വീടുകള്‍ക്ക് വാതിലുകളില്ലാത്ത, മരങ്ങള്‍ക്ക് നിഴലുകളില്ലാത്ത, ക്ഷേത്രങ്ങള്‍ക്ക് മേല്‍ക്കൂരയില്ലാത്ത, വ്യാപാരസ്ഥാപനങ്ങള്‍ക്ക് അടച്ചുറപ്പില്ലാത്ത ഒരു ഗ്രാമം. അപൂര്‍വതകള്‍ നിറഞ്ഞതാണു ശനീശ്വരന്‍ കാക്കുന്നതെന്നു ഗ്രാമീണര്‍ വിശ്വസിച്ചുപോരുന്ന മഹാരാഷ്ട്രയിലെ ശനിശിംഗാപ്പൂര്‍ ഗ്രാമത്തിന്റെ കഥ. സൂര്യപുത്രന്‍ ശനീശ്വരന്റെ ചൈതന്യം വഴിയുന്ന ശനിശിംഗനാപ്പൂര്‍ ഗ്രാമം.
നവഗ്രഹങ്ങളില്‍ ഏഴാമനായ ശനിയത്രേ പ്രപഞ്ചഗതിയെ നേര്‍വഴിയില്‍ നടത്തുന്നത്. ഭൂമിയിലെ സര്‍വ ചരാചരങ്ങള്‍ക്കു മേലെയും ശനിയുടെ നിയന്ത്രണമുണ്ട്. സര്‍വദോഷങ്ങളുടെയും പരിഹാര ദേവനുമാണ് ശനി. തീരാദുരിതങ്ങള്‍ വിട്ടുമാറാതാവുമ്പോള്‍ സര്‍വദോഷങ്ങളുടെയും പരിഹാരദേവനായ ശനിക്കു മുമ്പില്‍ അഭയം തേടുക. അത് ശിംഗനാപ്പൂരിലെ ശനീശ്വരന്റെ സവിധത്തിലാകുമ്പോള്‍ ദുരിതമുക്തി സുനിശ്ചയം.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ശനിശിംഗനാപ്പൂര്‍ ഗ്രാമവും ക്ഷേത്രവും. ഇവിടെയെത്തുമ്പോള്‍ പതിവുക്ഷേത്രസങ്കല്പങ്ങളെല്ലാം മറന്നേക്കുക. കാരണം ഈ ക്ഷേത്രത്തിനു മേല്‍ക്കൂരയില്ല. ഇവിടെ ആള്‍രൂപവിഗ്രവുമില്ല. ഉള്ളത് സ്വയംഭൂവായൊരു കൃഷ്ണശിലയാണ്. തറകെട്ടി സംരക്ഷിച്ചിരിക്കുന്ന അഞ്ചരയടി പൊക്കമുള്ള ശില. മുമ്പിലൊരു ശൂലം. തൊട്ടരികെ ശിവന്റെയും ഹനുമാന്റെയും കൊച്ചു വിഗ്രഹങ്ങള്‍. ആര്‍ഭാടങ്ങളൊന്നുമില്ലാതെ ദൈവമിരിക്കുന്ന മണ്ണാണിത്; മറാഠികളുടെ 'ജാഗൃത ദേവസ്ഥാന്‍'. സദാ ജാഗരൂഗനായ ദേവനിരിക്കുന്ന സ്ഥാനമെന്ന് അര്‍ഥം. ദിവസവും അമ്പതിനായിലേറെപ്പേരാണ് പ്രാര്‍ഥനകളുമായി ശനിശിംഗനാപ്പൂരിലെത്തുന്നത്. അമാവാസി നാളിലാണെങ്കില്‍ ഭക്തരുടെ എണ്ണം മൂന്നു ലക്ഷം കവിയും.
സ്വയംഭൂവായ ശനിക്കു പിന്നില്‍ ഐതിഹ്യപ്പെരുമയുള്ളൊരു കഥയുണ്ട്.
നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു മഹാമാരിക്കാലത്ത് ശിംഗനാപ്പൂരിലെ പാനസ്‌നാലയെന്ന നദിയിലൂടെ ഒരു കറുത്ത കൂറ്റന്‍ ശില ഒഴുകിയെത്തി. അതു വലിയൊരു മരത്തിന്റെ വേരിലുടക്കി നിന്നു. ഗ്രാമത്തിലെ ആട്ടിടയന്മാരായിരുന്നു ആ കാഴ്ച ആദ്യമായി കണ്ടത്. അവരിലൊരാള്‍ കയ്യിലിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ശില കുത്തി ഉയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ ശിലയില്‍ നിന്ന് രക്തപ്രവാഹമുണ്ടായതു കണ്ടു പരിഭ്രാന്തരായിത്തീര്‍ന്ന ആട്ടിടയന്മാര്‍ ഗ്രാമീണരെ വിവരമറിയിച്ചു. ഓടിക്കൂടിയ ജനങ്ങള്‍ എത്ര ശ്രമിച്ചിട്ടും ആ ശില ഇളക്കാന്‍ പോലും സാധിച്ചില്ല. ഇരുമ്പുദണ്ഡുകൊണ്ട് കല്ലില്‍ കുത്തിയ ആട്ടിടയന് അന്നു രാത്രി സ്വപ്‌നത്തില്‍ ശനീശ്വരന്‍ ദര്‍ശനം നല്‍കി. തന്റെ സാന്നിധ്യമാണ് ആ കൂറ്റന്‍ ശിലയിലുള്ളതെന്ന് ശനീശ്വരന്‍ അരുളിച്ചെയ്തുവത്രെ. അത് പൊക്കിയെടുക്കുക എളുപ്പമല്ലെന്നും രക്തബന്ധത്തില്‍പ്പെട്ട രണ്ടു പേര്‍ ഒരുമിച്ച് ശ്രമിച്ചാലേ അതു സാധ്യമാകൂ എന്നും ഭഗവാന്‍ നിര്‍ദ്ദേശിച്ചു. ഏതെങ്കിലും ഒരു പുരുഷനും അയാളുടെ സഹോദരീപുത്രനും ചേര്‍ന്നു വേണം ഈ കര്‍മ്മം ചെയ്യാന്‍. എന്നും അവിടെ പൂജ ചെയ്യണം. ശനിയാഴ്ച തൈലാഭിഷേകം നടത്തണം. ഒരിക്കലും ശിലയ്ക്കു മേല്‍ക്കൂര പണിയരുത്. എക്കാലവും ആകാശമായിരിക്കണം അതിനു മേലാപ്പ്. മറ്റൊന്നു കൂടി പറഞ്ഞു: ശിംഗനാപ്പൂരിലെ വീടുകള്‍ക്ക് ഇനിമുതല്‍ വാതില്‍പ്പാളികള്‍ വെയ്‌ക്കേണ്ടതില്ല. എല്ലാ ആപത്തുകളില്‍ നിന്നും താന്‍ കാത്തുകൊള്ളാം. ഒരു മോഷ്ടാവും വീടുകളില്‍ കടന്നുചെല്ലാന്‍ ധൈര്യപ്പെടില്ല. ഇത്രയും കാര്യങ്ങള്‍ ധരിപ്പിച്ച് ശനീശ്വരന്‍ മറഞ്ഞു.
