ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 8, 2016

കൈലാസ നാഥർ ക്ഷേത്രം

തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്ത്സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് കൈലാസ നാഥർ ക്ഷേത്രം. പല്ലവ രാജവംശത്തിലെ രാജസിംഹൻ എട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. സാന്റ്സ്റ്റോണിൽ പണിത ഈ പുരാണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഇപ്പോൾ നടത്തിവരുന്നു.

നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകളുള്ള ഈ ക്ഷേത്രം സന്ദർശിച്ച രാജരാജചോളൻ ഇതിനു കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നു പേരു നൽകുകയും ബൃഹതീശ്വരം ക്ഷേത്രം പണിയാനുള്ള പ്രചോദനം ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ ആർക്കിയോളജിക്ക് സർവേ ഓഫ് ഇന്ത്യയാണ് ഈ ക്ഷേത്രം പരിപാലിച്ചു വരുന്നത്.

പ്രത്യേകതകൾ

ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ നെടുകെ വരകളുള്ളത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കൂടാതെ വൈകീട്ട് ആറരയ്ക്ക് തന്നെ ക്ഷേത്രം അടയ്ക്കുന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

ഇവിടുത്തെ ശിവലിംഗത്തിന്റെ വലത് ഭാഗത്തുള്ള ഒരു ഉയരം കുറഞ്ഞ ചെറിയ വഴിയിലൂടെയാണ് ശിവലിംഗത്തിന് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കുള്ള വഴിയും ഇതുപോലെ ചെറുതാണ്. അകത്തേയ്ക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേയ്ക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തുകയില്ലെന്ന് ഭക്തർ വിശ്വസിക്കുന്നു

No comments:

Post a Comment