ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 6, 2017

മഹേശ്വരൻ - പുരഹരന്‍


ദശാവതാരങ്ങള്‍ എല്ലാം തന്നെ ശിവ ഭക്തന്മാര്‍ ആയിരുന്നു എന്ന് അറിയുക. രാവണനെ യുദ്ധത്തില്‍ ജയിക്കുവാന്‍ വേണ്ടി ശ്രീ രാമദേവന്‍ പരമേശ്വരനെ പ്രതിഷ്ഠിച്ചു പൂജിച്ചതാണ് രമേശ്വര ജ്യോതിര്‍ ലിംഗം. 

അതുപോലെ ശ്രീ കൃഷ്ണന്‍ ശിവനെ പൂജിച്ച ക്ഷേത്രം ഗോപേശ്വരം എന്ന പേരിലും അറിയപ്പെടുന്നു.  പരശുരാമനെയും നമുക്ക് ശിവഭക്തന്‍ ആയി തന്നെ മനസ്സിലാക്കാം. ഇവര്‍ എല്ലാം തന്നെ ആ പരമ ബോധസ്വരൂപനെ ആരാധിച്ചിരുന്നു; അറിഞ്ഞിരുന്നു

മഹാവിഷ്ണുവിനുപോലും അസുരന്മാരെ വധിക്കാന്‍ ശേഷിയില്ലാതെ ശിവനെ തപസ്സു ചെയ്യുകയും, ജലന്ധരന്‍ എന്ന അസുരനെ വധിക്കാന്‍ പരമേശ്വരന്‍ തന്റെ കാലിന്റെ പെരുവിരല്‍ കൊണ്ട് സൃഷ്‌ടിച്ച സുദര്‍ശനം എന്ന ചക്രം വിഷ്ണുവിന് നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയുവാന്‍ 

ശ്രീ ശിവമഹാപുരാണത്തിലെ നായനാരവിന്ദ അര്‍ച്ചനം വായിക്കുക.


തിപുരാന്തകന്‍ അഥവാ പുരഹരന്‍ ആണ് ഭഗവാന്‍ ശിവന്‍, അതായത് ത്രിപുരങ്ങള്‍ എന്ന മൂന്നു ലോകങ്ങളില്‍ വസിച്ച മൂന്നു അസുരന്മാരെ ഒരൊറ്റ ബാണത്താല്‍ ഹരിച്ചവാന്‍ എന്നര്‍ത്ഥം. സത്വ, രജോ, തമോ ഗുണങ്ങള്‍ ആകുന്ന മൂന്നു അസുരന്മാര്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ ലോകങ്ങളിലായി നമ്മില്‍ വസിക്കുന്നു. ഒരുപാട് യുഗങ്ങള്‍; അതായത് ഒരുപാട് ജന്മങ്ങള്‍ കഴിഞ്ഞ്, മനസ്സ് ഏകാഗ്രമാക്കി ആത്മാവിനെ, അഥവാ ഈശ്വരനെ ധ്യാനിക്കുവാന്‍ ഉള്ള ശക്തി മനുഷ്യന് ലഭിക്കുമ്പോള്‍ ഈ മൂന്നു ഗുണങ്ങളും നേര്‍ രേഖയില്‍ വരുന്നു, അഥവാ ഒന്നിച്ചു പ്രകടമാകുന്നു. ആ സമയം ആത്മാവാകുന്ന ശിവന്‍ ജ്ഞാനമാകുന്ന ബാണത്താല്‍ ഈ മൂന്നു ഗുണങ്ങളെയും ഹരിക്കുന്നു; അഥവാ വധിക്കുന്നു. മൂന്നു ഗുണങ്ങളും നശിച്ച മനുഷ്യന്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്ന മൂന്നു അവസ്ഥകളും കടന്നു തുര്യാവസ്ഥയില്‍ പ്രവേശിക്കുന്നു; അങ്ങനെ അവനു പരഗതി അഥവാ മോക്ഷം ലഭിക്കുന്നു...!


ഓം നമ: ശിവായ

No comments:

Post a Comment