ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 3, 2016

ഈശ്വരൻ രണ്ടവസരങ്ങളിൽ ചിരിക്കുമത്രേ?

Hare Krishna!

ഈശ്വരൻ രണ്ടവസരങ്ങളിൽ ചിരിക്കുമത്രേ? 
പേടിക്കേണ്ട നിന്റെ രോഗം ഞാൻ മാറ്റി തരും എന്ന് ഡോക്ടെർ രോഗിയോട് പറയുമ്പോൾ ഈശ്വരൻ ചിരിക്കുമത്രേ? പാവം, ആ ഡോക്റ്ററുടെ ജീവൻ തന്നെ എടുക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു..... എന്നിട്ടും ആ ഡോക്റ്റർ തന്നെ പറയുന്നത് കേട്ടില്ലേ?


രണ്ടാമത്തെ അവസരം.... "എന്റെ " , "അല്ല ,ഇതെന്റെ " എന്നിങ്ങനെ ഭൂമി പങ്കു വെയ്ക്കാൻ സഹോദരങ്ങൾ തമ്മിൽ വഴക്ക് കൂടുമ്പോഴും ഈശ്വരൻ ചിരിക്കുമത്രേ? കാരണം, പ്രപഞ്ചം മുഴുവൻ ഈശ്വരൻറ്റെതല്ലേ ? ഇതിനു മുമ്പ് എത്രയോ പേർ ഈ സ്ഥലം തൻറ്റെതാണെന്ന് പറഞ്ഞു വഴക്ക് കൂയിയിരുന്നു... ഇന്ന് അവരെല്ലാം എവിടെ,,,,

ഈ പ്രപഞ്ചം മുഴുവനും ഈശ്വരമയമാണു. ഈശ്വരനാൽ നിറഞ്ഞിരിക്കുകയാണ് ഇവിടെ . ഈശ്വരാംശമല്ലാതെ യാതൊന്നും ഇവിടെയില്ല . ഇവിടെയുള്ളതൊന്നും നമുക്ക് സ്വന്തമെന്ന് പറയാനുമാവില്ല . ബന്ധുജനങ്ങള്‍ , സ്വത്ത് എന്നു മാത്രമല്ല നമ്മുടേതെന്നു പറയുന്ന ശരീരം പോലും നമ്മുടേതല്ല . ആ സത്യം മനസ്സിലാക്കുന്നവരാണ് ജ്ഞാനികള്‍ . ഈ സത്യം മനസ്സിലാക്കി എല്ലാം ത്യജിക്കുമ്പോൾ ഈശ്വരനോടടുക്കുന്നു . ത്യജിക്കുകയെന്നാല്‍ സ്വത്ത്, മക്കള്‍‍‍ , മാതാപിതാക്കള്‍ , മറ്റു ബന്ധുജനങ്ങള്‍ , ഗുരുക്കന്‍മാര്‍ എന്നിവയെല്ലാം ഉപേക്ഷിക്കുകയെന്നല്ല അര്‍ത്ഥമാക്കുന്നത് . ഈ ലോകത്തിലുള്ളതെല്ലാം ഈശ്വരന്‍റേതാണ്. അത് നമുക്കാസ്വദിക്കാന്‍ അവകാശവുമുണ്ട്. എന്നാല്‍ എല്ലാം നമ്മുടേത് മാത്രമാണെന്ന തോന്നല്‍ അരുത്. നമുക്കുള്ളതുപോലെത്തന്നെ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്നും അവര്‍ക്കും അനുഭവിക്കേണ്ടതാണെന്നും മനസ്സിലാക്കുക . നമ്മുടെ മാത്രം എല്ലാം സ്വന്തമാക്കുമ്പോൾ അതില്‍ മറ്റുള്ളവരുടെ അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ ലോകം എല്ലാവര്‍ക്കും ആസ്വദിക്കുവാനുള്ളതാണ് . മറ്റുള്ളവരുടെ അവകാശം നിഷേധിച്ച് നമുക്കു മാത്രമായി മാറ്റിവക്കുകയാണ് സ്വന്തമാക്കുന്നതിലൂടെ ചെയ്യുന്നത്. ത്യാഗമനോഭാവത്തോടെയാകണം നമ്മള്‍ വിഭവങ്ങള്‍ ആസ്വദിക്കുന്നത്. ഈ പ്രപഞ്ചത്തില്‍ എല്ലായിടത്തും നിറഞ്ഞിരിക്കുന്നത് ഒരേ ശക്തിയാണ്. ഈ പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ഏതൊരു ജീവിക്കും അനുഭവിക്കാന്‍ അവകാശപ്പെട്ടതാണ്. മറ്റാരെയും പോലെ അത് നമുക്കും ആസ്വദിക്കാം ....
Amma!!

No comments:

Post a Comment