ബ്രഹ്മാവ് പറഞ്ഞു ." ഇനി ഹരിവംശം ശ്രവിക്കൂ..അതിൽ പുരുഷോത്തമനായ ശ്രീ കൃഷ്ണ ഭഗവാന്റെ മാഹാത്മ്യം നിറഞ്ഞിരിക്കുന്നു"
വാസുദേവന് ദേവകി എന്ന ഭാര്യയിൽ ശ്രീ കൃഷ്ണൻ ജനിച്ചു.
ശ്രീകൃഷ്ണന് അഷ്ടഭാര്യമാരും അവരെ കൂടാതെ മറ്റു ഭാര്യമാരും ഉണ്ടായിരുന്നു.ഓരോ ഭാര്യമാരിലും പത്തു മക്കൾ വീതവും ഉണ്ടായതായി കരുതപ്പെടുന്നു.
1)അഷ്ടഭാര്യമാർ..
രുക്മിണി(വിദർഭയിലെ ഭീഷ്മക രാജാവിന്റെ മകൾ)
2)സത്യഭാമ (സത്രാജിത്തിന്റെ മകൾ)
3)ജാംബവതി(ജാംബവാന്റെ മകൾ)
4)കാളിന്ദി (സൂര്യന്റെ മകൾ)
5)നാഗ്‌നചിതി (സത്യ)..(കോസല രാജാവ് നാഗ്‌നചിതിന്റെ മകൾ)
6)മിത്രവൃന്ദ ( ശ്രീകൃഷ്ണന്റെ ബന്ധു)
7)ലക്ഷ്മണ (മാദ്ര രാജാവിന്റെ മകൾ)
(മാദ്ര ഇപ്പോഴത്തെ മദ്രാസ്)
8)ഭദ്ര (ചില പുരാണങ്ങളിൽ മാദ്രി,രോഹിണി,എന്നീ നാമങ്ങൾ ഉള്ളതായി കാണുന്നു.)
കൃഷ്ണന്റെ മക്കൾ..
കൃഷ്ണന് രുക്മിണിയിൽ
പ്രദ്യുമ്നൻ,ചാരു ദേഷ്ണ, സുചാരു,ചാരുഗുപ്ത,ഭദ്രാചാരു,ചാരുചന്ദ്ര,വിചാരു,ചാരു,
സത്യഭാമയിൽ
ഭാനു,സുബാഹു,സ്വഭാനു,പ്രഭാനു,ഭാനുമാൻ,ചന്ദ്രഭാനു,ബൃഹതഭാനു,അതിഭാനു,ശ്രീഭാനു,പ്രതിഭാനു
ജാംബവതിയിൽ
സാംബൻ,സുമിത്ര,പുരുജിത്,സതാജിത്,സഹസ്രജിത്,വിജയ്,ചിത്രകേതു,വാസുമാൻ,ദ്രവിൻ,കൃതു
നാഗ്‌നജിതിയിൽ( സത്യ)
വീരൻ,ചന്ദ്രൻ,അശോകൻ,ചിത്രഗു,വേഗവാൻ,വൃഷൻ,അമൻ,ശങ്കു,വാസു,കുന്തി
കാളിന്ദിയിൽ
ശ്രുതൻ,കവി,വൃഷൻ,വെറ്ററൻ,സുബാഹു,ഭദ്രൻ,ശാന്തി,ദർശൻ,പൂര്ണമാശു,സോമഹാൻ.
ലക്ഷ്മനയിൽ
പ്രഘോഷണ,ഗാത്രവാൻ,സിമൻ,ബല,പ്രബലം,ഉർത്തുവാഗൻ,മഹാശക്തി,സാഗൻ,ഓജൻ,
അപരാജിത്.
മിത്ര വൃന്ദയിൽ
വിരുഗൻ,ഹർഷൻ,അനിലൻ,കൃത്രൻ,വർത്തനൻ,അനന്ദൻ,മഹാംശൻ,ഭാവനൻ,വഹ്നി,ശൂതി
ഭദ്രയിൽ
സംക്രമജിത്,ഭൃഗത് സേന,സൂരൻ,പ്രകരനാൻ,അരിജിത്,ജയൻ,സുബത്രൻ,വാമന,ആയു,സത്യാഗൻ.
രുക്മിണി പുത്രൻ പ്രദ്യുമ്നൻ
കാമദേവന്റെ പുനർജ്ജന്മം ആണ്.പ്രദ്യുമ്നൻ മായാവതിയെ വിവാഹം കഴിച്ചു.പ്രദ്യുമ്നന്റെ പുത്രനായ അനിരുദ്ധൻ ബാണന്റെ പുത്രിയായ ഉഷയെ വിവാഹം ചെയ്തു.അനിരുദ്ധന്റെ പുത്രനാണ് വജ്രനാഭൻ...
(ഗരുഡ പുരാണം)
No comments:
Post a Comment