ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 12, 2016

വിജയദശമി

വിജയദശമി

ലോകത്തിന്റെ മുഴുവന്‍ അമ്മയാണ് ദേവി. ഭാരതീയര്‍ക്ക് മാതൃസങ്കല്‍പ്പം വളരെ പാവനമാണ്. ആയിരം ഗുരുനാഥന്മാര്‍ക്ക് സമമാണ് ഒരമ്മ എന്നതാണ് അനശ്വരമായ വാക്യം. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ സ്വരൂപമാണ് ദേവി.

ഐതിഹ്യങ്ങള്‍ പല കഥകള്‍ പറയുന്നുണ്ട്. ദക്ഷയാഗം മുടക്കുവാനായി ഭദ്രകാളി തിരുവവതാരമെടുത്ത പുണ്യ ദിനമാണ് ദുര്‍ഗ്ഗാഷ്ടമി.
ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. വിരാട രാജ്യം ആക്രമിച്ച കൗരവരെ അര്‍ജ്ജുനന്റെ നേതൃത്വത്തില്‍ പാണ്ഡവര്‍ തോല്പിച്ചതും വിജയദശമിനാളിലാണ്. തിന്മയുടെ മേല്‍ നന്മയുടേയും, അന്ധകാരത്തിനു മേല്‍ പ്രകാശത്തിന്റെയും, അജ്ഞാനത്തിനു മേല്‍ ജ്ഞാനത്തിന്റെയും വിജയം സംഭവിച്ച ദിവസമാകയാലാണ് ഈ ദിനം വിജയദശമി എന്നറിയപ്പെടുന്നത്. വിജയന് (അര്‍ജ്ജുനന്) ജയം ലഭിച്ച ദിനമെന്നും അര്‍ത്ഥമുണ്ട്.

മഹാവിഷ്ണു യോഗനിദ്ര പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കര്‍ണ്ണമലത്തില്‍നിന്നും മധു, കൈടഭന്‍ എന്നീ രണ്ടു രാക്ഷസന്മാര്‍ ഉടലെടുക്കുകയും വിഷ്ണുവിന്റെ നാഭികമലത്തില്‍ വസിക്കുന്ന ബ്രഹ്മാവിനെ കൊല്ലാന്‍ പുറപ്പെടുകയും ചെയ്തു. ഭീതനായ ബ്രഹ്മാവ് യോഗമായയെ പ്രാര്‍ത്ഥിക്കുകയും യോഗനിദ്രയില്‍നിന്നും വിഷ്ണുവിനെ ഉണര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. യോഗമായ ആ രക്ഷസന്മാരെ മായാവലയത്തില്‍പ്പെടുത്തി വിഷ്ണുവിനെക്കൊണ്ട് അവരെ കൊല്ലിക്കുന്നു. അങ്ങിനെ ബ്രഹ്മാവിനെ രക്ഷിക്കുന്നു. ഇവിടെ ദേവി താമസഗുണരൂപത്തില്‍ രക്ഷാസ്വരൂപിണിയായി അവതരിക്കുന്നു.

അസുരകളുടെ അധിപതിയായി മഹിസാരന്‍ എന്ന ഒരു അസുരന്‍ ഉണ്ടായിരുന്നു. ദേവന്മാരും അസുരന്മാരുമായുണ്ടായ യുദ്ധത്തില്‍ അസുരന്മാര്‍ ദേവന്മാരെ തോല്‍പ്പിച്ചു കീഴടക്കി ഇന്ദ്രസ്ഥാനം നേടി. അവരെ സ്വര്‍ഗ്ഗത്തില്‍ നിന്ന് രക്ഷനേടാന്‍ ദേവിയെ സൃഷ്ടിച്ചു. എല്ലാവരും അവരവരുടെ ശക്തി ദേവിക്കു പകര്‍ന്നുകൊടുത്തു, ആയുധങ്ങള്‍ നല്‍കി. അങ്ങിനെ ത്രിമൂര്‍ത്തികളുടെ തേജസ്സില്‍ നിന്നു ജനിച്ച ദേവി മഹിഷാസുരനെ കൊലപ്പെടുത്തി. ദേവിയുടെ രജോഗുണ അവതാരമാണ് ഇവിടെ പ്രത്യക്ഷമാകുന്നത്. മഹിഷാസുരന്‍ രജോഗുണപ്രധാനിയാണ്.

പിന്നീട് ദേവി മഹാസുരന്മാരായ ശുംഭനേയും നിശുംഭനേയും വധിക്കുന്നു. ദേവന്മാര്‍ക്ക് അവരുടെ സ്ഥാനം വീണ്ടും ലഭ്യമാകുന്നു. അവര്‍ കാര്‍ത്ത്യായനി ദേവിയെ സ്തുതിക്കുന്നു. കാര്‍ത്ത്യായനി എന്നു പറഞ്ഞാല്‍ ധര്‍മത്തിനാധാരമായിരിക്കുന്ന ദേവി എന്നര്‍ത്ഥം. ഇത് സൂചിപ്പിക്കുന്നത് ദേവിയുടെ സാത്വികാവതാരത്തെയാണ്.

