അവശര്‍ക്കഭയം അയ്യപ്പന്‍
മോഹിനിപുത്രാ മോഹനരൂപ
മോഹങ്ങളകറ്റിടുമയ്യപ്പ
ശബരി പീഠത്തില്‍ വാഴും ശബരി ഗിരീശ
ശബരിയമ്മതന്‍ വാല്സല്യപുത്ര അയ്യപ്പ
ധര്‍മ ശാസ്താവായ് നാടെല്ലാം കാത്തീടുമയ്യപ്പ
ധര്മശാസ്ത്രങ്ങള്‍ക്കധിപധിയായ് വാണീടുമയ്യപ്പ
ധാര്‍മിക ബോധങ്ങള്‍ ദാനിച്ച ദയാപര അയ്യപ്പ
ധന്വന്ത്രമൂര്‍ത്തിയ്യായ് ദാനവര്പോറ്റും അയ്യപ്പ
കല്ലിലും മുള്ളിലും കഷ്ടങ്ങളറിയേന്‍ അയ്യപ്പ
കരളിനും മെയ്യിനും അമ്രുതായ് ചൊരിയും അയ്യപ്പ
ഇരുമുടി കെട്ടുമായ് രാവും പകലും നിന്‍ തിരുനാമമെ അയ്യപ്പ
ഇരുട്ടിലും ഉഷസ്സിലും നിന്‍ ചിന്തയെ ശരണം അയ്യപ്പ
അല്ലലുകള്‍ അകറ്റിടും ആപത്ബാന്ധവ അയ്യപ്പ
അറിയാ കുറ്റങ്ങള്‍ പൊറുത്തരുളീടും അയ്യനെ അയ്യപ്പ
അവശര്‍ക്കഭയം അഖിലാണ്ഡേശ്വര അയ്യപ്പ
ആദിനാരായണ മഹേശ്വരപുത്ര മോഹനരൂപ അയ്യപ്പ
No comments:
Post a Comment