ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 12, 2016

പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്.

പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്.

ഭാരതത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദ നമസ്കാരം ചെയ്യാറുണ്ട് . കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട് . പക്ഷെ പലര്ക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത് .

ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു .

അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ് .ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ . തലക്കനം എന്നും അഹങ്കാരത്തിനു പേര് ഉണ്ട് .

ഹൃദയ ഭാഗത്ത് ആണ് ( ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല നെഞ്ചിന്റെ വലതു വശത്ത്‌ ) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മ സ്ഥാനം .

ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ് . ആരും തലയിൽ തൊട്ടു " ഞാൻ " എന്ന് പറയാറില്ല .. വയറിൽ തൊട്ടും പറയാറില്ല .. ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിന്റെ വലതു വശം ആണ് . അവിടെ ആണ് ഋഷിമാർ പറയുന്ന " ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം .

കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം .. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത് . അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത് . മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ് .

കൈ വഴി ആണ് ആത്മബോധം അതായത് ശാന്തി പ്രവഹികുന്നത് . ദേവി ദേവന്മാർ കൈ ഉയർത്തി അനുഗ്രഹിക്കുന്നത് .. " ആത്മ ബോധം ഉണ്ടാവട്ടെ" " ശാന്തി ലഭിക്കട്ടെ എന്നാണ്

ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശ സ്ഥാനം . ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി അത് കൈ കൊണ്ട് ചൂണ്ടി കാണിച്ച് വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത് . " നോക്കൂ ഇവിടെ ആണ് നിന്റെ ശാന്തി മാര്ഗം " അതാണ് അതിന്റെ അർത്ഥം .

ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ
" എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമര്പ്പിക്കുന്നു " എന്നാണ് അർത്ഥം . അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നു . " നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ " എന്നാണ് തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നല്കുന്നതിന്റെ അർത്ഥം

വളരേ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ് " പാദ ദീക്ഷ " ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് പാദ ദീക്ഷ . അഹല്യക്ക് ശ്രീരാമൻ .. മഹാബലിക്ക് വാമനൻ തുടങ്ങി അപൂർവ്വം ഭക്തര്ക്കെ ഭഗവാന്റെ , ഗുരുവിന്റെ പാദ ദീക്ഷ ലഭിക്കാൻ പുണ്യം ചെയ്തിട്ടുള്ളൂ

പൂര്ണമായ അഹങ്കാര നാശവും ആത്മ സുഖവും ആണ് പാദദീക്ഷയുടെ അർത്ഥം .

ഹസ്ത ദീക്ഷ എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും .. പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നല്കുന്നതും ആണ്

അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക .. ശാന്തി നേടുക എന്നതാണ് . ഓരോ മനുഷ്യ കര്മ്മത്തിന്റെയും ലക്‌ഷ്യം .

No comments:

Post a Comment