ശരണാഗതരായ എല്ലാവര്‍ക്കും ദുഖത്തെ അകറ്റുന്നവളാണ് ദേവി. രക്ഷാസ്വരൂപിണിയായ ദേവി സര്‍വ്വ പുരുഷാര്‍ത്ഥങ്ങളേയും സാധിപ്പിക്കുന്നവളും ഭയത്തെ ഇല്ലാതാക്കുന്നവളും എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മംഗളത്തെ കൊടുക്കുന്നവളുമാണ്.
ലോകത്തിന്റെ മുഴുവന്‍ അമ്മയാണ് ദേവി. ഭാരതീയര്‍ക്ക് മാതൃസങ്കല്‍പ്പം വളരെ പാവനമാണ്. ആയിരം ഗുരുനാഥന്മാര്‍ക്ക് സമമാണ് ഒരമ്മ എന്നതാണ് ആപ്തവാക്യം. എല്ലാ തെറ്റുകളും പൊറുക്കുന്ന ഒരു കോടതിയാണ് അമ്മ. ശരണാഗതരായ എല്ലാവര്‍ക്കും ദുഖത്തെ അകറ്റുന്നവളാണ് ദേവി. രക്ഷാസ്വരൂപിണിയായ ദേവി സര്‍വ്വ പുരുഷാര്‍ത്ഥങ്ങളേയും സാധിപ്പിക്കുന്നവളും ഭയത്തെ ഇല്ലാതാക്കുന്നവളും എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മംഗളത്തെ കൊടുക്കുന്നവളുമാണ്. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ സ്വരൂപമാണ് ദേവി.

വിജയദശമിയെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടെങ്കിലും ദേവീഭാഗവതത്തിൽ വേദവ്യാസൻ നവരാത്രിപൂജയെപ്പറ്റി ജനമേജയനോടു പറയുന്നു. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്. വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.

വാത്മീകി രാമായണത്തിൽ പറയുന്നു: ശ്രീരാമന്‍ രാവണന് മോക്ഷപ്രാപ്തി കൊടുത്തത് നവരാത്രി വ്രതം അനുഷ്ഠിച്ചാണത്രെ. ആ ദിനം ഉത്തരേന്ത്യയിൽ രാമലീല എന്ന പേരിൽ ആഘോഷിക്കുന്നു. മഹാസാഗരം (പ്രളയം) കാലത്തിനൊടുവിൽ ദൈവം ലോകം പുനഃസൃഷ്ടിക്കാൻ ആഗ്രഹിച്ചുവത്രെ. അങ്ങനെ ലോകത്തിന്റെ സൃഷ്ടിയുണ്ടായി.

കടുത്ത വേനൽക്കാലവും മഴക്കാലവും യമന്റെ രണ്ടു കൂർത്ത പല്ലുകളായാണ് കരുതുന്നതത്രേ. ഇവ പകർച്ചവ്യാധികൾ മനുഷ്യർക്കു നൽകുന്നു. ആരോഗ്യം നശിക്കുന്നു, ദുരിതം വിതയ്ക്കുന്നു, മനസ്സ് ക്ഷയിക്കുന്നു, ഇവയിൽ നിന്നു നമ്മെ രക്ഷിക്കുന്നവളാണ് ഉമ. ലക്ഷ്മീദേവിക്കു നന്ദി പ്രകടിപ്പിക്കാൻ വേണ്ടിയാണു നവരാത്രി എന്ന പേരിൽ 9 രാത്രികൾ ഉമയെ ആരാധിക്കുന്നത്.

ആയുധ പൂജയുടെ പ്രാധാന്യം

സദ്ഗുരു: ആയുധപൂജ കേവലം ഒരാചാരമോ അനുഷ്‌ഠാനമോ അല്ല. നവരാത്രിയിലെ അതിപ്രധാനമായൊരു ഭാഗമാണ്‌ ആയുധപൂജ. നമ്മുടെ സംസ്‌കാരത്തിലെ ഒരു സവിശേഷതയാണത്‌. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണമെന്തായാലും, പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി അതിനെ വന്ദിച്ചിരിക്കണം. നിലമുഴുന്ന കര്‍ഷകന്‍ കലപ്പയെ തൊട്ടുവണങ്ങിയിട്ടേ അയാളുടെ പണി തുടങ്ങുകയുള്ളു. അതുപോലെത്തന്നെ പുസ്‌തകത്തെ വന്ദിച്ചിട്ടേ നമ്മള്‍ വായന തുടങ്ങു. എല്ലാ തരം പണി ആയുധങ്ങള്‍ക്കുമുള്ള പൂജയാണ്‌, ആയുധപൂജ. അതില്‍ കലയെന്നോ, കൃഷിയെന്നോ, വിദ്യയെന്നോ, വ്യവസായമെന്നോ, യുദ്ധമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളേയും നന്ദിയോടും ആദരവോടുംകൂടി സമീപിക്കുക.

