അംബികയുടെ രൂപലാവണ്യം, കേശാദിപാദംമേനിഭംഗിയെകുറിച്ചു വിവരിക്കപ്പെടുന്നതു കൊണ്ട് സൗന്ദര്യലഹരി എന്നു പറയപെടുന്നു. ശ്രീ അംബികയുടെ മാഹാത്മ്യത്തെ വിവരിക്കുന്ന സൗന്ദര്യ ലഹരി പാരായണം ചെയ്തു ദേവിയുടെ അനുഗ്രഹാശിശുക്കൾക്കു പാത്രീഭൂതരായി ജീവിതത്തിൽ സർവ്വാഭിഷ്ടങ്ങളും ലഭ്യമാകുന്നതിനു ശ്രീ ആദിപരാശക്തിയെ പ്രാർത്ഥിക്കുന്നു
സൗന്ദര്യ ലഹരി - ശ്ലോകം -1
ശിവഃ ശക്ത്യാ യുക്തോ യതി ഭവതി ശക്ത: പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലു: സ്പന്ദിതുമപി
അതസ്ത്വാമരാധ്യാം ഹരിഹരവിരിഞ്ചാദിഭിരഭി
പ്രണന്തും സ്തോതും വാ കഥമകൃത പുണ്യ: പ്രഭവതി
അർത്ഥം
ദേവ: പ്രകാശാത്മകനായ
ശിവഃ പരമേശ്വരൻ
ശക്ത്യായുക്തഃ ശക്തിയോടുകൂടുന്നവനായി
ഭവതി യതി ഭവിക്കുന്നപക്ഷം
പ്രഭവിതും: സൃഷ്ടി കർമത്തിന്
ശക്ത: :ശക്തനായി തീരുന്നു
ഏവം ന ചേത്: അപ്രകാരം അല്ലെന്നുവരികിൽ
സ്പന്ദിതും അപി : ഇളകുന്നതിന്നുകൂടി
കുശല:ന ഖലു: സമർത്ഥൻ അല്ലതന്നെ
അത:അതിനാൽ
ഹരിഹര വിരിഞ്ചാദിഭിര ഭി : വിഷ്ണു., രുദ്രൻ, ബ്രഹ്മദേവൻ മുതലായവരാൽ കൂടി
ആരാദ്ധ്യാം ത്വ : ആരാധിക്കപെട്ടവളായ ഭവതിയെ
പ്രണന്ദുo. : നമസ്കരിക്കപ്പെടുന്നതിനോ
സ്തോതും വാ : കീർത്തിക്കുന്നതിനോ
അകൃത പുണ്യ: പുണ്യം ചെയ്യാത്ത ഒരുവൻ
കഥം പ്രഭവതി: എങ്ങനെ സമർത്ഥനായിതീരും ?
സർവ്വ മംഗള മൂർത്തിയായ മഹേശ്വരനും ശക്തി സ്വരൂപ്പിണിയായ ഈശ്വരിയോടുകൂടിയവനായി ഭവിക്കുന്നുവെങ്കിൽ മാത്രമേ പ്രപഞ്ച നിർമ്മാണത്തിന് ശക്തനായി ഭവിക്കുന്നുള്ളു. അല്ലാത്ത പക്ഷം സ്വസ്ഥാനത്തിൽ നിന്നുഇളകുന്നതിനു കൂടി ആ ദേവൻ ശക്തനല്ല. അങ്ങനെയിരിക്കെ ബ്രഹ്‌മാവിഷ്‌ണു മഹേശ്വരൻമാരൽ കൂടി ആരാധിക്കപെട്ടവളായ ഭവതിയെ നമസ്കരിക്കുന്നത്തിനോ, കീർത്തിക്കുന്നതിന്‌നോപുണ്യം ചെയ്യാത്ത ഒരുവൻ എങ്ങനെ സമർഥനായി തീരും ?