സ്വപ്‌നത്തിലുണ്ടായ സംഭവങ്ങള്‍ ആട്ടിടയന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും സംഘടിച്ചു യഥാവിധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. തറകെട്ടി അതിനു മീതെ ശില കുത്തനെ നാട്ടി പൂജയാരംഭിച്ചു. അമ്പലമില്ലാത്ത ശനിശിംഗനേശ്വരന്റെ ചരിത്രം അവിടെ തുടങ്ങുന്നു. അന്നു തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. കാലം എത്രയോ മുന്നോട്ടുനീങ്ങിയെങ്കിലും വിശ്വസങ്ങളെ മാറ്റി പ്രതിഷ്ഠിക്കാന്‍ ഇവിടുത്തെ ജനത ഒരുക്കമല്ല. കാരണം വിശ്വാസങ്ങള്‍ക്ക് ബലം പകരുന്ന ഒരു പാട് സാക്ഷ്യങ്ങളുണ്ട് അവര്‍ക്കു പറഞ്ഞുകേള്‍പ്പിക്കാന്‍. വാതിലുകളില്ലാത്ത വീടുകളില്‍ ഇന്നും അവര്‍ പേടി കൂടാതെ ഉറങ്ങുന്നത് ശനീശ്വരന്റെ കാവലിലാണ്. ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഈ ഗ്രാമം ഓടിയെത്തുന്നതും ഈ സന്നിധിയിലേക്കാണ്. കടിയേറ്റ ആളെ വെള്ളത്തുണിയല്‍ പൊതിഞ്ഞ് ക്ഷേത്രത്തിലെത്തിക്കും. ബന്ധുവായ ഒരു പുരുഷന്‍ ശനിയുടെ ശിലയില്‍ ധാര ചെയ്തു വെള്ളം മരുന്നായി നല്‍കും. വിഷമിറങ്ങാന്‍ പിന്നെ ഒട്ടുംവൈകില്ലത്രേ. മറ്റൊരു അത്ഭുതം കൂടി കേള്‍ക്കുക. സ്വയംഭൂവായ ശിലയ്ക്ക് സമീപം ഒരു ആര്യവേപ്പും അത്തിമരവും പടര്‍ന്നുനില്‍പ്പുണ്ട്. രണ്ടിന്റെയും ശിഖരങ്ങള്‍ നീണ്ട് ശിലയ്ക്കരികിലെത്തിയാല്‍ അത് താനേ ഉണങ്ങിക്കരിയും. ഒരിക്കലും ശിലയ്ക്ക് തണലായി നില്‍ക്കില്ല. ശനിയുടെ സാന്നിധ്യം നിറയുന്ന ഇത്തരം കഥകള്‍ക്കിവിടെ പഞ്ഞമില്ല. എത്രപറഞ്ഞാലും തീരില്ല.
ശിംഗനാപ്പൂരിലെത്തുമ്പോള്‍ ദേവചൈതന്യം തൊട്ടറിയുന്നതു പോലൊരു അനുഭൂതിയാണ്. ഭയവും ഭക്തിയും കൂടിക്കലരുന്ന പ്രതീതി. തൈലാഭിഷേകമാണ് ഇവിടെ പ്രധാന വഴിപാട്. പതിവായി കണ്ടു പരിചയമില്ലാത്ത പൂജാദ്രവ്യങ്ങളുമായി ഭക്തരുടെ നീണ്ട നിര അണമുറിയാതെയെത്തുന്നതു കാണാം. അവരുടെ കൈകളില്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ ശനിയുടെ പേടിപ്പെടുത്തുന്ന രൂപം, അഭിഷേകത്തിനുളള എണ്ണ തുടങ്ങി പലതും. പാനസ്‌നാലയില്‍ മുങ്ങി, നനഞ്ഞ വസ്ത്രങ്ങളോടെ നില്‍ക്കുന്നവരും കൂട്ടത്തിലുണ്ടാകും. ശനിയാഴ്ചകളില്‍ അമാവാസി വരുമ്പോള്‍ ശിംഗനാപ്പൂരിലെ തിരക്ക് പറഞ്ഞറിയിക്കാനാവില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങളാണ് ദര്‍ശനത്തിനെത്തുക. ശനിജയന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. പല്ലക്കില്‍ ഭഗവാനെയിരുത്തി നാടുനീളെ എഴുന്നള്ളിക്കുന്ന മഹോത്‌സവമാണു ശനിജയന്തി.
