കാണുമാറാകണം കാണുമാറാകണം
ഗോശാലകൃഷ്ണനെ കാണുമാറാകണം
ആമയമെല്ലാമകറ്റും നിൻഭാവന
കോമളരൂപവും കാണുമാറാകണം
എപ്പോഴുംമിക്കാണും പഞ്ചഭൂതങ്ങൾക്കു
മപ്പനായുള്ളോരു ദേവനെ കാണണം
കായാമ്പുവർണ്ണനാം വില്ലാളിവീരന്റെ
മായാവിലാസങ്ങൾ കാണുമാറാകണം
ദുഷ്ടരെയൊക്കെ നഷ്ടമാക്കീടുവാൻ
അവതാരം ചെയ്യുന്ന ദേവനെ കാണണം
ഭക്തർക്കു നിത്യവും മുക്തിയെ നൽകുന്ന
ഭക്തപാരായണ കാണുമാറാകണം
സർവ്വഭൂതത്തിലും ആത്മാവായ് വാഴുന്ന
സർവ്വേശ ദേവനെ കാണുമാറാകണം
ഗോവർദ്ധനത്തെ കുടയാക്കിമാറ്റിയ
ഗോകുല ബാലക കാണുമാറാകേണം
ബാലകന്മാരുമായിക്കാലി മേയ്ക്കുന്നതും
നീലക്കാർവർണ്ണനെ കാണുമാറാകണം
വെണ്ണയും പാലും കവർന്നുഭുജിച്ചൊരു
ഗോശാലകൃഷ്ണനെ കാണുമാറാകണം
ലോകത്തിന്നച്ഛനുമമ്മരുമായൊരു
ലോകകൈകനാഥനെ കാണുമാറാകണം
ഗോശാലകൃഷ്ണനെ കാണുമാറാകണം
ആമയമെല്ലാമകറ്റും നിൻഭാവന
കോമളരൂപവും കാണുമാറാകണം
എപ്പോഴുംമിക്കാണും പഞ്ചഭൂതങ്ങൾക്കു
മപ്പനായുള്ളോരു ദേവനെ കാണണം
കായാമ്പുവർണ്ണനാം വില്ലാളിവീരന്റെ
മായാവിലാസങ്ങൾ കാണുമാറാകണം
ദുഷ്ടരെയൊക്കെ നഷ്ടമാക്കീടുവാൻ
അവതാരം ചെയ്യുന്ന ദേവനെ കാണണം
ഭക്തർക്കു നിത്യവും മുക്തിയെ നൽകുന്ന
ഭക്തപാരായണ കാണുമാറാകണം
സർവ്വഭൂതത്തിലും ആത്മാവായ് വാഴുന്ന
സർവ്വേശ ദേവനെ കാണുമാറാകണം
ഗോവർദ്ധനത്തെ കുടയാക്കിമാറ്റിയ
ഗോകുല ബാലക കാണുമാറാകേണം
ബാലകന്മാരുമായിക്കാലി മേയ്ക്കുന്നതും
നീലക്കാർവർണ്ണനെ കാണുമാറാകണം
വെണ്ണയും പാലും കവർന്നുഭുജിച്ചൊരു
ഗോശാലകൃഷ്ണനെ കാണുമാറാകണം
ലോകത്തിന്നച്ഛനുമമ്മരുമായൊരു
ലോകകൈകനാഥനെ കാണുമാറാകണം
No comments:
Post a Comment