യുദ്ധാനന്തരം , മൂത്ത സഹോദരനായ കർണ്ണനു ബലിയിടുമ്പോൾ ദുഖം സഹിക്കാനാവാതെ സ്വന്തം അമ്മയെക്കുറിച്ച് യുധിഷ്ഠിരൻ പറഞ്ഞ വാക്കുകളാണിവ. ഇതിൽ നിന്നും നമുക്കറിയാം , കുന്തിയുടെ ഒരു ദീർഘമൗനത്തിനുണ്ടായ കാലത്തിന്റെ മറുപടിയാണ് യുധിഷ്ഠിരനിലൂടെ പുറത്തു വന്നത്. പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്ത , ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി ഒരാളെ ഉണ്ടായിരുന്നുള്ളു അത് കുന്തിയാണ്.
വിവാഹശേഷം , ഒരു നായാട്ടിനിടക്ക് കാട്ടിലെ മുനിയിൽ നിന്നും ശാപം കിട്ടിയ പാണ്ഡു പിന്നീടങ്ങോട്ട് സ്ത്രീബന്ധം പാടില്ലാതെ ജീവിതം തുടർന്നു. ഇവിടെയും മക്കളുണ്ടാവാൻ കുന്തിദേവിക്ക് സഹായമായത് പഴയ ദുർവാസാവിന്റെ മന്ത്രം തന്നെയാണ്. മൂന്നു മക്കൾക്ക് ശേഷം ആ മന്ത്രം കുന്തിദേവി , മാദ്രിക്ക് കൈമാറുന്നതോടെ ദേവിക്ക് പിന്നീട് ആ മന്ത്രം ഉപയോഗിക്കാൻ കഴിയാതെ വരുന്നു. നകുലനും , സഹദേവനും പിന്നീട് ജനിക്കുന്നു. ദുര്യോധനൻ പാണ്ഡവരെ അപമാനിക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് അവരുടെ പിതൃത്വം. ഷണ്ഡൻ പാണ്ഡുവിനെങ്ങിനെ മക്കളുണ്ടായി. ഇത്തരം കുത്തുവാക്കുകളിൽ പെട്ട് പിടയുമ്പോഴും കുന്തിദേവിക്ക് മാനം കാക്കാൻ ഈ മന്ത്രം തുണക്കെത്തിയില്ല.
യുദ്ധത്തിനുമുമ്പ് , കൃഷ്ണനും , കുന്തീദേവി തന്നെയും കർണ്ണനോടു താനാരെന്ന സത്യം സ്വകാര്യമായി പറയുന്നുണ്ട്. യുദ്ധത്തിൽ നിന്നു പിൻമാറാനായി. എന്നിരിക്കിലും കൊടുത്തുപോയ വാക്കിനുവേണ്ട് കർണ്ണൻ തന്റെ അമ്മയെപോലും നിരാശയാക്കി തിരിച്ചയക്കുന്നു. എന്നാൽ മാനാഭിമാനം മറന്ന് കുന്തി ഈ വാചകങ്ങൾ പാണ്ഡവരോട് പറഞ്ഞിരുന്നെങ്കിലോ ?. രാജ്യവും , സ്വത്തും ഒന്നും വേണ്ടാ എന്നു വെച്ച് തങ്ങളുടെ മൂത്ത സഹോദരനായി കർണ്ണനെ സ്വീകരിച്ചാനയിച്ചേനെ. ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി കുന്തി ദേവി മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ സമൂഹത്തിലുള്ള അവരുടെ പേടി അതവരെക്കൊണ്ട് പറയിച്ചില്ല.
കർണ്ണനും വേണമെങ്കിൽ യുദ്ധം ഒഴിവാക്കാമായിരുന്നു. കാരണം , ദുര്യോധനൻ കുരുക്ഷേത്ര യുദ്ധത്തിനു പാണ്ഡവരെ വെല്ലുവിളിക്കുന്നത് , ദ്രോണരെയോ , ഭീഷ്മരെയോ കണ്ടല്ല മറിച്ച് കവചകുണ്ഡലങ്ങൾ സ്വന്തമായിരുന്ന , മഹാമേരു ആയ കർണ്ണന്റെ കരുത്തിൽ വിശ്വസിച്ചാണ്. ആ സൗഹൃദത്തെ മുറുക്കെപിടിക്കാൻ , കൊടുത്ത വാക്കുപാലിക്കാൻ രക്തബന്ധങ്ങളെപോലും കർണ്ണൻ പുല്ലുപോലെ വലിച്ചെറിയുന്നു. ചതിയിലൂടെ കവചകുണ്ഡലങ്ങൾ സ്വന്തമാക്കിയ ഇന്ദനോടുപോലും , കർണ്ണനു ദേഷ്യമില്ല. ശ്രീകൃഷ്ണഭഗവാനോടുപോലും അടുത്ത ജന്മത്തിൽ കാണാം എന്നു പറഞ്ഞു യാത്രയാക്കുന്നു. എന്നിരിക്കിലും , ഭർത്താവ് മരിച്ചശേഷം , കുട്ടികളെ വളർത്തിവലുതാക്കി നഷ്ടപ്പെട്ട ജീവിതം തിരിച്ചു പിടിച്ച കുന്തിയുടെ ഒരു മനോഭാവം പ്രകീർത്തിക്കേണ്ടതു തന്നെയാണ്.
No comments:
Post a Comment