തക്ഷശില പൗരാണിക കാലത്തെ ഒരു വിദ്യാ പീഠമായിരുന്നു. അവിടെ മന്ത്രവിദ്യ പഠിപ്പിച്ചിരുന്നത് മായാവി എന്നൊരു സന്ന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ കീഴില്‍ മാന്ത്രിക വിദ്യ പഠിക്കാന്‍ ചേര്‍ന്ന ധാരാളം വിദ്യാര്‍ത്ഥികളിലൊരാളായിരുന്ന സഞ്ജീവന്‍.
പഠനത്തില്‍ മിടുക്കന്‍, താല്‍പര്യമുള്ളവന്‍. അതിനാല്‍ പല പ്രധാന വിദ്യകളും മായാവി അവനെ പഠിപ്പിച്ചു. ജഡത്തിനു ജീവന്‍ നല്‍കാനുളള വിദ്യയും അവന്‍ വശമാക്കി. എന്നാല്‍ വീണ്ടും ജഡമാക്കാനുളള വിദ്യ ഗുരു പഠിപ്പിച്ചിരുന്നില്ല. തനിക്കു ലഭിച്ച അപൂര്‍വ്വ കഴിവില്‍ അവന്‍ അതിരറ്റ ഗര്‍വ്വു കാണിച്ചു.
ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിറകു ശേഖരിക്കാന്‍ വനത്തില്‍ പോയി. അവിടെ ഒരു ഭാഗത്ത് ഒരു കടുവ ചത്തു കിടക്കുന്നത് അവര്‍ കണ്ടു. സഞ്ജീവന്‍ മറ്റുളളവരെ നോക്കി ഇങ്ങനെ പറഞ്ഞു,
‘നിങ്ങള്‍ ഇതു നോക്കൂ, ഈ ചത്ത കടുവയെ ജീവിപ്പിക്കാന്‍ എനിക്കു കഴിയും’.
‘നിങ്ങള്‍ ഇതു നോക്കൂ, ഈ ചത്ത കടുവയെ ജീവിപ്പിക്കാന്‍ എനിക്കു കഴിയും’.
‘നിനക്കതിനു കഴിയുകയില്ല,’ അവര്‍ പറഞ്ഞു.
‘കഴിയും, നിങ്ങള്‍ നോക്കിക്കോളൂ.’ സഞ്ജീവന്‍ വെല്ലുവിളി സ്വീകരിച്ചു. അവന്റെ കൂട്ടുകാരെല്ലാം ഉടനെ അടുത്തു കണ്ട മരങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചു.
സഞ്ജീവന്‍ മന്ത്രം ചൊല്ലി. കടുവ കണ്ണു തുറന്നു. ഉറക്കത്തില്‍ നിന്നെന്ന പോലെ അത് എഴുന്നേറ്റു നിന്നു. സഞ്ജീവന്റെ നേരെ തിളക്കമുളള കണ്ണുകള്‍ തുറിച്ചു നോക്കി. നാക്കു നുണഞ്ഞ്, വായും പിളര്‍ന്നു കൊണ്ട് അത് സഞ്ജീവന്റെ നേരെ കുതിച്ചു ചാടി കഴുത്തില്‍ കടിച്ച് അവനെ കൊന്നു. സഞ്ജീവന്‍ മരിച്ചു വീണയുടനേ തന്നെ കടുവയും ചത്തു വീണു. കൂട്ടുകാരായ കുട്ടികള്‍ അമ്പരന്നുനിന്നു. അവര്‍ മരങ്ങളില്‍ നിന്നിറങ്ങി വിറകുമെടുത്ത് ഗുരുസന്നധിധിയിലേക്കു മടങ്ങി. സംഭവമെല്ലാം അവര്‍ അദ്ദേഹത്തെ അറിയിച്ചു.
‘കുട്ടികളെ,’ അദ്ദേഹം അവരോടു പറഞ്ഞു. ‘നീചനോടു നന്മ കാണിച്ചാലും അര്‍ഹിക്കാത്തവനോട് ആദരവു കാണിച്ചാലും എന്തായിരിക്കും ഫലമെന്ന് നിങ്ങള്‍ പഠിച്ചുവല്ലോ. അല്‍പജ്ഞാനം അപകടമാണ്. സഞ്ജീവന്റെ മരണത്തിനു കാരണക്കാരന്‍ അവന്‍ തന്നെയാണ്.’
No comments:
Post a Comment