ഭഗവൻ പറഞ്ഞു." മനുഷ്യ ലോകത്തിന്റെയും,യമലോകത്തിന്റെയും ഇടയ്ക്കുള്ള അന്തരം എൺപത്തി ആറായിരം യോജന ആകുന്നു.ചുട്ടു പഴുത്ത ചെമ്പു പോലെ തപ്തമായ ആ മഹാമാർഗം വളരെ കഠിനം ആണ്.മഹാപാപികളും,മഹാമൂഢൻമാരും മാത്രം ആ വഴിയിലൂടെ പോകുന്നു.
യമ്യ നൈര്യത്യ ദിക്കുകളുടെ മധ്യത്തിൽ യമരാജ പുരം സ്ഥിതി ചെയ്യുന്നു.ആ നഗരം വജ്രമയവും വളരെ ദിവ്യവും സുരാസുരന്മാർക് അഭേദ്യവും ആകുന്നു.
സമചതുരത്തിലുള്ള ആ നഗരം നാലു ദ്വാരങ്ങളോടും ഏഴു തോരണങ്ങളോടും കൂടിയതാകുന്നു.യമരാജൻ തന്റെ ദൂതന്മാരോട് കൂടി ആ പുരത്തിൽ വസിക്കുന്നു.
ഈ യമരാജ പുരം ആയിരം യോജന വിസ്താരമുള്ളതും,ദിവ്യ രത്നങ്ങളാൽ പരിപൂർണവും,സൂര്യപ്രഭ തുല്യം ജ്വലിക്കുന്നതും ആണ്.ധർമ്മ രാജന്റെ കൊട്ടാരം വളരെ വിശാലമായതും,സ്വർണം പോലെ പ്രകാശിക്കുന്നതും,ഇരുപത്തിയഞ്ചു യോജന ഉയരമുള്ളതും ആകുന്നു.ആയിരക്കണക്കിന് സ്തംഭങ്ങൾ ഉള്ളതും,വൈഡൂര്യ രത്നങ്ങളാൽ പ്രശോഭിതവും ആണത്.
ആ നഗരത്തിൽ മുത്തുമലകൾ തൂക്കിയിട്ടിട്ടുണ്ട്.ആ നഗരത്തിൽ അസംഖ്യം മണികൾ ഘടിപ്പിച്ചിട്ടുണ്ട്.അവയിൽ നിന്നും ഘോര ഘോര ധ്വനി ആ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും മാറ്റൊലി കൊള്ളുന്നു.
അവിടെ ധർമ്മരാജൻ തന്റെ ശുഭാസനത്തിൽ ഇരുന്നു നിയമങ്ങൾ പരിരക്ഷിക്കുന്നു.അദ്ദേഹത്തിന്റെ സിംഹാസനത്തിനു പത്തു യോജന വിസ്താരമുണ്ട്.അത് നീല മേഘ സദൃശ്യമാണ്.
ധർമ്മരാജൻ ധർമ്മത്തിന്റെ പൂർണ ജ്ഞാനിയാണ്.അദ്ദേഹത്തിന്റെ സ്വഭാവവും ധർമ്മയുക്തമാകുന്നു.അദ്ദേഹം പാപികളെ ഭയപ്പെടുത്തുകയും,ധർമ്മയുക്തർക്കു സുഖം പ്രദാനം ചെയ്യുകയും ചെയ്യുന്നു.ആ പുരം പലതരം ശംഖ നാദത്താലും,ഉത്സവങ്ങളാലും,വാദ്യധ്വനികളാലും,പരിപൂർണമാണ്.
യമരാജ്യത്തിൽ പ്രവേശിക്കുമ്പോൾ ആദ്യം ചിത്രഗുപ്തന്റെ ഗൃഹം കാണാം.അതിനു ഇരുപത്തിയഞ്ചു യോജന വിസ്താരമുണ്ട്.അതിന്റെ ഉയരം പത്തു യോജനയാണ്.ദിവ്യമായ ആ ഗൃഹത്തിന് ചുറ്റും ഉന്നതമായ ലോഹ സമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നു.
ആ ഗൃഹത്തിൽ അത്ഭുതകരങ്ങളായ മണികളാലും,മുത്തുകളാലും,നിർമ്മിച്ച ദിവ്യമായ ഒരു സിംഹാസനം ഉണ്ട്.ചിത്രഗുപ്തൻ അതിലിരുന്നു മനുഷ്യരുടെയും ഇതര ജീവികളുടെയും,ആയുസിന്റെ വാക്കുകൾ പാരിശോധിക്കുന്നു.
മനുഷ്യർ ചെയ്യുന്ന കർമ്മങ്ങൾ എല്ലാം ചിത്രഗുപ്തൻ എഴുതി വൈകും.ധർമ്മരാജന്റെ ഗൃഹത്തിന്റെ വാതിൽക്കൽ യമദൂതന്മാർ കാവൽ നില്കുന്നു.അവർ പാപികളായ മനുഷ്യരെ തുടർച്ചയായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു.
No comments:
Post a Comment