ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, October 16, 2016

നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുൾ

നമ:ശിവായ: നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ.

ഈ അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞാണോ നിങ്ങൾ മന്ത്രജപം നടത്താറുള്ളത്? നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുൾ എന്താണെന്നു പരിശോധിക്കുകയാണിവിടെ...

യജുർവേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്, അഞ്ചക്ഷരങ്ങളുള്ളതിനാൽപഞ്ചാക്ഷരി എന്ന പേരിലാണ് ഈ അത്ഭുതമന്ത്രം അറിയപ്പെടുന്നത്.

വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനവും സുപ്രസിദ്ധവുമായ നാമമത്രേനമ:ശിവായ .ന ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയും മപ്രപഞ്ചത്തെയും കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. വ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. യ എന്നാൽ ആത്മാവ്. ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ന എന്നാൽ ഭൂമി. മഎന്നാൽ ജലം. ശി എന്നാൽ അഗ്നി. വ  വായു.യ എന്നാൽ ആകാശം. മന്ത്രങ്ങളിൽ അന്തർലീനമായ ശക്തിയും അർഥവും തിരിച്ചറിഞ്ഞു ജപിച്ചാൽ പൂർണ ഫലപ്രാപ്തിയുണ്ടാകും.

നമഃ ശിവായ കാലാതീതമായ മന്ത്രമാണ്. മറ്റു പല മന്ത്രങ്ങളും സന്ധ്യാസമയങ്ങളിൽ ജപിക്കുമ്പോഴാണു ഫലസിദ്ധിയുണ്ടാകുന്നതെങ്കിൽ ഈ മന്ത്രം എപ്പോഴും ജപിക്കാവുന്നതാണ് (സന്ധ്യ എന്നാൽ പ്രഭാത, മധ്യാഹ്ന, സായാഹ്ന സന്ധ്യകൾ. ദിവസത്തിന്റെ തുടർച്ചയായ രണ്ടുഘട്ടങ്ങൾ കൂടിച്ചേരുന്ന സമയമാണ് സന്ധ്യ).

മഹാമൃത്യുഞ്ജയ മന്ത്രമുൾപ്പെടെയുള്ള ശൈവ മന്ത്രങ്ങൾ ജപിച്ചാൽ ലഭ്യമാകുന്ന ആത്മസാക്ഷാൽക്കാരമാണ് കേവലം ഈ അഞ്ചക്ഷരങ്ങളിൽ കുടികൊള്ളുന്നത്

No comments:

Post a Comment