ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 12, 2016

കണ്ടോരുണ്ടോ എന്റെ കണ്ണനേ

കണ്ടോരുണ്ടോ എന്റെ കണ്ണനേ നീല
ത്തണ്ടാരണിമണിവർണ്ണനേ
കണ്ടാൽക്കൊതിക്കുമെൻകണ്ണനേ നിങ്ങള്‍ കണ്ടായോ
താമരക്കണ്ണനേ
വെണ്ണയും പാലും നുകരുവാൻ ചാരു
നൃത്തം ചവിട്ടുന്ന ബാലനെ
കണ്ണനാമുണ്ണിയെ കണ്ടുവോ നിങ്ങള്‍
ഉണ്ണിഗോപാലനെ കണ്ടുവോ
കോലം കുഴലുമായെപ്പോഴും കൊച്ചു
കാലിക്കിടാങ്ങളെ മേയ്ക്കുവോൻ
ഗോലോകപാലകനാണവൻ നിത്യം
ഭൂലോകപാലനുമാണല്ലോ
പുല്ലാങ്കുഴലൂതിവന്നവൻ കാട്ടി
ലുല്ലാസമായി നടന്നവൻ
മല്ലനെ പോരാടി വെന്നവൻ കൊച്ചു
മല്ലാക്ഷിമാരുമായ് നിന്നവൻ
പർവ്വതത്തെ പൊക്കിനിന്നവൻ കംസ
ഗർവ്വങ്ങളെ തച്ചുകൊന്നവൻ
സർവ്വലോകത്തേയും വെന്നവൻ നിത്യം
സർവ്വർക്കും സംപൂജ്യനാണവൻ
കണ്ടോരുണ്ടോ എന്റെ കണ്ണനെ നീല
ത്തണ്ടാരണിമണിവർണ്ണനെ
കണ്ടാല്‍ക്കൊതിക്കുമെൻകണ്ണനെ നിങ്ങള്‍
കണ്ടായോ താമരക്കണ്ണനെ

No comments:

Post a Comment