ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 21, 2016

വൃഷകേതു



മഹാമയനായ കർണ്ണനു ഒന്പത് പുത്രന്മാരുണ്ടായിരുന്നു . അവരിൽ ഏറ്റവും ഇളയവനായിരുന്നു " വൃഷകേതു" .വൃഷകേതുവിന്റെ മാതാവ് " വൃഷാലി" എന്ന സൂത സ്ത്രീയാണ് . ഭാരതയുദ്ധാനന്തരം വൃഷകേതു മാത്രം അവശേഷിക്കുന്നു . വൃഷകേതു പ്രായത്തിൽ വളരെ ചെറുപ്പമായിരുന്നതിനാൽ , യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല .
വൃഷകേതുവും  പാണ്ഡവരും ഭാരതയുദ്ധാനന്തരം , കർണ്ണന്റെ നിജസ്ഥിതിയറിഞ്ഞു പാണ്ഡവർക്ക് വളരെയേറെ വിഷമവും കുറ്റബോധവുമുണ്ടായി. അപ്പോഴാണ്‌ കർണ്ണന്റെ അന്തിമപുത്രൻ വൃഷകേതു ജീവിച്ചിരിപ്പുണ്ടെന്നും, അടുത്ത കിരീടാവകാശിയായി അദ്ദേഹം മാത്രമേയുള്ളൂവെന്നും പാണ്ഡവർ മനസ്സിലാക്കുന്നത് . അതോടെ പിന്നീടുള്ള അവരുടെ ശ്രമം വൃഷകേതുവിനെ കണ്ടെത്തുകയെന്നതായി.  കൃഷ്ണന്റെ നേതൃത്വത്തിൽ , അർജ്ജുനനും  സംഘവും വൃഷകേതുവിനെ തേടി ചംബാപുരിയിലെത്തി. വൃഷകേതുവിനെ അസ്ത്രവിദ്യ പഠിപ്പിക്കാനായി അർജ്ജുനനും കൃഷ്ണനും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അർജ്ജുനന്റെ മുഖം കാണുമ്പോൾ , അവനു തന്റെ പിതാവിന്റെ മുഖം ഓർമ്മയിൽ വരും . അതോടെ അർജ്ജുനനോട് വിരോധം ജനിക്കും . എന്നാലും ആയുധാഭ്യാസ സമയത്ത് അവൻ അർജ്ജുനനോട് ഗുരുത്വത്തോടെ പെരുമാറിയിരുന്നു . കൃഷ്ണൻ വൃഷകേതുവിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലര്ത്തിയിരുന്നു. അർജ്ജുനനുമായിട്ടു ഇണങ്ങിചേരാൻ അവനു കൂടുതൽ സമയമെടുത്തു .എങ്കിലും ഒടുവിൽ അർജുനനെ അംഗീകരിക്കാനും , ഗുരുവായി സ്വീകരിക്കാനും അവൻ തയ്യാറായി . അർജ്ജുനന്റെ കീഴിൽ സർവ്വവിധ അസ്ത്രങ്ങളും അവൻ അഭ്യസിച്ചു .


പാണ്ഡവർ അശ്വമേധയാഗം ആരംഭിച്ചപ്പോൾ അശ്വത്തെ അനുഗമിക്കാൻ അർജ്ജുനനോടൊപ്പം വൃഷകേതുവും ഉണ്ടായിരുന്നു . അർജുനന് പോലും കീഴടങ്ങാതിരുന്ന ധീരയോധാക്കളെ വൃഷകേതു പരാജയപ്പെടുത്തി യുധിഷ്ട്ടിരന് കീഴിലാക്കി . അതോടെ അർജുനനെക്കാൾ ഭയങ്കരൻ വൃഷകേതുവാണെന്നു ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി വീണ്ടും ദിഗ്വിജയം തുടർന്നു. യാത്രാമധ്യേ അവർ അവസാനം മണിപ്പൂരിലേത്തി. അവിടെ അർജ്ജുനന്റെ പുത്രനായ ബഭ്രുവാഹനനാണ് രാജാവ് . അർജ്ജുനൻ ബഭ്രുവാഹനനുമായി ഏറ്റുമുട്ടുന്നു. ആ യുദ്ധത്തിൽ ബഭ്രുവാഹനൻ അർജ്ജുനനെയും വൃഷകേതുവിനെയും വധിക്കുന്നു .ശേഷം ബഭ്രുവാഹനൻ ഉലൂപിയുടെ(അർജ്ജുനന്റെ ഒരു ഭാര്യ) നിര്ദ്ദേശമനുസരിച്ച് പാതാളത്തിൽ പോവുകയും . നാഗങ്ങളുടെ പക്കലുള്ള മൃതസഞ്ജീവനീ മണി കൊണ്ട് വരികയും ,അതുകൊണ്ട് അർജ്ജുനനെയും , വൃഷകേതുവിനെയും ജീവിപ്പിക്കുകയും ചെയ്തു.


യുധിഷ്ട്ടിരന്റെ അശ്വമേധശേഷം വൃഷകേതു തന്റെ പിതാവിന്റെ രാജ്യത്തേക്ക് തിരിച്ചുപോവുകയും മാലിനിയുടെയും, ചംബാപുരിയുടെയും, അംഗരാജ്യത്തിന്റെയും രാജാവായിത്തീരുകയും ചെയ്തു . പ്രഭദ്ര ആയിരുന്നു അദ്ദേഹത്തിൻറെ ഭാര്യ 

No comments:

Post a Comment