‘ഭാരതസ്യ പ്രതിഷ്‌ഠേ ദ്വേ സംസ്‌കൃതം സംസ്‌കൃതിസ്തഥാ’ ഭാരതത്തിന്റെ രണ്ട് പ്രതിഷ്ഠകളില്‍ ഒന്ന് സംസ്‌കൃതവും മറ്റൊന്ന് സംസ്‌കാരവുമാണെന്ന് പ്രസിദ്ധം. സംസ്‌കൃത ഭാഷ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പരിശ്രമത്തിലൂടെ പഠിക്കാന്‍ സാധിക്കുന്ന പംക്തിയാണിത്. കേട്ടു പരിചിതമായ ആപ്തവാക്യവും സുഭാഷിതവുമാണ് വിവരിക്കുക. പദാനുപദം വിവരണം നല്‍കും. ഭാഷയുടെ കര്‍ത്തൃ-കര്‍മ്മ-ക്രിയാ വിശേഷങ്ങളിലൂടെ സംസ്‌കൃതഭാഷ പരിശീലിക്കാം. വശമാക്കാം. എല്ലാ ആശംസകളും.
ക്ഷണശഃ കണശശ്‌ചൈവ വിദ്യാമര്‍ത്ഥം ച സാധയേത്
ക്ഷണശഃ = ഓരോ ക്ഷണവും, നിമിഷവും. കണശഃ = കണമായിട്ട് (സാവധാനത്തില്‍). വിദ്യാം = അറിവിനെയും. അര്‍ത്ഥം = സമ്പത്തിനെയും. സാധയേത് = സമ്പാദിക്കണം, നേടണം.
കണശഃ ച ഏവ = കണശശ്‌ചൈവ എന്ന് പദച്ഛേദം. ച ഏവ എന്നത് അവ്യയമാണ്. അവ പിന്നീട് വിശദമാക്കാം.
സുഭാഷിതം
ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ
ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ
നഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ
പദച്ഛേദഃ – ഉദ്യമേന, ഹി, സിദ്ധ്യന്തി, കാര്യാണി, ന മനോരഥൈഃ
ന, ഹി. സുപ്തസ്യ, സിംഹസ്യ, പ്രവിശന്തി, മുഖേ, മൃഗാഃ
ആകാംക്ഷാ പദ്ധതിയിലൂടെ ചോദ്യോത്തര രീതിയില്‍ സുഭാഷിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാം.
ചോദ്യം: കാര്യാണി കഥം സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നു)
ഉത്തരം: കാര്യാണി ഉദ്യമേന സിദ്ധ്യന്തി (കാര്യങ്ങള്‍ പരിശ്രമത്തിലൂടെ നേടുന്നു)
ചോ: കാര്യാണി കഥം ന സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നില്ല)
ഉ: കാര്യാണി മനോരഥൈ ന സിദ്ധ്യന്തി (കാര്യങ്ങള്‍ മനസ്സില്‍ വിചാരിച്ചാല്‍ നേടുന്നില്ല)
ചോ: മൃഗാഃ കുത്ര ന പ്രവിശന്തി? (മൃഗങ്ങള്‍ എവിടെ പ്രവേശിക്കില്ല?)
ഉ: മൃഗാഃ മുഖേ ന പ്രവിശന്തി (മൃഗങ്ങള്‍ മുമ്പില്‍ എത്തുന്നില്ല)
ചോ: കസ്യ മുഖേ ന പ്രവിശന്തി? (ആരുടെ മുമ്പില്‍ വരുന്നില്ല?)
ഉ: സിംഹസ്യ മുഖേ ന പ്രവിശന്തി (സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)
ചോ: കീദൃശസ്യ സിംഹസ്യ മുഖേ ന പ്രവിശന്തി? (എങ്ങനെയുള്ള സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)
ഉ: സുപ്തസ്യ സിംഹസ്യ മുഖേന പ്രവിശന്തി (ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)
ആശയം: പരിശ്രമത്തിന്റെ മഹത്വമാണ് ഈ സുഭാഷിതത്തില്‍ വര്‍ണ്ണിക്കുന്നത്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയം പരിശ്രമത്തിലൂടെയാണ് സഫലമാകുന്നത്. കാര്യങ്ങള്‍ ആഗ്രഹിച്ചാല്‍ മാത്രം നേടാനാവില്ല. ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുന്നില്‍ ഇരയായി മൃഗങ്ങള്‍ സ്വയം എത്തുന്നില്ല. സിംഹം സ്വയം പരിശ്രമിക്കണമെന്ന് സാരം. അതേപോലെ സ്വയം പരിശ്രമിച്ച് വിജയിക്കാം.
അന്വയം: കാര്യാണി ഉദ്യമേ ന ഹി സിദ്ധ്യന്തി മനോരഥൈഃ ന. (യഥാ) മൃഗാഃ സുപ്തസ്യ സിംഹസ്യ മുഖേ ന ഹി പ്രവിശന്തി.
വിശേഷ സൂചന: ഭാഷയില്‍ ക്രിയാ ശബ്ദങ്ങളും നാമ ശബ്ദങ്ങളും അവ്യയങ്ങളും ഉണ്ട്. ഇവിടെ സിദ്ധ്യന്തി, പ്രവിശന്തി എന്നിവ അവ്യയങ്ങളും മറ്റുള്ളവ നാമരൂപങ്ങളുമാണ്. ക്രിയാശബ്ദങ്ങള്‍ക്ക് ധാതു-പദ-ലകാര-പുരുഷ-വചനങ്ങളും നാമശബ്ദങ്ങള്‍ക്ക് അനുലിംഗ-വിഭക്തി-വചനങ്ങളുമുണ്ട്. അവ്യയങ്ങള്‍ ഒരു വ്യത്യാസവും വരുത്തുന്നവയല്ല. ഇവ ഓരോന്നും വിശദമായി പഠിക്കേണ്ടതാണ്.
No comments:
Post a Comment