ശരീരമാകുന്ന ക്ഷേത്രത്തിലേക്കുള്ള പൂജയാണ് ചന്ദനം തൊടലും പൂ ചൂടലും. സാധാരണ, ഇത് മനസ്സിലാവണമെങ്കില്‍ ‘പൂജ’ എന്താണെന്ന് പഠിക്കണം. പൂജയില്‍ ആത്മാരാധന എന്നൊരു വിശേഷ വിധിയുണ്ട്. ഒരു ദേവതയുടെ പൂജ ആരംഭിക്കുന്ന സമയത്ത്, ദേവന് മൂലമന്ത്രം ജപിച്ച് ചന്ദനം തൊട്ട്, ദേവന് മൂലമന്ത്രം ചൊല്ലി പൂചൂടി തന്നിലേക്ക് മാനസപൂജ ചെയ്യുന്നു- ആത്മാരാധന.
ഇവിടെ, ഈശ്വരന്‍ എല്ലായിടത്തുമുണ്ട്. ഈശ്വരന്‍ നമ്മുടെ ഉള്ളിലുണ്ട്. ഈശ്വരീയത എവിടെയാണോ ഉള്ളത്, അവിടെ നമ്മള്‍ ആരാധിക്കാറുണ്ട്. അമ്പലത്തില്‍ പോയാല്‍, ദേവതയെ പ്രതിഷ്ഠിച്ചു എന്ന് ഉറപ്പുള്ള ശ്രീകോവിലിനു മുന്‍പില്‍ തൊഴാറുണ്ട്. പ്രതിഷ്ഠിച്ചു എന്ന് ഉറപ്പുണ്ട്; ഈശ്വരനുണ്ട്. അതുപോലെ നമ്മുടെ ഉള്ളില്‍ ഈശ്വരനുണ്ട്. ഈ ശരീരം ക്ഷേത്രം ആണ്- ശരീരം പവിത്രമാണ്. ഇതിന് ആത്മാരാധന എന്ന് പേരുണ്ട്. ആത്മാവിനെ ആരാധിക്കുകയാണ്. തന്റെ ഉള്ളിലെ ഈശ്വരനെ ആരാധിക്കുവാന്‍ വേണ്ടിയാണ് ചന്ദനവും പൂവും ഒക്കെ ചൂടുന്നത്.
കാരണം, പൂജയില്‍ ജലഗന്ധപുഷ്പ ധൂപ ദീപങ്ങളെക്കൊണ്ടാണ് പൂജ. ഏതു പൂജയിലും ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം എന്നിവയുണ്ടാകും. അതില്‍ പൃത്ഥ്വീതത്ത്വത്തിന്റെ പ്രതീകമാണ് ഗന്ധം. ആകാശതത്ത്വത്തിന്റെ പ്രതീകമാണ് പുഷ്പം.
പഞ്ചഭൂതങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും ആയ രണ്ട് ഭൂതങ്ങളെക്കൊണ്ടുള്ള അര്‍ച്ചനയാണ് ചന്ദനം തൊടലും പൂവ് ചൂടലും. ചെറിയൊരു പൂജ ആണത്.
ഉത്തരം നല്‍കിയത്: എം. ടി. വിശ്വനാഥന്‍,
ശ്രേഷ്ഠാചാര സഭ, കോഴിക്കോട്. 9447114335
ശ്രേഷ്ഠാചാര സഭ, കോഴിക്കോട്. 9447114335
No comments:
Post a Comment