ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 16, 2016

വീട്ടിലെ പൂജാമുറി

എല്ലാ ഹിന്ദു ഭവനങ്ങളിലും ഒരു പൂജാ മുറി ഉണ്ടായിരിക്കും - അതില്‍ ചിലത് ദൈവ വിഗ്രഹങ്ങളോടു കൂടിയ ചെറിയ ഇടങ്ങളായിരിക്കും, മറ്റ് ചിലത് ഒരു മുറി പൂര്ണങമായും പൂജയ്ക്കും ആരാധനയ്ക്കും ആയി മാറ്റി വച്ചിട്ടുള്ളതായിരിക്കും.

വീട്ടിലെ പൂജാമുറിയില്‍ പ്രാര്ത്ഥി്യ്ക്കുമ്പോള്‍ ചില കാര്യങ്ങളില്‍ നമ്മള്‍ അതീവ ജാഗ്രത പുലര്ത്തി യിരിയ്ക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയില്ലാത്തത് വിപരീത ഫലം ഉണ്ടാക്കുന്നു. എങ്ങനെയെന്ന് നോക്കാം. വലുതായാലും ചെറുതായാലും പൂജാമുറിയെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

അരി

നിങ്ങള്‍ ചെയ്യുന്ന പൂജകളിലെല്ലാം അരി നേര്ച്ചു ദ്രവ്യമായി ഉണ്ടായിരിക്കണം -ദൈവത്തിന്റെ ആഹാരമാണ് അരി എന്നാണ് പറയപ്പെടുന്നത്.

വെറ്റില

വെറ്റിലയും ദൈവത്തിന് നേര്ച്ച യായി സമര്പ്പി ക്കാം-ഇതിന് പുറമെ ഏലക്കയും ഗ്രാമ്പുവും കാണിക്കയായി വയ്ക്കാം.

മണ്‍ വിളക്ക്

പൂജാ വേളയില്‍ നിങ്ങള്‍ കത്തിച്ച് വച്ച മണ്‍ വിളക്ക് ആളിക്കത്തുകയോ കെട്ടു പോവുകയോ ചെയ്യുന്നില്ലന്ന് ഉറപ്പ് വരുത്തുക. ഇത് അശുഭമായാണ് കണക്കാക്കപ്പെടുന്നത്.

പ്രധാന കാര്യം
ഇരിക്കുക, ധ്യാനിക്കുക, വിളക്ക് കത്തിക്കുക, പുഷ്പാര്ച്ചെന നടത്തുക, പ്രാര്ത്ഥി്ക്കുക എന്നിവയില്ലാതെ ഒരു പൂജയും പൂര്ണകമാവുകയില്ല.

ധരിക്കേണ്ട വസ്ത്രം

വിഷ്ണു ഭഗവാനോടാണ് പ്രാര്ത്ഥി ക്കുന്നതെങ്കില്‍ മഞ്ഞ വസ്ത്രം ധരിക്കുക, ദുര്ഗാ  ദേവിയെ ആരാധിക്കുമ്പോള്‍ ചുവന്ന വസ്ത്രവും ശിവനെ ആരാധിക്കുമ്പോള്‍ വെള്ള വസ്ത്രവും ധരിക്കുക.

കുലദേവത

എല്ലാ കുടുംബത്തിനും ഒരു കുലദേവത ഉണ്ടാകും. എല്ലാ ദിവസവും എല്ലാ കുടുംബാംഗങ്ങളും ഈ കുലദേവതയെ ആരാധിക്കണം.

ഇരിപ്പിടം

പൂജാവേളയില്‍ നിങ്ങള്‍ ഇരിക്കുന്ന ഇരിപ്പിടം കാലുകള്‍ കൊണ്ടല്ല പകരം കൈകള്‍ കൊണ്ടു വേണം നീക്കാന്‍.

വിളക്ക് കൊളുത്തുക

എല്ലാ ദിവസവും പൂജാമുറിയില്‍ നെയ് വിളക്ക് കത്തിക്കുന്നത് വാസ്തു പരമായുള്ള എല്ലാ ദോഷങ്ങളും അകറ്റാന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്.

പഞ്ചദൈവങ്ങള്‍

പഞ്ച ദൈവങ്ങള്‍ എന്നറിയപ്പെടുന്ന സൂര്യന്‍, ഗണപതി, ദുര്ഗഎ, ശിവന്‍, വിഷ്ണു എന്നിവരെ എല്ലാ ദിവസവും ആരാധിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം.

പൂജമുറി വൃത്തിയാക്കുക

വൃത്തിയായ പൂജാമുറിയില്‍ വേണം എപ്പോഴും ആരാധന നടത്താന്‍- എല്ലായ്‌പ്പോഴും പൂജ ചെയ്യുന്നതിന് മുമ്പായി പൂജാമുറി പൂര്ണണമായും വൃത്തിയാക്കുക.

തുളസി ഇലകള്‍

തുളസി ഇലകള്‍ പന്ത്രണ്ട് ദിവസത്തോളം വാടാതെ ഇരിക്കുമെന്ന് നിങ്ങള്ക്ക്  അറിയാമോ? ജലത്തില്‍ മുക്കിയ ഈ തുളസി ഇലകള്‍ എല്ലാ ദിവസവും ഈശ്വരന് സമര്പ്പി ക്കാവുന്നതാണ്.

സമാഹരണം
രാജേഷ് ചെന്നൈ

No comments:

Post a Comment