മനസ്സില്‍ സ്‌നേഹവും കൂറുമില്ലെങ്കില്‍ അവ വേണ്ടതുപോലെ പ്രയോജനപ്പെടുകയില്ല എന്നാണ്‌ വിശ്വാസം. ഉപകരണത്തിന്റെ മനസ്സു കുളിര്‍ന്ന്‍ അവ ഉപയോഗിക്കുന്നതിന്‌ വേണ്ട ഫലം തരുന്നു. ഒരു വീണയൊ മൃദംഗമൊ ഓരോരുത്തരും ഉപയോഗിക്കുന്ന വിധം ശ്രദ്ധിച്ചിട്ടുണ്ടോ? അതിനനുസരിച്ചായിരിക്കും അതിന്റെ നാദമാധുര്യം. ചിലര്‍ വായിക്കുമ്പോള്‍ ഹൃദയം അലിയുന്നതായി തോന്നും. മറ്റു ചിലര്‍ വെറുതെ ഒച്ചയുണ്ടാക്കുന്നതായേ തോന്നൂ. സമീപനത്തില്‍ വരുന്ന വ്യത്യാസമാണ്‌ അതിനുകാരണം.

ആരാധന മനസ്സിന്റെ സവിശേഷമായൊരു ഭാവമാണ്‌. അതിനെ പൂജയൊ അനുഷ്‌ഠാനമൊ ആയി തെറ്റിദ്ധരിക്കരുത്‌. എന്തിനെ കുറിച്ചും ഉദാത്തമായൊരു ഭാവന ഉള്ളിലുണരുമ്പോഴേ അതില്‍ പൂര്‍ണമായും മുഴുകുവാന്‍ നമുക്കാകൂ. ഈ ഇഴുകിച്ചേരല്‍ ഇല്ലെങ്കില്‍ അതിന്റേതായ ഗുണവും നമുക്ക്‌ ലഭിക്കുകയില്ല. അതുകൊണ്ട് ഏതുപകരണം കൈയ്യിലെടുക്കുമ്പോഴും അതിനെ നിസ്സാരമായി കാണരുത്‌, ഗൌരവപൂര്‍വം തന്നെ സമീപിക്കണം. അപ്പോള്‍ മാത്രമേ അത്‌ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കൂ. ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുമ്പോഴാണല്ലോ ശരിയായ ഫലം കൈവരിക. അങ്ങനെയാവുമ്പോള്‍ പ്രവൃത്തി എന്തായാലും അത്‌ സുഖകരമായൊരനുഭവമാകും.

ഫലപ്രാപ്‌തിയില്‍ മാത്രമായിരിക്കയില്ല നിങ്ങളുടെ നോട്ടം. ജീവിതസാഫല്യം നിര്‍ണയിക്കുന്നത്‌ നിങ്ങളെത്രത്തോളം സമ്പാദിച്ചു എന്നു കണക്കാക്കിയിട്ടല്ല. എത്ര സന്തോഷത്തോടെ, സംതൃപ്‌തിയോടെ നിങ്ങള്‍ ജീവിച്ചു എന്നതാണ്‌ ജീവിതത്തെ ധന്യമാക്കുന്നത്‌. ഓരോ ഉപകരണത്തേയും നിങ്ങള്‍ ആദരവോടെ സമീപിക്കുന്നു, അത്‌ നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ തുഷ്‌ടിയും തൃപ്‌തിയും പ്രദാനം ചെയ്യുന്നു. ഓരോ തവണയും നിങ്ങളാ ഉപകരണം കൈയ്യിലെടുക്കുമ്പോള്‍ ഓര്‍മിക്കുക – ‘നിങ്ങള്‍ തൊടുന്നത്‌ ഈശ്വരനെയാണ്‌’, ഈശ്വരനുമായി അങ്ങനെ നിങ്ങള്‍ സദാ സമ്പര്‍ക്കം പുലര്‍ത്തുകയാണ്‌. ഏതു മേഖലയിലായാലും ‘നിങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളെ ആരാധനാ മനോഭാവത്തോടെ സമീപിക്കൂ’ എന്ന ഓര്‍മപ്പെടുത്തലാണ്‌ ഓരോ ആയുധപൂജയും.

നമ്മള്‍ ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന ഉപകരണങ്ങളില്‍വെച്ച്‌ ഏറ്റവും മഹത്വമേറിയത്‌ നമ്മുടെതന്നെ മനസ്സും, ബുദ്ധിയും, ശരീരവുമാണ്‌. സ്വന്തം ശരീരത്തേയും മനസ്സിനേയും ശ്രദ്ധാപൂര്‍വ്വം സമീപിക്കാന്‍ ആയുധപൂജ നമ്മളെ പഠിപ്പിക്കുന്നു.

No comments:

Post a Comment