ശങ്കരാ നാദശരീരപരാ
വേദ വിഹാരഹരാ ജീവേശ്വരാ
(ശങ്കരാ നാദശരീര.....)
ശങ്കരാ.....
പ്രാണമു നീവനി ഗാനമെ നീദനി പ്രാണമെ ഗാനമനീ
മൗനവിചക്ഷണ ഗാനവിലക്ഷണ രാഗമെ യോഗമനീ
(പ്രാണമു നീവനി.....)
നാദോപാസന ചേസിനവാഡനു നീ വാഡനു നേനൈതേ
നാദോപാസന ചേസിനവാഡനു നീ വാഡനു നേനൈതേ
ദിക്കരീന്ദ്രജിത ഹിമഗിരീന്ദ്രസിത കന്ധരാ നീല കന്ധരാ
ക്ഷുദ്രുലെരുഗനി രുദ്രവീണ ലിന്നിദ്ര ഗാനമിദി
ആവതരിഞ്ചരാ വിനി തരിഞ്ചര
(ശങ്കരാ നാദശരീരാ.....)
മെരിസെ മെരുപുലു മുരിസെ പെദവുല ചിരു ചിരു നവ്വുലു കാബോലു
ഉരിമെ ഉരുമുലു സരി സരി നടനല സിരി സിരി മുവ്വലു കാബോലു
(മെരിസെ മെരുപുലു .....)
പരവശാന സിരസൂഗംഗാ.... തലകു ജാരെനാ ശിവഗംഗാ
പരവശാന സിരസൂഗംഗാ തലകു ജാരെനാ ശിവഗംഗാ
നാ ഗാനലഹരിന മുനുഗംഗാ ആനന്ദ വൃഷ്ടിനേ തഡവംഗാ
ആ.. ആ... ആ....
(ശങ്കരാ നാദശരീരാ.....)
ശങ്കരാ ശങ്കരാ ശങ്കരാ
വ്യാഖ്യാനം
========
ശങ്കരാ... പരനെന്ന അവസ്ഥയിൽ നാദമാകുന്ന (പ്രണവം) ശരീരം ആർന്നവനേ... ഓംകാരപ്പൊരുളേ...
സംഹാരമൂർത്തിയായി... താമസ്സനായി....ഹരനായി വേദങ്ങളിൽ നിറഞ്ഞ് നിൽക്കുന്നവനേ...
സകലജീവജാലങ്ങൾക്കും ഈശ്വരനായവനേ...
(പരാ എന്ന പ്രയോഗത്തിൽ ബ്രഹദ്കാരണ്യകോപനിഷത്തിലെ "പൂർണ്ണമദ" തന്നെയാണുള്ളത്. "അദ" - അന്യമായത്, പര, "ഇദം" - അന്യമല്ലാത്തത് , നാം കൂടി ഉൾപ്പെട്ടത് , അപര, എന്നിവ മനോഹരമായി ആ ശാന്തിമന്ത്രത്തിലേ പോലെ മറ്റെങ്ങും ഉപയോഗിച്ച് കണ്ടിട്ടില്ല! )
ഈ മണ്ണിലെ എല്ലാവിധ ജീവചൈതന്യവും (പ്രാണൻ) നീയാണ്.
എല്ലാ ഗാനങ്ങളും നിന്റെ സൃഷ്ടികളാണ്.
ഓരോ ജിവിതവും നീ ഒരുക്കുന്ന ഓരോ ഗാനങ്ങൾ മാത്രമാണ്.
നിന്റെ മൗനം പകർന്നു തരുന്ന പരമമായ അറിവുകൾ ചിന്തയായി ബോധമണ്ഡലത്തെ ജ്വലിപ്പിയ്ക്കുന്നു
അത് ലക്ഷണയുക്തമായ ദൈവീകസംഗീതത്തിലൂടെ പരമപദം പൂകാമെന്ന് ഉദ്ഘോഷിയ്ക്കുന്നു.
(രാഗം തന്നെയാണ് വൈരാഗത്തിലേയ്ക്കുള്ള മാർഗ്ഗം!!!!!)
ഞാൻ നിന്റെ മഹത്വങ്ങൾ എന്നെന്നും പാടി നിന്നെ ഉപാസിച്ചു കൊണ്ടേയിരിയ്ക്കും.
നിന്റെ വിനീതനായ ദാസൻ എന്നറിയപ്പെടുന്നതിൽ പരം എനിയ്ക്ക് മറ്റൊരാനന്ദമില്ല.
ദിക്കുകൾക്കെല്ലാം അധിപനായവനേ..
