ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 17, 2016

കെട്ടുനിറയ്ക്കല്‍ എങ്ങനെ?

ഇരുമുടി, കറുപ്പുകച്ച, നെയ്, കര്‍പ്പൂരം, സാമ്പ്രാണി, അരി,പ്പൊടി, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍, ഉണക്കമുന്തിരി, കല്‍ക്കണ്ടം, അരി, നെയ്ത്തേങ്ങക്കും പതിനെട്ടാം പടിക്കല്‍ അടിക്കാനും നാളികേരം, വെറ്റില, പാക്ക്,നാണയം, വെള്ളത്തോര്‍ത്ത് ,ബെഡ്ഷീറ്റ്, പര്‍പ്പടകം, കോര്‍ക്ക് ,ചരട്, എന്നിവയാണ് കെട്ടു നിറയ്ക്കാന്‍ വേണ്ടത്. ഇരുമുടിക്കെട്ടിനു രണ്ടു ഭാഗമുണ്ട്. മുന്‍കെട്ടും പിന്‍കെട്ടും. 

മുന്‍കെട്ടില്‍ ഭഗവാന് അഭിഷേകത്തിനുളള നെയ്യ് നിറച്ച നെയ്ത്തേങ്ങായും അവല്‍, മലര്‍, അരി, കര്‍പ്പൂരം, കാണിക്ക, വഴിപാട് സാധനങ്ങള്‍, പനിനീര് എന്നിവയും നിറയ്ക്കുന്നു. മാളികപ്പുറത്തു നേര്‍ച്ചയ്ക്കുളള മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, പട്ട്, മലര്‍ എന്നിവയും മുന്‍കെട്ടിലാണ്. പിന്‍കെട്ടില്‍ തീര്‍ഥാടകന്റെ ഭക്ഷണസാധനങ്ങളാണ്. മുന്‍കെട്ട് ആത്മീയതയെയും പിന്‍കെട്ട് ഭൗതീകതയെയും പ്രതീകവല്‍ക്കരിക്കുന്നു.
ഗുരുസ്വാമിയാണ് കെട്ടുമുറുക്കേണ്ടത്. മുറ്റത്ത് പന്തലിട്ട് നിലവിളക്ക് കൊളുത്തി അതിലാണ് കെട്ടു മുറുക്കേണ്ടത്. ലക്ഷണയുക്തമായ നാളികേരത്തിന്റെ പുറം ചുരണ്ടി മനോഹരമാക്കി കിഴിച്ച് ഉള്ളിലെ വെള്ളം കളയണം. അതിനു ശേഷം നെയ്യ്്ചൂടാക്കി ശരണംവിളിച്ച് നാളികേരത്തില്‍ നിറയ്ക്കണം. 

കോര്‍ക്കു കൊണ്ട് അടച്ച് പര്‍പ്പിടകം നനച്ച് കോര്‍ക്കിനു മുകളില്‍ ഒട്ടിക്കണം. വെറ്റിലയില്‍ പാക്കും നാണയവും വെച്ച് നൂല്‍കൊണ്ട് കെട്ടി വെയ്ക്കണം. ഇരുമുടി കൈയില്‍ എടുത്ത് ശരണംവിളിച്ച് ആദ്യം നെയ്്ത്തേങ്ങയും പിന്നീട് കൊച്ചുകടുത്ത സ്വാമിക്കുള്ള വെറ്റില പാക്കും വെയ്ക്കണം. 

ഏതുഭക്തന്റെ കെട്ടാണോ അദ്ദേഹം വേണം ശരണംവിളിച്ച് മൂന്നു തവണ കൈനിറയെ അരി കെട്ടില്‍ ഇടാന്‍. ഇരുമുടിയുടെ മുന്‍ഭാഗവും പിന്‍ഭാഗവും പ്രത്യേകം കെട്ടിയ ശേഷം ഒന്നിച്ചു കൂട്ടി കെട്ടണം. കെട്ടു മുറുക്കിയ ശേഷം നേര്‍ച്ചയിടാന്‍ വെറ്റില കെട്ടിനു മുകളില്‍ വെയ്ക്കാം.

പ്രായമുള്ളവര്‍ക്ക് എല്ലാം ദക്ഷിണ നല്‍കണം. കറപ്പുകച്ച അരയില്‍ കെട്ടി ശിരസില്‍ വെളുത്ത തോര്‍ത്തു കെട്ടി ബെഡ്ഷീറ്റും വെയ്ക്കണം. ഗുരുസ്വാമിക്ക് ദക്ഷിണ നല്‍കി ശരണംവിളിയോടെ കെട്ട് ശിരസില്‍ ഏറ്റാം

No comments:

Post a Comment