സാധരണയായി നാം എല്ലാ ആത്മീയ കാര്യങ്ങളും ശുദ്ധിയോടെ വേണം ആചരിക്കാൻ എന്നു പറയാറുണ്ട്. അപ്പോൾ എന്താണ് ശുദ്ധി?
സന്ധ്യാ ദീപം തെളിയിക്കുമ്പോൾ ശുദ്ധി വേണം എന്നു പറയുന്നു. പൂജാമുറി ശുദ്ധിയോടെ സൂക്ഷിക്കണം. ശുദ്ധി ഉണ്ടാകുമ്പോൾ അശുദ്ധിയും ഉണ്ടാകണമല്ലോ?അപ്പോൾ എന്താണ് ശുദ്ധി, അശുദ്ധി?
ശോധനം ചെയ്യപ്പെട്ടിട്ടുള്ളത് അഥവാ നല്ലതാക്കിയിട്ടുള്ളത് ശുദ്ധം. അത് ചെയ്തിട്ടില്ലാത്തത് അശുദ്ധം: അശുദ്ധത്തിന് നിദാനം മനസ്സ് തന്നെയാകുന്നു. കാരണം സർവ്വ ബ്രഹ്മമായിരിക്കേ ഏതാണ് അശുദ്ധമായിട്ടുള്ളത്.ചന്ദനത്തിനും വിസർജ്യത്തിനും എങ്ങനെ വ്യത്യാസം വരുന്നു.അവിടെയാണ് മനസ്സിന്റെ സ്വാധീനം വരുന്നത്.ചന്ദനം നമ്മുടെ മനസ്സിനെ സുഗന്ധത്താലും കുളിർമയാലും, ആകർഷിക്കുമ്പോൾ വിസർ ജ്യം ദുർഗ്ഗന്ധാദി കാരണങ്ങളാൽ വി കർഷിക്കുന്നു. അപ്പോൾ ശുദ്ധാശുദ്ധിക്ക് നിദാനം മനസ്സാണെന്നു വരുന്നു.
സത്വരജതമസ്സാദികളിൽ ഏറ്റവും താഴെയുള്ള തമോഗുണത്തിൽ നിന്നാണ് അജ്ഞാനം, അപവിത്രത, ദുർഗന്ധം, വി കർഷണം, ഇവ ഉണ്ടാകുന്നത്. സ്വാത്വികതയിൽ നിന്ന് ഇതിന് നേർ വിപരീതമായ ജ്ഞാനം, ഉത്കൃഷ്ടത, സുഗന്ധം, ആകർഷണം ഇവ ഉണ്ടാകുന്നു. തമോഗുണം വർജ്ജിക്കേണ്ടതാകുമ്പോൾ അതിൽ നിന്നുണ്ടാകുന്നതും വർജ്ജിക്കേണ്ടതാകുന്നു. അങ്ങനെ വർജ്യമായത് അശുദ്ധമാകുന്നു.
സ്വാതിക ഗുണമുള്ള ശുദ്ധമായ ഒന്ന് തമോഗുണമുള്ള അശുദ്ധമായ ഒന്നിനോട് നിരന്തരമായി ഈ കലരാൻ അവസരമുണ്ടായാൽ സത്വശുദ്ധിയിൽ തമോഗുണം ബാധിച്ച് മലിനമായി തീരും. അതു കൊണ്ടാണ് അശുദ്ധമായവയുമായി ഇടപെടേണ്ടി വന്നാൽ ശുദ്ധി വരുത്തിയതിനു ശേഷമേ ദേവകാര്യങ്ങളിൽ പങ്കെടുക്കാവൂ എന്ന് പറയുന്നത്.
