അഷ്ടവിനായക അമ്പലങ്ങൾ (എട്ട് ഗണപതി ക്ഷേത്രങ്ങൾ) മയൂരേശ്വർ ക്ഷേത്രം. സിദ്ധിവിനായക ക്ഷേത്രം, ബാലേശ്വർ ക്ഷേത്രം, വരദവിനായക ക്ഷേത്രം, ചിന്താമണി ക്ഷേത്രം, ഗിരിതമാജ ക്ഷേത്രം, വിഘനേശ്വർ ക്ഷേത്രം, മഹാഗണപതി ക്ഷേത്രം എന്നിവ ആണ്. ഈ എട്ട് അമ്പലവും മഹാരാഷ്ട്രയിൽ ആണ്. ഇതിൽ അഞ്ച് എണ്ണവും പൂനെ ജില്ലയിൽ ആണ്. പിന്നെ രണ്ട് എണ്ണം റായിഗഡ് ജില്ലയിലും, ഒന്ന് അഹമ്മദ്നഗർ ജില്ലയിലും ആണ്.
അഷ്ടവിനായക അമ്പലത്തിലേക്ക് ദർശ്ശനത്തിന്ന് പോവുമ്പോൾ ആദ്യം തൊഴുകേണ്ട അമ്പലം ആണ് മയൂരേശ്വർ. ഈ അമ്പലം മഹരാഷ്ട്രയിലെ പൂനെ ജില്ലയിൽ ആണ്. പൂനെ നഗരത്തിൽ നിന്നും ഒരു അമ്പത്തയഞ്ച് കിലോമീറ്റർ ദൂരത്താണ്. പൂനെ ജില്ലയുടെ തെക്ക് ഭാഗത്ത് ആയിട്ടാണ് ഈ അഷ്ടവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മോർഗാൻ എന്ന സ്ഥലത്തും, ഖരാ നദിയുടെ തീരത്തും ആയിട്ടാണ് ഈ അമ്പലം. മയൂരേശ്വർ എന്നതിന്ന് പുറമെ മോറെശ്വർ എന്നും ഈ അമ്പലത്തിന്ന് പേരുണ്ട്. ഒരു കാലത്ത് ഈ സ്ഥലത്ത് ധാരാളം മയ്യിൽ ഉണ്ടായിരുന്നു, അതിനാൽ ആണ് ഈ പേര് സിദ്ധിച്ചത് എന്നാണ് ഐതിഹ്യം. അഷ്ടവിനായക അമ്പലത്തിലേക്ക് യാത്ര പോവുമ്പോൾ ഏറ്റവും ആദ്യം തൊഴുകേണ്ട അമ്പലം ഇതാണ് എന്നതാണ് ചിട്ട.
ക്ഷേത്രം പണിതിരിക്കുന്നത് കറുത്ത പാറ കല്ലുകൾ കൊണ്ടാണ്. മുസ്ലീം രാജാവ് ബ്രാഹ്മണി ഡെക്കാൻ പ്രവിശ്യ ഭരിച്ചിരുന്ന കാലത്താണ് ഈ അമ്പലം പണി കഴിപ്പിച്ചത്. അമ്പലത്തിന്ന് നാല് കവാടങ്ങൾ ഉണ്ട്. അതെല്ലാം പണി കഴിപ്പിച്ചത് ശ്രീ ഗോയൽ എന്ന യോദ്ധാവ് ആണ്. ഇദ്ദേഹം ബീഡാർ സുൽത്താൻറ്റെ കോടതിയിലെ പണിക്കാരൻ ആയിരുന്നു. മുഗൾ രാജാക്കന്മാരുടെ ആക്രമണം ഭയന്നിട്ട് ഈ അമ്പലത്തിൻറ്റെ നാല് കവാടങ്ങളും മുസ്ലിം പളളിയുടെ ഗോപുരം പോലെ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനാൽ വളരെ അകലെ നിന്ന് നോക്കിയാൽ ഈ അമ്പലം ഒരു മുസ്ലീം പളളി തന്നെ ആണോ എന്ന് തോന്നും. അമ്പത് അടി ഉയരത്തിൽ ആണ് ഈ അമ്പലത്തിൻറ്റെ മതിൽ കെട്ട്.
