സർവ്വത്ര പരിപൂർണ്ണമാകിയ പരബ്രഹ്മം
സർവ്വദാ മമ ഹൃദി തെളിഞ്ഞു വിളങ്ങുവാൻ
സർവ്വാത്മാവായി സർവ്വ സാക്ഷിയും താനായ് നിൽക്കും
നിർവ്വാണപദത്തിനായ്ക്കൊണ്ടിതാ വണങ്ങുന്നേൻ
ഈശ്വരാ ഭഗവാനെ പരബ്രഹ്മമേ പോറ്റി
ശാശ്വതമായ മൂർത്തേ ശരണം ജഗന്നാഥാ
ഞങ്ങളാൽ ചെയ്യപ്പെട്ട പൂജയെ വഴിപോലെ
ഞങ്ങളിൽ വളർന്നോരു കാരുണ്യമതിനാലെ
വൈകാതെ പരിഗ്രഹിക്കേണമെ
ഭഗവാനേ വൈകാര്യമൂർത്തേ ഭേദമാർക്കറിയാവതയ്യോ
നിന്തിരുവടിയുടെ ഗുണങ്ങൾ വർണ്ണിപ്പാനും
നിന്തിരുവടിയെ നന്നായി പ്രസാദിപ്പിപ്പാനും
ഞങ്ങൾക്കു ശക്തി പോരാ പരമാനന്തമൂർത്തേ
ഞങ്ങളെയനുഗ്രഹിക്കേണമെങ്കിലും നാഥാ
നിന്തിരുവടിയുടെ തിരുനാമങ്ങളെല്ലാം
സന്തതം വചന ഗോചരമായ് വരേണമേ
കായേന വാചാ മനസേന്ദ്രിയയൈർവ്വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമിയദ്യദ് സകലം പരസ്മൈ
നാരയണായേതി സമർപ്പയാമി
ഓം ലോകാസമസ്താ സുഖിനോ ഭവന്തു
No comments:
Post a Comment