ശക്യോ വാരയിതും ജലേന ഹുതഭുക്
ശൂര്‍പ്പേണ സൂര്യാതപോ
നാഗേന്ദ്രോ നിശിതാംകുശേന സമദോ
ദണ്ഡേന ഗോഗര്‍ദഭൗ
വ്യാധിര്‍ഭേഷജസംഗ്രഹൈശ്ച
വിവിമെധെര്‍മന്ത്രപ്രയോഗൈര്‍വിഷം
സര്‍വസ്യൗഷധമസ്തി ശാസ്ത്രവിഹിതം
മൂര്‍ഖസ്യ നാസ്ത്യൗഷധം
അഗ്‌നി വെള്ളംകൊണ്ടും, സൂര്യന്റെ ചൂട് മുറംകൊണ്ടും, മദിച്ചിരിക്കുന്ന ഗജശ്രേഷ്ഠന്‍ മൂര്‍ച്ചയേറിയ തോട്ടികൊണ്ടും, പശുവും കഴുതയും വടികൊണ്ടും രോഗങ്ങള്‍ ഔഷധസംഗ്രഹങ്ങളെ (ദ്രാവകം, ലേഹ്യം, ഗുളിക, പൊടി എന്നിവകളെ)ക്കൊണ്ടും, വിഷം മന്ത്രപ്രയോഗങ്ങളെക്കൊണ്ടും തടയുന്നതിനെ സാധിക്കുന്നു. ശാസ്ത്രങ്ങളില്‍ വിധിക്കപ്പെട്ടിരിക്കുന്ന പ്രതിക്രിയകളാല്‍ എല്ലാറ്റിനേയും നിവാരണം ചെയ്‌വാന്‍ കഴിയുന്നുണ്ട്. എന്നാല്‍ മൂര്‍ഖനു ഒരൗഷധവും പറ്റുകയില്ല.
ഭര്‍ത്തൃഹരി
No comments:
Post a Comment