ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 17, 2016

ധർമ്മം


ധർമ്മം മറ്റൊരുഭാഷയിലും പകരം വെക്കാൻ വാക്കില്ലാത്ത "വാക്ക്" . ഈ പ്രപഞ്ചത്തെ നിലനിത്തുന്ന നിയമവ്യവസ്ഥയാണ് ധർമ്മം. അതിന്റെ ക്രിയാതലമാണ് കർമ്മം.   പ്രപഞ്ചം ഉടലെടുക്കുന്നതും നിലനിൽക്കുന്നതും ഇവ രണ്ടും കൊണ്ടാണ്. പ്രപഞ്ചത്തിലെ ഓരോ അണുവിനും അതിന്റെതായ ധർമ്മവും ആ ധർമ്മം അനുശാസിക്കുന്ന കർമ്മവും ഉണ്ട്. അത് ജീവൻ ഉള്ളതിനും ഇല്ലാത്തതിനും!!!.


അങ്ങനെയെങ്കിൽ ധർമ്മം എവിടെ തുടങ്ങുന്നു.  ധർമ്മം അത് എല്ലാ വസ്തുവിനും അതിൽ വരമ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിക്കുന്ന ജീവിവർഗ്ഗം മനുഷ്യൻ മാത്രമാണെന്നു കാണാം.   ഒരു ജീവിവർഗ്ഗവും ഈ  പ്രപഞ്ചനിയമമായ ധർമ്മത്തെ ലംഘിക്കുന്നില്ല.


എന്നാൽ അവരാരും തന്നെ ഈ പ്രപഞ്ച സൃഷ്ടാവായ ശക്തിയെ പറ്റി ചിന്തിക്കാൻ പ്രാപ്തരല്ല.    അതിനുള്ള ശക്തി പ്രപഞ്ചകാരകൻ മനുഷ്യനു മാത്രമേ കാണുന്നുള്ളു.   ഇവിടെ മനുഷ്യൻ  ആ ധർമ്മ നിയമ വ്യവസ്ഥയിലെ അതിർവരമ്പുകൾ  മറികടന്ന് സ്വാർത്ഥമോഹത്താൽ   കാമ വികാരത്താൽ കൂട്ടിവെക്കാനും അന്യന്റെ കവരാനും ശ്രമിക്കുന്നിടത്താണ് അധർമ്മം തുടങ്ങുന്നത്. അതാകട്ടെ ധർമ്മത്തിന്റെ നിർവചനത്തിനു വിരുദ്ധവും.  



 എന്താണ് ധർമ്മത്തിന്റെ നിർവചനം . ഋഗ്വേദത്തിൽ നോക്കാം.  " ത്രീണി പദാ  വിചക്രമേ വിഷ്നുർ ഗോപാ ആദഭ്യഃ അതോ ധർമ്മാണി ധാരയൻ"     വിശ്വത്തെ ധരിച്ചുക്കൊണ്ട് ഭദ്രമായി നിലനിൽക്കുന്നത് എന്തോ അത് ധർമ്മം.



"ധാരാനത്ധർമമിത്യഹുഃ ധരതി ലോകാൻ ധ്രീയതെ, പുന്ന്യാത്മഭിർവ യതോ/ഭ്യുദയനിശ്രേയാസ സിദ്ധിഃ സ ധർമ ജഗത സ്ഥിതി കാരണം.  പ്രാണിനാം സാക്ഷാദ്ഭ്യുദയ നീ ശ്രേയ സഹെതുര്യഹ സ ധർമ "  ഇഹത്തിലും പരത്തിലും ഒരു പോലെ ക്ഷേമവും മോക്ഷവും നൽകുന്നത് എന്ത് അത് ധർമ്മം.  കർമ്മം ചെയ്യുന്നതിന് നമ്മുക്ക് പ്രേരണ നൽക്കുന്ന  നിയമ വ്യവസ്ഥ ധർമ്മം. എല്ലാ ജഗത്തിനും സൃഷ്ടിസ്ഥിതിലയങ്ങൾക്കും  കാരണവും എല്ലാ പ്രാണികൾക്കും  അഭ്യുദയങ്ങൾക്കും ധർമ്മാർത്ഥകാമമോക്ഷങ്ങൾക്കും ശ്രേയസ്സിനും ആയതു ധർമ്മം.



തനിക്ക് പ്രിയമായവ അന്യന് പ്രിയമായിരിക്കണം, സ്വപ്രവർത്തികൾ സദാചാരം ആയിരിക്കണം ,  ദുരാചാരം ആകരുത്.  ധൈര്യം ക്ഷമ  ക്രോധലോഭാദികളുടെ അടക്കം  ആന്തരീകവും ബാഹ്യവുമായ ശുദ്ധി , ഇന്ദ്രീയ നിഗ്രഹം, അറിവ് വിവേകം നല്ലതു തിരിച്ചറിയാനുള്ള ജ്ഞാനം, സത്യം പ്രേമം അഹംഭാവം ഇല്ലായ്ക,  സഹാനുഭൂതി ത്യാഗം സേവന സന്നദ്ധത, ഈശ്വരോമുഖമായ ബുദ്ധി  ഇവ ഏതു ജീവിതത്തിലൂടെയാണോ പ്രതിഫലിച്ചു കാണുന്നത് അതാണ് ധർമ്മ നിഷ്ട്മായ ജീവിതം.