സൗന്ദര്യ ലഹരി - ശ്ലോകം -2
തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചി: സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹര: സംക്ഷുദൈനം ഭജതി ദസിതോദ്ധൂളനവിധിം
വിരിഞ്ചി: സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹര: സംക്ഷുദൈനം ഭജതി ദസിതോദ്ധൂളനവിധിം
വിരിഞ്ചി: - ബ്രഹ്മാവ്
തവ ചരണ പങ്കേരുഹഭവം - നിന്തിരുവടിയുടെ പൊൽത്താരടിയിലുള്ള
തനീയാംസം പാംസും - അതിസൂക്ഷ്മമായ ഒരു രജ: കണത്തെ
സഞ്ജിന്വൻ - തിരഞ്ഞെടുത്ത
ലോകാൻ - ചരാചരങ്ങളടിങ്ങിയ ഈ പ്രപഞ്ചത്തെ
അവികലം - യാതോരു കോട്ടവും കൂടാതെ
വിരചയതി - നിർമ്മിക്കുന്നു;
ശൗരി - ആദിശേഷൻ(വിഷ്ണു)
ഏനം - ഈ പ്രപഞ്ചത്മകമായ രജ: കണത്തെ
ശിരസാം സഹസ്രേണ - തന്റെ ആയിരം ശിരസുകൾകൊണ്ടു
കഥം അപി വഹതി - പണിപ്പെട്ടു വഹിക്കുന്നു;
ഏനം സംക്ഷുദ്യ - ഇതിനെ നല്ലപോലെ മർദ്ദനം ചെയ്ത്,
ഹര: - മഹേശ്വരൻ
ദസിതോദ്ധൂളനവിധിം - ഭസ്മംധരിക്കുക എന്ന അനുഷ്ഠാനത്തെ
ഭജതി. - നിർവഹിക്കുന്നു
തവ ചരണ പങ്കേരുഹഭവം - നിന്തിരുവടിയുടെ പൊൽത്താരടിയിലുള്ള
തനീയാംസം പാംസും - അതിസൂക്ഷ്മമായ ഒരു രജ: കണത്തെ
സഞ്ജിന്വൻ - തിരഞ്ഞെടുത്ത
ലോകാൻ - ചരാചരങ്ങളടിങ്ങിയ ഈ പ്രപഞ്ചത്തെ
അവികലം - യാതോരു കോട്ടവും കൂടാതെ
വിരചയതി - നിർമ്മിക്കുന്നു;
ശൗരി - ആദിശേഷൻ(വിഷ്ണു)
ഏനം - ഈ പ്രപഞ്ചത്മകമായ രജ: കണത്തെ
ശിരസാം സഹസ്രേണ - തന്റെ ആയിരം ശിരസുകൾകൊണ്ടു
കഥം അപി വഹതി - പണിപ്പെട്ടു വഹിക്കുന്നു;
ഏനം സംക്ഷുദ്യ - ഇതിനെ നല്ലപോലെ മർദ്ദനം ചെയ്ത്,
ഹര: - മഹേശ്വരൻ
ദസിതോദ്ധൂളനവിധിം - ഭസ്മംധരിക്കുക എന്ന അനുഷ്ഠാനത്തെ
ഭജതി. - നിർവഹിക്കുന്നു
ബ്രഹ്മാവ് ഭഗവതിയുടെ പൊൽത്താരടിയിലെ ഒരു രജ: കണത്തെ എടുത്ത് ലോകങ്ങളെയെല്ലാം വൈകല്യമൊന്നും കൂടാതെ നിർമ്മിക്കുന്നു.
ആദിശേഷാത്മകനായി മഹാവിഷ്ണു തന്റെ ആയിരം ശിരസ്സുകൾ കൊണ്ട് പണിപ്പെട്ടു ഇതിനെ വഹിക്കുന്നു. ഇതിനെ നല്ല പോലെ മർദ്ധിച്ച് ഭസ്മം കൊണ്ട് രുദ്രൻ ആംഗലേപനം ചെയ്യുന്നു.
No comments:
Post a Comment