മക്കളേ,നമ്മുടെ സനാതനധര്‍മത്തിന് മാത്രമായി ഒരു സവിശേഷത ഉണ്ട്. ഓരോരുത്തരേയും അവരുടെ തലത്തില്‍ ചെന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് അത്. ജനങ്ങള്‍ പല സംസ്‌കാരത്തിലുള്ളവരാണ്. അവരുടെ സംസ്‌കാരത്തിന് അനുസരിച്ചുവേണം അവരെ പറഞ്ഞു മനസ്സിലാക്കാനും നയിക്കാനും ശ്രമിക്കേണ്ടത്.
മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് ഇറച്ചി കൊടുത്താല്‍ ദഹിക്കില്ല. അതിന് ദഹിക്കാന്‍ പാകത്തിലുള്ള ഭക്ഷണം നല്‍കണം. ഇന്‍ജക്ഷന്‍ അലര്‍ജി ഉള്ള രോഗികള്‍ക്ക് ഗുളികയാണ് നല്‍കുന്നത്. ഓരോരുത്തരുടേയും മാനസികവും ശാരീരികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവരുടെ സംസ്‌കാരം അനുസരിച്ചുള്ള മാര്‍ഗങ്ങള്‍ ആണ് ഉപദേശിക്കേണ്ടത്. അതുകൊണ്ടാണ് വിവിധ സമ്പ്രദായങ്ങള്‍ നിലവില്‍വന്നത്. സഗുണസങ്കല്‍പവും നിര്‍ഗുണസങ്കല്‍പവും ഭക്തിയോഗവും കര്‍മയോഗവും എല്ലാം അങ്ങനെ വന്നതാണ്.
ഇവയിലെല്ല!ാം അടങ്ങിയിരിക്കുന്നത് നിത്യാനിനിത്യവിവേകം തന്നെയാണ്. അര്‍ച്ചനയും പൂജയും എല്ലാം ലക്ഷ്യമാക്കുന്നതും ഇതുതന്നെയാണ്. സാധാരണക്കാരായ ജനങ്ങളെ അവരുടെ തലത്തില്‍ ചെന്ന് ഉദ്ധരിക്കാന്‍ ക്ഷേത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്.
കാറ്റ് എല്ലായിടത്തും ഉണ്ടെങ്കിലും ഫാനിനടുത്ത് ഇരിക്കുമ്പോള്‍ ഒരു പ്രത്യേകതയാണ്. വൃക്ഷങ്ങളുടെ ചുവട്ടില്‍ മറ്റെങ്ങുമില്ലാത്ത കുളിര്‍മയുണ്ട്. അതുപോലെ ഈശ്വരനെ ഉപാധിയില്‍ക്കൂടി ആരാധിക്കുമ്പോള്‍ ആ സാന്നിധ്യം ഒന്നുകൂടി വ്യക്തമായി അനുഭവിക്കാന്‍ സാധിക്കുന്നു.
No comments:
Post a Comment