ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, October 14, 2016

അഞ്ജന ശ്രീധരാ

അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍

ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ
ആദങ്കമെല്ലാം അകറ്റീടേണം.

ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം.

ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.

ഉണ്ണി ഗോപാല കമലനേത്രാ, കൃഷ്ണാ
ഉള്ളില്‍ നീ വന്നു വസിച്ചീടേണം.

ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാ
ഊനം കൂടാതെ തുണച്ചീടേണം

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം!

ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാ
ഏറിയ മോദേന കൈ തൊഴുന്നേന്‍

ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ
അയ്യോ, എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൌതുകം അന്തരംഗേ, കൃഷ്ണാ
ഓമല്‍ത്തിരുമേനി ഭംഗി കാണാന്‍

ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ

ഔദാര്യ കോമള കേളിശീലാ കൃഷ്ണാ
ഔപമ്യമില്ലാ ഗുണങ്ങള്‍ക്കേതും.

അംബുജലോചന നിന്‍ പാദ പങ്കജം
അന്‍പോടു ഞാനിതാ കുമ്പിടുന്നേന്‍

അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ
അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം

കൃഷ്ണാ മുകില്‍ വര്‍ണാ, വൃഷ്ണികുലേശ്വരാ
കൃഷ്ണാംബുജേ കൃഷ്ണാ കൈ തൊഴുന്നേന്‍!

കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ !

No comments:

Post a Comment