ശ്രീ നാരായണീയം (35.1)
നീതസ്സുഗ്രീവമൈത്രീം തദനു ദുന്ദുഭേഃ കായമുച്ചൈഃ
ക്ഷിപ്ത്വാംഗുഷ്ഠേന ഭൂയോ ലുലവിഥ യുഗപത്പത്രിണാ സപ്ത സാലാൻ
ഹത്വാ സുഗ്രീവഘാതോദ്യതമതുലബലം വാലിനം വ്യാജവൃത്ത്യാ വർഷാവേലാമനൈഷീർവിരഹതരളിതസ്ത്വം മതംഗാശ്രമാന്തേ
അർത്ഥം :-
അതിനുശേഷം ഹനുമാനാല്‍ സുഗ്രീവനോട് കൂടി സഖ്യം പ്രാപിക്കപ്പെട്ട നിന്തിരുവടി ദുന്ദുഭിയെന്ന അസുരൻറെ അസ്ഥികൂടത്തെ കാല് പെരുവിരൽ കൊണ്ട് ഊക്കോടെ എടുത്തെറിഞ്ഞിട്ട് അനന്തരം ഒരു ബാണം കൊണ്ട് ഏഴു സാലങ്ങളേയും ഒരുമിച്ചു
മുറിച്ചു;സുഗ്രീവനെ കൊല്ലുവാനൊരുങ്ങിയ എതിരില്ലാത്ത ബലത്തോട് കൂടിയ ബാലിയെ മറഞ്ഞു നിന്ന് നിഗ്രഹിച്ചിട്ട് നിന്തിരുവടി ഭാര്യാവിയോഗത്താല്‍ ഏറ്റവും കലങ്ങിയ മനസ്സോട് കൂടിയവനായി മതംഗമഹര്‍ഷിയുടെ ആശ്രമപ്രദേശത്ത് മഴക്കാലം കഴിച്ചുകൂട്ടി.
ശ്രീ നാരായണീയം(35.2)
സുഗ്രീവേണാനുജോക്ത്യാ സഭയമഭിയതാ വ്യൂഹിതാം വാഹിനീം താ- മൃക്ഷാണാം വീക്ഷ്യ ദിക്ഷു ദ്രുതമഥ ദയിതാമാർഗണായാവനമ്രാം സന്ദേശം ചാങ്ങുലീയം പവനസുതകരേ പ്രാദിശോ മോദശാലീ മാർഗേ മാർഗേ മമാർഗേ കപിഭിരപി തദീ ത്വത്പ്രിയാ സപ്രയാസൈഃ
അതിനുശേഷം അനുജനായ ലക്ഷ്മണൻറെ വാക്കനുസരിച്ച് പ്രതിജ്ഞയെ ലംഘിച്ചതു കൊണ്ടുള്ള ഭയത്തോടെ അടുത്തു വന്നു ചേർന്ന സുഗ്രീവനാൽ പ്രിയതമയായ സീതയെ അന്വേഷിക്കുന്നതിനു വേണ്ടി നാനാദിക്കുകളില്‍നിന്നും വേഗത്തിൽ വരുത്തി
അണിനിരത്തപ്പെട്ടതായ ആ വാനര സൈന്യത്തെ വണങ്ങി നില്കുന്നതായി കണ്ട് ഏറ്റവും സന്തോഷത്തോടു കൂടിയവനായ നിന്തിരുവടി ഹന്യൂമാൻറെ സീതാദേവി സന്ദേശത്തെയും അടയാളമായി മോതിരത്തെയും കൊടുത്തേല്പിച്ചു
No comments:
Post a Comment