സാധാരണ ശിവ ക്ഷേത്രത്തിൽ മാത്രം കാണാറുളള നന്ദികേശ്വരൻ എന്ന കാള ക്ഷേത്ര മുൻ ഭാഗത്ത് തന്നെ ഉണ്ട്. പിന്നെ എങ്ങിനെ ഇവിടെ വന്നു, എന്നതിന്ന് പിന്നിലും ഒരു കഥയുണ്ട്. നന്ദീകേശ്വരൻറ്റെ ഒരു വിഗ്രഹം അടുത്തുളള ഒരു ശിവ ക്ഷേത്രത്തിലേക്ക് കൊണ്ടു പോവുക ആയിരുന്നു. ഒരു വണ്ടിയിൽ ആണ് ഇതിനെ കൊണ്ടു പോയിരുന്നത്. ഈ അമ്പലത്തിൻറ്റെ മുന്നിൽ എത്തിയപ്പോൾ വണ്ടി പൊളിഞ്ഞ് നന്ദികേശ്വര വിഗ്രഹം താഴെ ഈ അമ്പലത്തിന്ന് മുന്നിൽ ആയിട്ട് വീണു. അത് പിന്നീട് പലരും പലെ വിധത്തിലും ശ്രമിച്ചിട്ടും ആ നന്ദി വിഗ്രഹത്തെ ഇളക്കാൻ പറ്റിയില്ല. അവസാനം എല്ലാവരും കൂടി തീരുമാനിച്ചു. ഈ നന്ദികേശ്വരൻ ഇവിടെ തന്നെ ഇരിക്കട്ടെ എന്ന്. അങ്ങിനെ പിതാവിൻറ്റെ വഹനം മകൻറ്റെ ക്ഷേത്രത്തിന്നു മുന്നിലും ലഭിച്ചു.
ഇവിടുത്തെ ഗണേശ വിഗ്രഹം ഒരു മയിൽൻറ്റെ മുകളിൽ ഇരിക്കുന്ന രൂപത്തിൽ ആണ്. സിന്ധു എന്ന അസുരനെ ഗണേശ ഭഗവാൻ വധിച്ച സ്ഥലം ആണ് ഇവിടം എന്നും പറയുന്നു. ഗണേശ ഭഗവാൻറ്റെ ഇവിടുത്തെ വിഗ്രഹത്തിൽ തുമ്പി കൈ ഇടത്ത് ഭാഗത്തേക്ക് ചെരിഞ്ഞിട്ടാണ്. അതിന്നും പുറമെ ആ തുമ്പി കൈയ്യിൽ ഒരു നാഗാരാജാവും (സർപ്പം) ഉണ്ട്, എല്ലാറ്റിനെയും രക്ഷിക്കാൻ വേണ്ടി. ഈ ഗണേശ ഭഗവാൻറ്റെ വിഗ്രഹത്തിന്ന് ഇടത്തും വലത്തും ആയിട്ട്, സിദ്ധിയും, ഋദ്ധിയും ഉണ്ട്. സിദ്ധി എന്നാൽ അഷ്ടഐശ്വര്യം, പരിപൂർണ്ണ ജ്ഞാനം എന്നെല്ലാം പറയുന്നു. ഋദ്ധി എന്നാൽ ബുദ്ധി ശക്തി, മഹത്വം, വിജയം, ഭാഗ്യം, അലൗകിക ശക്തി, എന്നെല്ലാം അർത്ഥം. (ഗണേശ പുരാണത്തിൽ സിദ്ധിയും ഋദ്ധിയും (ബുദ്ധിയും) ഗണേശ ഭഗവാൻറ്റെ ഭാര്യമാർ ആണ് എന്നും പരാമർശ്ശിക്കുന്നു. എന്നാൽ കേരളീയർക്ക് ഗണേശ ഭഗവാൻ കല്യാണം കഴിക്കാത്തവൻ ആണ് എന്നാണ് വിശ്വാസം).
ഇവിടുത്തെ വിഗ്രഹം ബ്രഹ്മദേവൻ ആണ് പ്രതിഷ്ടിച്ചത്. ആദ്യം പ്രതിഷ്ടിച്ചതിനെ അസുരൻ സിന്ധു നശിപ്പിച്ചു. അപ്പോൾ ബ്രഹ്മാവ് വീണ്ടും പ്രതിഷ്ടിച്ചു. രണ്ട് പ്രാവശ്യവും ഈ വിഗ്രഹം ഉണ്ടക്കാൻ ആയിട്ട് ബ്രഹ്മാവ് വളരെ നേർത്ത മണലും, ഇരുമ്പും, വജ്രവും ചേർത്താണ് ഉണ്ടാക്കിയത്. വളരെ ചെറിയ രൂപത്തിൽ ആയിരുന്നു ഈ വിഗ്രഹം എന്നും പറയുന്നു. അത് വീണ്ടും നശിച്ച് പോവാതിരിക്കാൻ വേണ്ടി പണ്ഡവന്മാർ ഒരു ചെമ്പ് തകിടിൽ പൊതിഞ്ഞ്, ഇപ്പോഴത്തെ വിഗ്രഹത്തിൻറ്റെ പിന്നിൽ ആയി ഒളിപ്പിച്ച് വെച്ചരിക്കുകയാണ് എന്നും പറയുന്നു. ഇപ്പോഴുളള ഗണേശ വിഗ്രഹം വലുതാണ്.
ഓം ഗണേശായ നമഃ
No comments:
Post a Comment