ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 3, 2016

ഗോവിന്ദ രാമ രാമ – ഗോപാല കൃഷ്ണാ നിന്‍ മെയ്

​ഗോവിന്ദ രാമ രാമ – ഗോപാല കൃഷ്ണാ നിന്‍ മെയ്

കാണുമാറരുളേണം ഗോവിന്ദാ!
അമ്പാടി തന്നില്‍ വാഴും ഉമ്പര്‍നായക നിന്മെയ്

അന്‍പിനാല്‍ കാണകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ആവോളം പൂക്കുന്നേന്‍ ഞാന്‍ ദേവകി ദേവി പെറ്റ

ദേവേശ ദേവ ദേവ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഇച്ഛയില്‍ എനിക്കിനി ത്വച്ചരണങ്ങളൊഴിഞ്ഞു

അചുത മറ്റൊന്നിങ്കല്‍ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഈരേഴുലകമെല്ലാം ഈരടിയാലളന്ന

ഈശനേ വാമനനേ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഉള്ളത്തില്‍ കാണാകേണം മുല്ലപ്പൂംകുഴലാളേ

ഉള്ളഴിക്കുന്ന നിന്‍ മെയ് ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഊതുന്ന കുഴലുമായ് പീതാംബരത്തോടെന്റെ

ചേതസ്സില്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
എന്നു രണ്ടായിരം മയ്യണിമാര്‍ പൂജിക്കുന്ന

നിന്നെ ഞാന്‍ കണ്ടിടാവൂ ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഏണാങ്കണ്‍ തന്നെ വെല്ലും ചേണാര്‍ന്ന തിരുമുഖം

ചേദസ്സില്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഐശ്വര്യ ദായകനേ കൈയിതാ കൂപ്പുന്നേ ഞാന്‍

നീയൊഴിഞ്ഞില്ലാ ഗതി ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഒന്നിടവിട്ടു ഗോപ സുന്ദരിമാരോടൊപ്പം

ഒന്നിച്ചു കളിച്ചൊരു ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഓരോരോ ലീലപൂണ്ടു കാരുണ്യം കൊണ്ടു ധര്‍മ്മം

പാലിച്ചു വസിച്ചൊരു ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
ഔഷധി മേനി പൂണ്ട വൃന്ദാവനത്തിലെല്ലാം

ഘോഷമായ് ലീല ചെയ്ത ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
അംബുജ നാഭ കൃഷ്ണ ശംഭു പൂജിത ദേവ

അന്‍പിനാല്‍ കാണാകേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)
അച്യുത നിന്‍ ചരിത്രം അത്ഭുതം ദിനം തോറും

ഉച്ചരിക്കാറായ് വരേണം ഗോവിന്ദാ! (ഗോവിന്ദ രാമ രാമ …)

No comments:

Post a Comment