ഭാരതത്തില്‍ സ്ത്രീ പൂജിക്കപ്പെടുന്നു. ലോകത്ത് എവിടേയും കാണാത്ത ആദരം ഇവിടെ സ്ത്രീയ്ക്കു ലഭിക്കുന്നു. ഭാരതമാതാവ് എന്നാണ് നാം നമ്മുടെ രാജ്യത്തെ വിളിക്കുന്നത്. ശക്തിയുടെ പ്രതിരൂപമാണ് സ്ത്രീ. പ്രകൃതിയെ അമ്മയായിക്കണ്ട് ആരാധിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. ആപത്തുവരുമ്പോള്‍, ദേവിയെ തന്നെ ശരണം പ്രാപിക്കാനാണ് ഋഷിമാര്‍ പറഞ്ഞത്. എല്ലാ ദുഃഖങ്ങളും മാറ്റുവാന്‍ അമ്മയ്ക്കാണ് കഴിവുളളത്. അമ്മയെന്ന ഭാവത്തിലാണ് ദേവിയെ ഉപാസിക്കാന്‍ ഏറ്റവും ഉചിതമത്രെ.
ദേവിയുടെ കുഞ്ഞ് എന്ന ഭാവത്തിലാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍ കാളിയെ ആരാധിച്ചത്. അദ്ദേഹം ദേവീദര്‍ശമുണ്ടായ ശേഷം കൂടെക്കൂടെ ആ വാത്സല്യത്തെ പറ്റി പറയുമായിരുന്നു. അമ്മ തന്റെ കുഞ്ഞി മാറോടു ചേര്‍ത്ത് കാത്തുരക്ഷിക്കുന്നു. ഒരാപത്തും പറ്റാതെ. ദേവീ ഉപാസയ്ക്ക് നിരവധി മാര്‍ഗ്ഗങ്ങള്‍ ഭാരതത്തിലെ ഋഷീശ്വരന്‍മാര്‍ നമുക്ക് ഉപദേശിച്ചു തന്നിട്ടുണ്ട്. ഇഷ്ടമുള്ള രൂപം തിരഞ്ഞെടുക്കാനും അവര്‍ അവസരമൊരുക്കിയിട്ടുണ്ട്. ദുര്‍ഗ്ഗ, സരസ്വതി, മഹാലക്ഷ്മി, മഹാകാളി തുടങ്ങി നിരവധി രൂപങ്ങളില്‍ ഭഗവതിയെ ആരാധിച്ചുവരുന്നുണ്ട്. തന്ത്രശാസ്ത്രത്തില്‍, ദേവിയെ ഈ പ്രപഞ്ചത്തിന്റെ മാതാവായും ശിവ പിതാവായും പറയുന്നു. ദേവി ശക്തി സ്വരൂപണിയാണ്. ശക്തിയില്ലാതെ നമുക്ക് ഒന്നും ചെയ്യാനാവില്ലല്ലോ? നമ്മിലുള്ള കര്‍മ്മശക്തിയും, ബുദ്ധിശക്തിയുമെല്ലാം ദേവീ കടാക്ഷം കൊണ്ടു ലഭിക്കുന്നതാണ്. അമ്മയെ ആശ്രയിച്ചാല്‍ ഈ ലോകം മുഴുവന്‍ നിങ്ങളെ ആശ്രയിക്കുമെന്നാണ് ദേവീ മാഹാത്മ്യത്തില്‍ പറയുന്നത്. അതുകൊണ്ടു തന്നെ ശക്ത്യാരാധ, ദേവീ ഉപാസ ലോകത്തെ എല്ലാ ആരാധകളേക്കാളും മികച്ചു നില്‍ക്കുന്നു.
കുഞ്ഞുങ്ങളുടെ തെറ്റുകളെല്ലാം അമ്മമാര്‍ ക്ഷമിക്കുന്നതുപോലെ, ദേവി തന്റെ ഭക്തരുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് അവര്‍ക്ക് സമാധാനം നല്‍കുന്നു. അവര്‍ക്ക് വേണ്ട സര്‍വ്വ സമ്പത്തും നല്‍കി അനുഗ്രഹിക്കുന്നു. ഓരോ സ്ത്രീയും ദേവിയുടെ അംശാവതാരമാണെന്നാണ് കാളീ ഉപാസകന്‍ കരുതേണ്ടത്. അവരെ മാതൃഭാവത്തില്‍ കാണണം എന്നും തന്ത്രശാസ്ത്രത്തില്‍ പറയുന്നു. കാളീഭക്തര്‍ സ്ത്രീകളെ നിന്ദിക്കുകയോ, അവരെ കുറിച്ച് മോശമായി സംസാരിക്കുകയോ അവരെ വേദിപ്പിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും തന്ത്രശാസ്ത്രത്തില്‍ നിയമമുണ്ട്. ഈ തത്വം നാമോരോരുത്തരും സ്വജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്. ഇന്നു കാണുന്ന പല സാമൂഹ്യവിപത്തുക്കള്‍ക്കും ഇതിലും നല്ലൊരു പരിഹാരം ഇല്ല.
സ്ത്രീകളെ പരിപാലിക്കുന്നതോടെ ദേവീ പ്രസാദവും കൈവരുന്നു, ഒപ്പം ജീവിതവിജയവും. ഏവരിലും സര്‍വ്വേശ്വരിയുടെ കടാക്ഷമുണ്ടാകട്ടെ..
No comments:
Post a Comment