ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 8, 2016

കൃഷ്ണാവബോധം

ഹരേ  കൃഷ്ണാ.

പുരുഷ: പ്രകൃതിസ്ഥ ഹി ഭുങ്ക്തെ പ്രകൃതിജാന്‍ ഗുണാന്‍
കാരണം ഗുണസങ്ഗോ/സ്യ സദ്‌ അസദ്യോനിജന്മസു.

ഭൌതികപ്രകൃതിയില്‍ ജീവാത്മാവ്, പ്രകൃതിയുടെ ഗുണങ്ങള്‍ അനുഭവിച്ചുകൊണ്ടുള്ള ജീവിതരീതി കൈക്കൊള്ളുന്നു..  ഭൌതികപ്രകൃതിയുമായുള്ള  സമ്പര്‍ക്കത്താലാണിത്.. അങ്ങനെ നല്ലതും ചീത്തയുമായ നാനായോനികളില്‍ ജീവന്‍ പിറവിയെടുക്കുന്നു.

ഈ ശ്ലോകത്തില്‍ ജീവന്‍ ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത് എങ്ങനെ എന്ന അറിവ് നല്‍കുന്നുണ്ട്...ഉടുപ്പ് മാറുന്നത് പോലെയാണ് ജീവാത്മാവ് ശരീരം മാറ്റുന്നതെന്ന് രണ്ടാം അദ്ധ്യായത്തില്‍ പറയുന്നുണ്ടല്ലോ. ഇതിനു കാരണം ഭൌതികജീവിതത്തിലുള്ള ആസക്തിയാണ്‌. ഭൌതിക തൃഷ്ണയുടെ പ്രേരണമൂലം ജീവാത്മാവ് ചിലപ്പോള്‍ ദേവനാവും, ചിലപ്പോള്‍ മനുഷ്യനാവും, ചിലപ്പോള്‍ വന്യമൃഗവുമായേക്കാം. പക്ഷിയായും പുഴുവായും ജലജന്തുവായും പുണ്യാത്മാവായും മൂട്ടയായിപ്പോലും
ചിലപ്പോള്‍ പിറക്കാം.

പ്രകൃതിയുടെ വ്യത്യസ്ത ഗുണങ്ങളുമായുള്ള സമ്പര്‍ക്കമാണ് ഇതിനു കാരണം....അതിനാല്‍ ഈ ത്രിഗുണങ്ങളില്‍ നിന്നുയര്‍ന്നു ആദ്ധ്യാത്മികാവസ്ഥയില്‍എത്തണം. ഇതിനെ കൃഷ്ണാവബോധം എന്ന് പറയുന്നു..

ഇല്ലെങ്കില്‍ ഭൌതികബോധം ഒരു ശരീരത്തില്‍ നിന്ന്
മറ്റൊന്നിലേയ്ക്ക് മാറിക്കൊണ്ടിരിയ്ക്കാന്‍ നിര്‍ബന്ധിക്കും. കാലങ്ങളായി തന്നിലടിഞ്ഞു കിടക്കുന്നഭൌതികാഗ്രഹങ്ങളാണിതിന് കളമൊരുക്കുന്നത്...ഈധാരണ മാറ്റണം...

ഉദാ: അര്‍ജുനന്‍ കൃഷ്ണനില്‍ നിന്ന് ദൈവശാസ്ത്രം കേട്ടറിയുമ്പോള്‍ തന്നില്‍ വേരൂന്നി നിന്ന ആഗ്രഹം താനേ മാഞ്ഞു പോകുന്നു.....ഭഗവദ് സാമീപ്യത്തില്‍ ഒരാള്‍ എത്രമാത്രം ജ്ഞാനിയായി തീരുന്നുവോ അത്ര തന്നെ സച്ചിദാനന്ദമനുഭവിക്കുന്നു എന്ന് വേദത്തില്‍ പറയുന്നു..


(ഭഗവദ് ഗീത.....13....22.....ശ്രീല...പ്രഭുപാദര്‍.)


ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ....
ഹരിബോല്‍...

No comments:

Post a Comment