വ്യക്തിധർമ്മം പോലെ സമാജധർമ്മവും ഉണ്ട് അതാണ് സംസ്ക്കാരം .
 പ്രപഞ്ചം നിലനിൽക്കുന്നത് ഈ ധർമ്മം കൊണ്ടും  അതിലുറച്ചു കൊണ്ടുള്ള കർമ്മം കൊണ്ടുമാണ്.


കർമ്മനിരതമായ ജീവിതത്തിൽ ഒരുവൻ യാതോരു ഫല ഇഛയും കൂടാതെ തന്നിൽ അർപ്പിതമായ കർത്തവ്യ നിർവഹണം എന്ന നിലയിൽ  കർമ്മം ചെയ്യുകയാണെങ്കിൽ  നിസ്വാർത്ഥമായി ചെയ്യുന്ന കർമ്മത്തിന്റെ അധികാരി അഥവാ കർത്താവു ഞാൻ എന്നു കരുതാതെ ഇരിക്കുകയും ചെയ്യമെങ്കിൽ അവൻ കർമ്മത്തിലും അകർമ്മത്തെയാണ് ദർശിക്കുന്നത് . എന്നു വെച്ചാൽ സ്വയം ഒന്നും ചെയ്യുന്നില്ല.


ഒരു തോണിയിൽ യാത്ര ചെയ്യുന്ന ഒരാൾക്ക് തന്റെ ചുറ്റും വൃക്ഷങ്ങൾ വിവരീത ദിശയിൽ ഓടിപൊകുന്നതായി തോന്നും . എന്നാൽ വൃക്ഷങ്ങളല്ല ഓടിപോകുന്നത് ചലിക്കുന്നത് നമ്മൾ ആണ്എന്ന് നാം ആകുന്നു.  അതു പോലെ ദേഹേന്ദ്രിയങ്ങൾ ചെയ്യുന്ന കർമ്മങ്ങൾ അവയിൽ സംഗം ഇല്ലാതെ ആത്മാവിനെ സ്പ്ർശിക്കുന്നില്ല. ആത്മാവ് കർമ്മ നിരതമായി നിലകൊള്ളുന്നു. സൂര്യൻ എല്ലയിടത്തും എത്തുന്നു. അവിടെ നിന്നു കൊണ്ട് തന്നെ ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കും പോലെ നാം പ്രപഞ്ചത്തോട് താദാത്മ്യം പ്രാപിക്കുന്നിടത്താണ് കർമ്മ സിദ്ധാന്തത്തിന്റെ വിജയം. ആത്മസ്വരൂപം അറിയാത്തവൻ താൻ സുഖിയൻ ആണെന്നും ഒന്നും  താൻ ഒന്നും ചെയ്യുന്നില്ല ഒന്നും കരുതുന്നു. എന്നാൽ അവനും മനോ ബുദ്ധി വികാരം കൊണ്ട്   കർമ്മം ചെയ്യുന്നുണ്ട്.



ആരും ഒന്നും ഇവിടെ കർമ്മം ചെയ്യാതെ ഇരിക്കുന്നില്ല. ഇത്തരത്തി കർമ്മം ചെയ്യുന്നവൻ പാപ പുണ്യങ്ങളിൽ നിന്നും വിമുക്തനും ആയിരിക്കും. അതിനാൽ തന്നെ ജനന മരണം എന്ന സംസാരചക്രത്തിൽ നിന്നും ഇയാൾ മോക്ഷപദവിയിലേക്ക് എളുപ്പം യാത്രയാവുന്നു.



സ്വധർമ്മത്തിൽ നിന്നു വ്യതിചലിക്കുവാൻ ധർമ്മത്തെ ലങ്ഘിച്ച്  സ്വധർമ്മത്തിന്റെ വഴിയെ  പോകുന്നവൻ  ധർമ്മകോപത്തിന്നു പാത്രമാവുന്നു.  ധർമ്മ സംരക്ഷണാർത്ഥം ജീവിക്കുന്നവനെ ജീവിതത്തിൽ ഒരിക്കലും ധർമ്മം കൈവിടുന്നില്ല.

  "ധർമ്മോ രക്ഷതി രക്ഷിത   തൃഷ്ണാ നഃ ജീർണ വയ മേവ"


നമ്മുടെ ശരീരത്തിൽ ജരാനരകൾ  സമ്മനിച്ച്  കടന്നു പോയ കാലം  നമ്മുടെ തൃഷ്ണ അഥവ ആഗ്രഹങ്ങളുടെ ശക്തി ക്ഷയിച്ചിട്ടില്ല.

No comments:

Post a Comment