ഹിമഗിരിയുടെ ശൃംഗത്തിൽ വസിയ്ക്കുന്നവനേ..
മനോഹരമായ കണ്ഠത്തോട് കൂടിയവനെ...
ലോകരക്ഷാർത്ഥം വാസുകിയുടെ കാളകൂട വിഷപാനത്താൽ നീല നിറമാർന്ന കണ്ഠത്തോട് കൂടിയവനെ...
നീചജന്മങ്ങൾക്ക് ഗ്രഹിയ്ക്കാനാവാത്ത നിന്റെ രുദ്രവീണയിൽ
ഞാനുതിർക്കുന്ന ലൗകികമായ ഈ സംഗീതത്തെ ഒരവതാരത്തിലൂടെ
ശ്രവിച്ചാലും, ആസ്വദിച്ചാലും, നിന്റെ ദിവ്യ സംഗീതധാരയിൽ കൂട്ടി ചേർത്താലും....
(സംഗീതത്തിലൂടെ മഴ പെയ്യിക്കുന്ന അമൃതവർഷിണീ രാഗത്തിനു സമമായി മധ്യമാവതി രാഗത്തിലുള്ള ഈ ഗാനം ആലപിയ്ക്കുമ്പോൾ ... ആകശത്ത് മേഘങ്ങൾ നിറഞ്ഞ് ഇടിയും, മിന്നലും, കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുമ്പോൾ ... അതിനെ വ്യഖ്യാനിയ്ക്കുന്ന രീതിയിലാണ് ഇനിയുള്ള വരികൾ )
അകാശം പിളർക്കുമാറുള്ള ഈ മിന്നൽപ്പിണറുകൾ ഞാൻ കാണുന്നു. ഇത് എന്റെ പ്രർത്ഥനയ്ക്ക് മറുപടിയായി നിന്റെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരിയുടെ പ്രകാശമായി ഞാൻ അനുഭവിയ്ക്കുന്നു.
ദിഗന്തങ്ങളെ നടുക്കുന്ന ഈ മേഘഗർജ്ജനം എന്റെ ഗാനത്തിനോത്ത് നടരാജനായ നീ നൃത്തമാടുമ്പോൾ നിന്റെ സുവർണ്ണകങ്കണങ്ങൾ താളത്തിൽ കിലുങ്ങുന്നതായി ഞാൻ ആസ്വദിയ്ക്കുന്നു.
എന്റെ ഗാനത്തിൽ...ആലാപനത്തിൽ സംപ്രീതനായ നീ കനിവോടെ മണ്ണിൽ നിലകൊള്ളുന്ന എന്നെ അനുഗ്രഹിയ്ക്കുവാനായി ശിരസ്സ് കുനിയ്ക്കവേ... നിന്റെ ജടകളിൽ അമർന്നിരുന്ന വിശുദ്ധഗംഗ നിന്റെ നെറ്റിത്തടത്തിലേയ്ക്ക് വഴുതി ഒഴുകിയിറങ്ങി.. ആകാശത്തിലൂടെ ഭൂമിയിൽ അരുവി പോലെ ഒഴുകിയിറങ്ങുന്നു.
ഞാൻ ആലപിച്ച സംഗീതധാരയിൽ നീ കൃപയോടെ, അവിടെ നീരാടുമ്പോൾ...
ഞാൻ ഇവിടെ ഭൂമിയിൽ നീ തുള്ളിയ്ക്കൊരുകുടമെന്ന നിലയിൽ ചൊരിയുന്ന ഈ അനുഗ്രഹവർഷത്തിൽ ആനന്ദത്തിൽ ആറാടുകയാണ്..
ശങ്കരാ... ... ഓംകാരപ്പൊരുളേ...
സംഹാരമൂർത്തിയായി... താമസ്സനായി....ഹരനായി വേദങ്ങളിൽ നിറഞ്ഞ് നിൽക്കുന്നവനേ...
സകലജീവജാലങ്ങൾക്കും ഈശ്വരനായവനേ...
(സംഗീതത്തിലൂടെ മഴ പെയ്യിയ്ക്കുന്ന അമൃതവർഷിണീ രാഗമല്ല, ഭക്തിയോടെ ശുദ്ധസംഗീതം ആലപിച്ചാൽ ആകാശഗംഗ തന്നെ അനുഗ്രഹമായി ലഭിയ്ക്കുമെന്ന ഭക്തിമാർഗ്ഗമാണീ ഗാനത്തിൽ അവലംബിച്ചിരിയ്ക്കുന്നത് )
No comments:
Post a Comment