ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 4, 2017

ഹനുമാനും ശനിദേവനും



ശ്രീഹനുമാന്‍ ഗണപതിയുമായി ഏറെ സൗഹൃദത്തിലാണ്. മനുഷ്യരെ മാത്രമല്ല ദേവന്മാരെയും ഉപദ്രവിക്കുന്ന വീരനാണ് ശനി. സാധാരണയായി ഒരിക്കലെങ്കിലും ശനി ബാധിക്കാത്തവരില്ല. സാക്ഷാല്‍ മഹാദേവനെപ്പോലും വട്ടംകറക്കിയിട്ടുണ്ട് ശനി. ശനി തന്റെ കണക്ക് പുസ്തകം നോക്കിയപ്പോള്‍ ഗണപതിയെ ബാധിക്കേണ്ടതായ സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കി. ഗണേശന്‍ അത്ര മോശക്കാരനല്ല എന്ന് ശനിക്കറിയാം. അതിനാല്‍ മാന്യമായ രീതിയില്‍ സന്ദര്‍ശിക്കാം എന്ന് കരുതി.


ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ ഗണപതിയുടെ സമീപം ചെന്ന് ഞാന്‍ ശനിദേവന്‍ ആണ്, അങ്ങയെ സന്ദര്‍ശിക്കാന്‍ വന്നതാണ് എന്ന് പറഞ്ഞു. ഗണേശന്‍ പറഞ്ഞു എനിക്കത്ര വിശ്വാസം പോര, ആയതില്‍ അങ്ങയുടെ കൈ കാണട്ടെ. കൈനീട്ടി കാണിച്ച ശനിദേവന്റെ കൈവെള്ളയില്‍ ഗണപതി തന്റെ  തുമ്പിക്കൈകൊണ്ട് ‘നാളെ’ എന്നെഴുതി. തന്റെ കയ്യില്‍ നോക്കി ശനി വായിച്ചു നാളെ. അതെ, ഇന്ന് കുറച്ച് തിരക്കാണ് നാളെ വന്നാല്‍ മതി എന്ന് ഗണേശന്‍ ശനിയോട് പറഞ്ഞു.


ശനിദേവന്‍ വളരെ സന്തോഷത്തോടെ പിറ്റെ ദിവസം ഗണപതിയെ സമീപിച്ചു. ഒന്നും അറിയാത്ത രീതിയില്‍ ഗണേശന്‍ ചോദിച്ചു, എന്താ. ശനി തന്റെ ആഗമനോദ്ദേശം ആവര്‍ത്തിച്ചു. കൈവെള്ളയില്‍ നോക്കൂ. ശനി കയ്യില്‍ നോക്കിവായിച്ചു നാളെ. ഗണേശനും ആവര്‍ത്തിച്ചു നാളെ. അപ്പോഴാണ് ഗണേശന്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് ശനിക്ക് തോന്നിയത്. ദേഷ്യം വന്ന ശനി തന്റെ കയ്യില്‍ എഴുതിയ നാളെ എന്നത് മായ്ക്കാന്‍ ശ്രമിച്ചു. എത്ര പണിപ്പെട്ടിട്ടും മായുന്നില്ല. എങ്ങനെയും എഴുതിയത് സാക്ഷാല്‍ ഗണപതിയുടെ തുമ്പിക്കരംകൊണ്ടല്ലെ. ദേഷ്യവും നിരാശയും കൊണ്ട് ശനി വിറയ്ക്കാനും വിയര്‍ക്കാനും തുടങ്ങി. തന്റെ ഉച്ചിയില്‍ കെട്ടിവച്ചിരുന്ന തലമുടി (കുടുമ) വിറയ്ക്കുന്നു. ‘ഇതു കണ്ട് കലികയറിയ ശനി ഹനുമാനെ നോക്കി പറഞ്ഞു. ചിരിക്കണ്ട നിന്നേയും ബാധിക്കേണ്ടതായ സമയമായി. പറ്റുമെങ്കില്‍ തടഞ്ഞോ.


അങ്ങനെയാണോ. എന്നാല്‍ നോക്കാമെന്ന് ഹനുമാനും പറഞ്ഞു. പെട്ടെന്ന് ഹനുമാന്‍ ആകാശംമുട്ടെ വളര്‍ന്ന് തന്റെ മുമ്പില്‍ നിന്നിരുന്ന വയസ്സന്റെ  കുടുമയില്‍ പിടിച്ച് പൊക്കി ആകാശത്ത് ഇട്ട് വട്ടംകറക്കി. കഠിനമായ വേദനകൊണ്ടും ഭയംകൊണ്ടും ശനി ഉറക്കെക്കരയാന്‍ തുടങ്ങി. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. എന്നെ താഴെ ഇറക്കൂ. ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം. എന്നെ സന്ദര്‍ശിക്കാന്‍ വന്നിട്ട് ഒന്നും ചെയ്യാതെ പോകുന്നത് ശരിയാണോ.


ഹനുമാന്‍ കേള്‍ക്കുന്നില്ല എന്ന് കണ്ട് ശനി ഗണപതിയെ വിളിച്ച് അപേക്ഷിച്ചു. നിങ്ങളെ രണ്ടുപേരേയും ഞാന്‍ ഉപദ്രവിക്കുകയില്ല. ദയവായി എന്നെ നിലത്തിറക്കാന്‍ പറയൂ ഗണേശാ. ഹനുമാന്‍ പറഞ്ഞു ഞങ്ങളെ രണ്ടുപേരെ മാത്രമല്ല ഞങ്ങളുടെ ഭക്തന്മാരേയും തൊടുകപോലുമില്ലെന്ന് സത്യം ചെയ്യണം. ഞാന്‍ സത്യം ചെയ്യുന്നു എന്നു പറഞ്ഞ് ശനിയെ ഹനുമാന്‍ താഴെ ഇറക്കി. നാണിച്ച് തല താഴ്ത്തി നടന്നുപോയ ശനിയെ നോക്കി ഹനുമാന്‍ പുഞ്ചിരിച്ചു. അന്നുമുതല്‍ ശനിബാധ ഒഴിവാന്‍ എല്ലാ ശനിയാഴ്ചകളിലും ഭക്തര്‍ ഗണപതിക്കും ഹനുമാനും വഴിപാടുകള്‍ നടത്തി അവരുടെ അനുഗ്രഹം തേടുന്നു

No comments:

Post a Comment