ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 12, 2016

ക്ഷേത്രങ്ങളിലെ വസ്ത്രനിയമം

ക്ഷേത്രങ്ങളിലെ വസ്ത്രനിയമം

പുരുഷന്മാർ ക്ഷേത്രത്തിനുള്ളിൽ മേൽവസ്ത്രം ധരിക്കരുതെന്നാണ് വിധി. സ്ത്രീകൾക്ക് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. പണ്ട് സ്ത്രീകൾക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോൾ സ്ത്രീയുടെ ശരീരം തുറന്നു കാണപ്പെടുന്നത് അപരാധമാകയാൽ സ്ത്രീകൾക്ക് വസ്ത്രം അനുവദിച്ചു എന്നതാണ് വാസ്തവം.

ശരീരത്തിന്റെ കപട ആവരണമാണ് വസ്ത്രം. ഉടുപ്പ് ( മേൽവസ്ത്രം ) ക്ഷേത്രത്തിലെ മതിലായിട്ടാണ് സങ്കല്പം. അപ്പോൾ മതിൽക്കെട്ടിനുള്ളിൽ പ്രവേശിക്കുന്ന ഭക്തന് ഈശ്വരന്റെ ദിവ്യ തേജസ്സ്‌ തന്റെ ശരീരം ഏറ്റു വാങ്ങണമെങ്കിൽ അവിടെ ഒരു മറ ആവശ്യമില്ല. ജീവാത്മാവും പരമാത്മാവും ഒരുമിച്ച് യോജിക്കുന്ന അവസ്ഥയാണ് ഇതിൽ നിന്നും പ്രകടമാകുന്നത്. " അഹം ബ്രഹ്മാസ്മി  ", ഞാൻ തന്നെ ഈശ്വരനുമാകുന്നു എന്ന ജ്ഞാനം ഉണ്ടാകുന്നതിനും ഈ ആചാരം സഹായിക്കും. അതുമാത്രമല്ല, ഭക്തൻ ഈശ്വരന്റെ ദാസനാണല്ലോ. അതുകൊണ്ട് മേൽവസ്ത്രം മുഴുവൻ ഊരി അരയിൽ കെട്ടണം. അതേസമയം അരയ്ക്കുതാഴെ വസ്ത്രം നഗ്നതയെ മറയ്ക്കുകയും വേണം. നഗ്നം എന്നാൽ തുറന്നത് എന്നർത്ഥം. തുറന്നതെന്തും സത്യമെന്നു പറയുന്നു. എന്നാൽ യഥാർത്ഥ സത്യം ( സൃഷ്ടി ) ഇപ്പോഴും ഈ പ്രപഞ്ചത്തിൽ മറഞ്ഞാണ്‌ ഇരിക്കുന്നത്. അപ്രകാരം നാം പുരുഷനോ സ്ത്രീയോ എന്ന് വേർതിരിക്കുന്ന ഇന്ദ്രിയം തന്നെയാകുന്നു ശരീരത്തിന്റെ യാഥാർത്ഥ്യവും. അതുപോലെ പ്രസ്തുത ഇന്ദ്രിയം കൊണ്ടു ചെയ്യുന്ന സൃഷ്ടിക്രിയയും പ്രപഞ്ചസൃഷ്ടിപോലെ ഗൂഡമാകുകയാൽ ആ ഭാഗം മറയേണ്ടത് തന്നെ.

പ്രഭാതത്തിൽ ( ബ്രാഹ്മമുഹൂർത്തം ) ഈറനോടെയുള്ള ക്ഷേത്രദർശനം സൌഭാഗ്യകരമാണ്. ജലാംശം ശരീരത്തിലുള്ളപ്പോൾ ക്ഷേത്രാന്തരീക്ഷത്തിലെ ഈശ്വര ചൈതന്യം കൂടുതൽ പ്രാണസ്വരൂപമായി നമ്മുടെ ശരീരത്തിൽ കുടിയേറാൻ കൂടുതൽ സഹായിക്കും.

No comments:

Post a Comment