ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, November 14, 2016

കൊടിമരം


ഒരു ക്ഷേത്രത്തിൽ എത്തിയാൽ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ ധ്വജമായിരിക്കും. ശാസ്ത്രീയമായി പറഞ്ഞാൽ ഗ്രാമത്തിലെ മിന്നൽരക്ഷാചാലകത്തിൻറെ ഗുണമാണ് കൊടിമരം നിർവ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്ര കൊടിമരത്തേക്കാൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചാൽ തീപിടിക്കുമെന്ന് പറയുന്നത്. ഇത്തരത്തിലുളള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിൻറെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിൻറെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിൻറെ അരക്കെട്ടിലാണ്. അവിടെ നിന്നും അമ്പലത്തിൻറെ അടിയിലൂടെ ശ്രീകോവിലിൻറെ മധ്യത്തിൽ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാൽ ഭക്തർക്കു കാണത്തക്കവിധം ഗണിത ശാസ്ത്രത്തിൻറെ പിൻബലത്തോടെ ഇത് നിവർത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുളള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവൻറെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തീയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റിന് പിന്നിലും ഒരു രഹസ്യമുണ്ട്. കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യശൃംഗത്തിലേക്ക് ഉയർത്തുന്നതിൻറെ പ്രതീകമാണ് കൊടിയേറ്റ്..............

No comments:

Post a Comment