മത്സൃ മാംസഭക്ഷണങ്ങളും, പുളിച്ചതും അഴുകിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവരേയും ആചാരങ്ങളും അനിഷ്ടാനങ്ങളും ഒന്നുമില്ലാതെ തമോഗുണം വർദ്ധിച്ച് ഉന്മാദം ബാധിച്ചവരെയും അശുദ്ധന്മാരായിട്ടാണ് പണ്ടുകാലത്ത് കണക്കാക്കിയിരുന്നത്. അതു കൊണ്ട് അത്തരക്കാരെ സാത്വിക കർമ്മങ്ങളിൽ നിന്നും അക്കാലത്ത് മാറ്റി നിർത്തിയിരുന്നു. ഇതാണ് പിന്നീട് തീണ്ടലായി മാറിയത്.
അശുദ്ധി അഞ്ചു തരത്തിലാണ്. സ്പർശം, ദൃശ്യം, ഘ്രാണം,രസ്യം സാമീപ്യം
1 -സ്പർശാ ശുദ്ധി: മലം, മൂത്രം, രജസ്വല, നീചൻ ഇവരെ സ്പർശിച്ചാൽ വരുന്ന അശുദ്ധി - പ്രതിവിധിയായി ജലശുദ്ധി ചെയ്യണം.
2-ദൃശ്യാശുദ്ധി: പര ദ്വേഷം, കാണാൻ പാടില്ലാത്തത് കാണൽ, മ്ലേച്ചൻമാർ എന്നിവരെ കണ്ടാൽ ദൃശ്യാശുദ്ധി.
3-ഘ്രാണാശുദ്ധി: ഭക്ഷണം, ചന്ദനം, പുഷപം, പൂജാ സാധനങ്ങൾ ഇവ മണത്തു നോക്കുന്നത്.
4-രസ്യാ ശുദ്ധി: സ്വയം പാനം ചെയ്യുകയോ, രുചിച്ച് നോക്കുകയോ ചെയ്താൽ ര സ്വാശുദ്ധി ബാധിച്ച് ഉച്ചിഷ്ടമായി.
5-അശുദ്ധ സ്ത്രീ തസ്കരൻ, മാറാരോഗി ഇവരെ സമീപിക്കുക വഴി .
കൂടാതെ അഞ്ചു രീതികളാൽ ഒരേ പോലെ അശുദ്ധമാകുന്നതാണ് മദ്യം, മാംസം, രജസ്വലയായ സ്ത്രീ ഇവയുമായുള്ള ബന്ധം.
ജല ശുദ്ധി: കുളി, ജലപാനം, ആ ചമ നീയം
വായു ശുദ്ധി: ശരീരത്തിലെ വിയർപ്പ് വായു കൊണ്ട് ഉണക്കി ശുദ്ധമാക്കുക.അതാണ് പൂജാരികൾ മേൽവസ്ത്രം ഉപയോഗിക്കാത്തത്.
അഗ്നിശുദ്ധി: അഗ്നിയെ സ്പർശിച്ച്, സമീപത്തു വസിച്ചോ , ദർശിച്ചോ ,ഹോമിച്ചോ ശുദ്ധി വരുത്തുക.
മന്ത്രശുദ്ധി: പവിത്രീകരണമന്ത്രം ചൊല്ലുകയോ, സ്മരിക്കുകയോ, മന്ത്രം ചൊല്ലി പവിത്രീകരിച്ച ജലം തളിച്ചോ ശുദ്ധി വരുത്താം.
സ്മരണ ശുദ്ധി: ഗുരു, ഈശ്വരൻ വിഷ്ണു ഇവരെ സ്മരിച്ചു കൊണ്ട് ശുദ്ധമാക്കാം.
ദ്രവ്യശുദ്ധി: രക്തം പുരണ്ടാൽ പാൽകൊണ്ടും, മുഖം താംബൂലം കൊണ്ടും അന്തരീക്ഷം മന്ത്രത്താലും, കീർത്തനത്താലും, ജലം പുഷ്പചന്ദനങ്ങളാലും, ഗൃഹം ചാണകം ഗോമൂത്രം പഞ്ചഗവ്യം, തീർത്ഥജലം ഇവകളാലും, പ്രാണ ശുദ്ധി വായുവിനാലും, സുഗന്ധത്താലും ചെയ്യാമെന്ന് വിധിയുണ്ട്.
നന്ദി 🙏🥰🥰🥰
ReplyDelete