ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 8, 2017

മംഗളദായിനിയായ മഹാദേവൻ


ഭഗവാൻ ശ്രീ ശങ്കരൻ ശിവനാണ് എന്നുവെച്ചാൽ മംഗളം തരുന്നവനാണ്. എല്ലാം ദുഃഖങ്ങളും തീർത്ത് പരമാനന്ദരസം തരുന്നവനാണ്. സഹസ്രാരത്തിലെത്തുമ്പോഴാണ് ഈ അവസ്ഥ. സഹസ്രാരശിവന്റെ ജഠാമകുടം അമേയമായ പരമാനന്ദത്തിന്റെ കലവറയുമാണ്. അവിടെ ഗംഗദേവിയെ ഒളിച്ചു വെച്ചിരിക്കുന്നു എന്നാണ് പുരാണം. 


ഗംഗജലം പരിശുദ്ധമാണ്, അത് ആകാശ ഗംഗയാണ്. സകലപാപവും കഴുകിക്കളയാനുള്ള ശക്തിയുണ്ട്, ഈ ഗംഗയാണ് സഹസ്രാരത്തിലെത്തുന്ന സാധകൻ അനുഭവിക്കാനിടവരുന്ന അമൃത്, ഈ അമൃത് എപ്പോഴും ശിവന്റെ ഇടത്തെ ഭാഗത്തേക്ക് ഒഴുകികൊണ്ടിരിക്കുന്നു, ശിവക്ഷേത്രത്തിൽ സവ്യാപസവ്യം അല്ലെങ്കിൽ മുക്കാൽ വട്ടം എന്ന പ്രദക്ഷിണം, ഈ അമൃത പ്രവാഹത്തെ അവഗണിക്കരുതെന്ന് കാണിക്കാനാണ്. അവിടെ ഒരു ഓവും നിർമ്മിച്ചിരിക്കും, പ്രദക്ഷിണം ഇവിടെ എത്തിച്ച് മടങ്ങുകയാണ്ഭക്തന്മാർ പതിവ്. ഈ ഓവിനടുത്തെത്തിയാൽ താഴികകുടം നോക്കി അല്ലെങ്കിൽ സഹസ്രാരം നോക്കി തൊഴണമെന്നാണ് വിധി. എല്ലാ പ്രദക്ഷിണവും പ്രാണായാമത്തിനു തുല്യമാണ് . ശിവക്ഷേത്രത്തിൽ പ്രതേകിച്ചും......

No comments:

Post a Comment