ദുഃഖമൊടുക്കുന്ന തമ്പുരാനേ
കൃഷ്ണ
തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ
ദുഃഖമെടുത്തതിനെന്തേ മൂലം കൃഷ്ണ
ദുഃഖമെടുത്തതു ജന്മമൂലം
ജന്മമെടുത്തതിനെന്തേ മൂലം
കൃഷ്ണ
ജന്മമെടുത്തതു കർമ്മമൂലം
കർമ്മമെടുത്തതിനെന്തേ മൂലം കൃഷ്ണ
കർമ്മമെടുത്തതു രാഗമൂലം
രാഗമെടുത്തതിനെന്തേമൂലം
കൃഷ്ണ
രാഗമെടുത്തുതു മാനമൂലം
മാനമെടുത്തതിനെന്തേ മൂലം
കൃഷ്ണ
തന്നെ നിനയായ്ക മാനമൂലം
തന്നെ നിനയായ് വാനെന്തേ മൂലം കൃഷ്ണ
അജ്ഞാനമെന്നവിവേകമൂലം
അജ്ഞാനം പോവതിനെന്തു ചെയ് വു കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ
ജ്ഞാനമുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ടേ
ഭക്തിയുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ
സക്തി പോയീടുവാതിനെന്തു ചെയ് വു കൃഷ്ണ
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ടേ
ചിത്തശുദ്ധിക്കു ഞാനെന്തു ചെയ് വു കൃഷ്ണ
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ് വു
ശ്രദ്ധയുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
പുണ്യകഥകളെ കേട്ടുകൊൾവു
സൽക്കഥ കേൾപ്പതിനെന്തു ചെയ് വു കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊൾവു
സജ്ജനസംഗതിക്കെന്തു ചെയ് വു കൃഷ്ണ
വാമപുരേശനെസേവചെയ് വു
വാമഗോപാധിപ വാസുദേവ കൃഷ്ണ
ബാലഗോപാലക പാലയ മാം
കൃഷ്ണ
തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ
ദുഃഖമെടുത്തതിനെന്തേ മൂലം കൃഷ്ണ
ദുഃഖമെടുത്തതു ജന്മമൂലം
ജന്മമെടുത്തതിനെന്തേ മൂലം
കൃഷ്ണ
ജന്മമെടുത്തതു കർമ്മമൂലം
കർമ്മമെടുത്തതിനെന്തേ മൂലം കൃഷ്ണ
കർമ്മമെടുത്തതു രാഗമൂലം
രാഗമെടുത്തതിനെന്തേമൂലം
കൃഷ്ണ
രാഗമെടുത്തുതു മാനമൂലം
മാനമെടുത്തതിനെന്തേ മൂലം
കൃഷ്ണ
തന്നെ നിനയായ്ക മാനമൂലം
തന്നെ നിനയായ് വാനെന്തേ മൂലം കൃഷ്ണ
അജ്ഞാനമെന്നവിവേകമൂലം
അജ്ഞാനം പോവതിനെന്തു ചെയ് വു കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ
ജ്ഞാനമുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ടേ
ഭക്തിയുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ
സക്തി പോയീടുവാതിനെന്തു ചെയ് വു കൃഷ്ണ
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ടേ
ചിത്തശുദ്ധിക്കു ഞാനെന്തു ചെയ് വു കൃഷ്ണ
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ് വു
ശ്രദ്ധയുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
പുണ്യകഥകളെ കേട്ടുകൊൾവു
സൽക്കഥ കേൾപ്പതിനെന്തു ചെയ് വു കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊൾവു
സജ്ജനസംഗതിക്കെന്തു ചെയ് വു കൃഷ്ണ
വാമപുരേശനെസേവചെയ് വു
വാമഗോപാധിപ വാസുദേവ കൃഷ്ണ
ബാലഗോപാലക പാലയ മാം
No comments:
Post a Comment