1- ബൃന്ദാ, ബൃന്ദാവനീ, വിശ്വ പൂജിതാ, വിശ്വ പാവനീ
പുഷ്പസാരാ നന്ദിനീ ചതുളസീ, കൃഷ്ണജീവനീ .
തുളസിയുടെ അഷ്ടനാമങ്ങൾ ഈ ശ്ളോകത്തിൽ ഉണ്ട്.
2- വൃന്ദ രൂപാശ്ച,വൃക്ഷാശ്ച,യദൈക്രത ഭവന്തി ച
വിദുർബുധാസ്തേന ബൃന്ദാം മൽപ്രിയാം താം ഭജാമ്യഹം
വൃക്ഷങ്ങളെപ്പോലെ തുളസി കൂട്ടം കൂട്ടമായവളരുന്നതു കൊണ്ട്
തുളസിയെ വൃന്ദാ എന്ന് മഹത്തുക്കൾ വിളിക്കുന്ന ആ ബൃന്ദ യെ ഞാൻ ഭജിക്കുന്നു.
3- പുരാ. ബഭൂവ യാ ദേവി ത്വാദൌ വൃന്ദാവനേ വനേ
തേന വൃന്ദാവനീഖ്യാതാ സൗഭാഗ്യാം താം ഭജാമ്യഹം
പണ്ട് വൃന്ദാവനം എന്ന വനത്തിൽ ഉണ്ടായിരുന്നതുകൊണ്ട് വൃന്ദാവനീ എന്നു വിളിക്കപ്പെടുന്ന തുളസീ ദേവിയെ ഞാൻ ഭജിക്കുന്നു.
4-അസംഖ്യേഷു ച വിശ്വേഷു പൂജിതാ യാ നിരന്തരം
തേന വിശ്വപൂജിതാഖ്യാം പൂജിതാം ച ഭജാമ്യഹം
എല്ലാ ലേകങ്ങളിലും നിരന്തരമായി എല്ലാവരാലും ആരാധിക്ക
പ്പെടുന്നതിനാൽ വിശ്വ പൂജിതയായ ദേവിയെ ഞാൻ ഭജിക്കുന്നു
5-അസംഖ്യാനിച വിശ്വാനി പവിത്രാണി ത്വയാ സദാ
ത്വാം വിശ്വ പാവനീം ദേവീം വിരഹേണ സ്മരാമ്യഹം
ലോകങ്ങളെല്ലാം പരിശുദ്ധമാക്കിക്കൊണ്ട് അരുളുന്ന ദേവിയെ വിശ്വ പാവനീ എന്ന് വിളിക്കുന്നു ആ ദേവിയെ ഞാൻ സ്മരിക്കുന്നു.
6 - ദേവാ ന തുഷ്ടാ: പുഷ്പാണാം സമൂഹേന യയാ
താം പുഷ്പസമാം ശുദ്ധാം ച ദ്രഷ്ടുമിച്ഛാമി ശോകത:
മറ്റു പല പുഷ്പങ്ങളുണ്ടെങ്കിലും തുളസിയില്ലെങ്കിൽ ദേവന്മാർ
പ്രസാദിക്കുകയില്ല.' പുഷ്പസാരയായ ആ ദേവിയെ ഞാൻ കാണാൽ കൊതിക്കുന്നു.
7- വിശ്വേ യത് പ്രാപ്തി മാത്രേണ ഭക്തി നന്ദാ ഭവേദ് ധ്രുവം
നന്ദിനീ തേന വിഖ്യാതാ സാ സീതാ ഭവതാദിഹ
ദേവിയുടെ കടാക്ഷം ലഭിച്ച ഉടനെ ഭക്തന്മാർക്ക് മനസ്സിൽ ആഹ്ലാദം ഉണ്ടാകുന്നതു കൊണ്ട നന്ദിനീ എന്ന് അറിയപ്പെടുന്ന ദേവിയെ ഞാൻ ആശ്രയിക്കുന്നു.
8 യസ്യാ ദേവസ്തുലാ നാസ്തി വിശ്വേഷു നിഖിലേഷു ച
തുളസീ തേന വിഖ്യാതാ താം യാമി ശരണം പ്രിയം
സൗന്ദര്യം കൊണ്ടും ഗുണം കൊണ്ടും ദേവതുല്യയായതിനാൽ തുളസീ എന്ന് വിളിച്ചു വരുന്ന ദേവിയെ ഞാൻ ശരണം പ്രാപിക്കുന്നു.
9. കൃഷ്ണ ജീവന രൂപാ സാ ശശ്വത് പ്രിയതമാ സതീ
തേന കൃഷ്ണജീവനീ സാ സാ മേ രക്ഷതു ജീവനം
ശ്രീകൃഷ്ണന് പ്രിയപ്പെട്ടവളും അദ്ദേഹത്തിന് പ്രാണ തുല്യയുമായതിനാൽ കൃഷ്ണജീവനീ എന്നു പേരുള്ള ദേവി എന്റെ ജീവനെ ( ജീവിതത്തെ) രക്ഷിക്കട്ടെ.
10- ഇത്യേവം സ്തവനം കൃത്വാ തസ്ഥൌ തത്ര രമാ പതി:
ദദർശ തുളസീം സാക്ഷാത് പാദപത്മ നതാം സതീo
ഇപ്രകാരം മഹാവിഷ്ണു വൃന്ദാവനത്തിൻ തുളസിയെ സ്തോത്രം ചെയ്ത ഉടനെ ദേവി പ്രത്യക്ഷയായി ഭഗവാന്റെ പാദത്തിൽ നമസ്‌ക്കരിച്ചു.
No comments:
Post a Comment