അടച്ചുപൂട്ടാന്‍ വാതില്‍പ്പാളികളില്ലാത്ത ശിംഗനാപ്പൂരിലെ വീടുകള്‍ തികച്ചുമൊരു വിസ്മയക്കാഴ്ചയാണ്. വിശ്വസിക്കുക: വാതിലില്ല, താഴില്ല. വെറും കട്ടിളകള്‍ മാത്രം. ഈശ്വരനുമേലുള്ള വിശ്വാസം ഇത്രത്തോളം വരുമോ! അഞ്ചുവര്‍ഷം മുമ്പുവരെ ഒരു മോഷണക്കേസുപോലും ശിംഗനാപ്പൂരില്‍ ഇല്ലായിരുന്നു. പക്ഷേ 2010ല്‍ ഒരു വീട്ടില്‍നിന്ന് 50000 രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമുള്‍പ്പെടെയുള്ള വസ്തുക്കള്‍ കളവുപോയി. കള്ളനു കിട്ടേണ്ട ശിക്ഷ ശനീശ്വരനില്‍ നിന്നു കിട്ടിക്കഴിഞ്ഞെന്നാണ് വിശ്വാസികളുടെ പക്ഷം.
ശിംഗനാപ്പൂരിലെ നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ കാണാം വാതിലുകളില്ലാത്ത കുടിലുകളും മണിമാളികകളും. ഒരു കര്‍ട്ടന്‍ തൂക്കിയിടുന്നതിന് അപ്പുറത്തേക്ക് ശനിയെ പിണക്കാന്‍ ഇവിടത്തുകാര്‍ക്ക് ഭയമാണ്. ചുരുക്കം വീടുകള്‍ മാത്രമാണ് അപവാദമായുള്ളത്. അമ്പലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും കള്ളന്മാര്‍ കയറാതെ ഇപ്പോഴും കാത്തുപോരുന്നത് ശനി ഭഗവാനെന്നാണു വിശ്വാസം. പണവും പൊന്നും ഒന്നുമവര്‍ പൂട്ടിവയ്ക്കാറില്ല. ആരെങ്കിലും മോഷണത്തിനു തുനിഞ്ഞാല്‍ അവന് 'സാഠേ സാഥി' (ഏഴരശ്ശനി)യുടെ തുടക്കമായെന്ന് ഗ്രാമീണര്‍ കരുതുന്നു. ഒന്നുകില്‍ അസുഖം, അല്ലെങ്കില്‍ അപകട മരണം; അതുമല്ലെങ്കില്‍ മരിക്കുവോളം ദാരിദ്ര്യം. ഇതിലേതെങ്കിലുമൊരു ശിക്ഷ ഉറപ്പായിരിക്കുമത്രേ.
വീടിനു വാതിലുകള്‍ വെയ്ക്കാത്തത് നാട്ടുകാരില്‍ വേരുറച്ചുപോയ വിശ്വാസിത്തിന്റെ ഭാഗമാണെന്നു കരുതാം. പക്ഷേ ബാങ്കിനും പോസ്റ്റോഫീസിനും സ്‌കൂളുകള്‍ക്കും വാതിലില്ലെങ്കിലോ? ഇല്ലെന്നതാണ് ശിംഗനാപ്പൂരിലെ യാഥാര്‍ഥ്യം. യൂക്കോ ബാങ്ക് ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത് വാതിലുകളില്ലാത്ത കെട്ടിടത്തിലാണ്. ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത് 2011ല്‍. ഇപ്പോള്‍ 3700 പേര്‍ക്ക് അക്കൗണ്ടുകളുണ്ടിവിടെ. ഒന്നിനുമില്ല അരക്ഷിതാവസ്ഥ. ആര്‍ക്കും പരാതിയുമില്ല. കാരണം എല്ലാത്തിനും സാക്ഷിയും സംരക്ഷകനുമായി ശിംഗനാപ്പൂരിലെ ജാഗൃത ദേവന്‍ ശനീശ്വരനുണ്ടല്ലോ!

No comments:
Post a Comment