നവദുർഗ്ഗ
ഹിന്ദുമതവിശ്വാസപ്രകാരം, ദുർഗ്ഗയുടെ(പാർവ്വതി) ഒൻപത് രൂപഭാവങ്ങളെയാണ് നവദുർഗ്ഗ എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്.
രൂപങ്ങൾ
ദേവി ശക്തിയുടെ അവതാരമാണ് ദുർഗ്ഗ(പാർവ്വതി). ദുർഗാദേവിയുടെ ഏറ്റവും പാവനമായ രൂപങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ദേവി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി. ഈ മൂന്നു ദേവതകളും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ദേവിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.
ഇതനുസരിച്ച്:
ദേവി ഗുണം വർണ്ണം
ശൈലപുത്രി പ്രകൃതി ഹരിതവർണ്ണം
ബ്രഹ്മചാരിണി ഭക്തി നീലം
ചന്ദ്രഘണ്ഡാ സൗന്ദര്യം പാടലവർണ്ണം
കുഷ്മാണ്ഡശുഭാരംഭം ഊതവർണ്ണം
സ്കന്ദമാതാകഠിനാധ്വാനംപീതവർണ്ണം
കാർത്യായനി ധൈര്യം പിംഗലവർണ്ണം
കാലരാത്രി മായ നീല
മഹാഗൗരി നിർമ്മലത്വം അരുണം
സിദ്ധിധാത്രിദാനം ധൂസരവർണ്ണം
നവദുർഗ്ഗ
ശൈലപുത്രി
ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം= പർവ്വതം, ഹിമാലയം). സതി, ഭവാനി, പാർവതി മാതാ, ഹേമവതി മാതാ(ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി(സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്റെ(ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ(ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.
നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.
ബ്രഹ്മചാരിണി
നവരാത്രിയുടെ രണ്ടാം ദിവസത്തില്‍
ബ്രഹ്മചാരിണിസങ്കല്‍പ്പത്തില്‍ പൂജിക്കുന്നു.
ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നും അര്‍ത്ഥമുണ്ട് .
ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ
നിർദ്ദേശപ്രകാരം കഠിനതപസ്സ്
അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി
എന്ന നാമം ലഭിച്ചു.
കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന
രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. ഇലഭക്ഷണംപോലും
ത്യജിച്ചുകൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം.
അതുകൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി.രണ്ടാം
രാത്രി ബ്രഹ്മചാരിണീയുടെ ആരാധനയ്ക്കായ് നീക്കി
വയ്ക്കപ്പെട്ടിരിക്കുന്നു
നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം
"ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:"
ഈ മന്ത്രം ഭക്തിപൂര്‍വ്വം ബ്രഹ്മചാരിണീരൂപിയായ ദേവിയെ
സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും
മന:ശാന്തി ലഭിക്കുകയും ചെയ്യും.
No comments:
Post a Comment