വേദ വിധികളനുസരിച്ച് ചന്ദ്രായ ണ ങ്ങൾക്കനുസൃതമായി മനസിനെ ഏകാഗ്രമാക്കി അനുഷ്ഠിക്കുന്ന രീതിയാണിത്. ഓരോ വ്രതങ്ങളെക്കുറിച്ചും നമുക്ക് ചെറുതായിട്ട് മനസിലാക്കാം.
ഞായറാഴ്ച വ്രതം
ആദിത്യദശാദോഷപരിഹാരത്തിനും സര്‍വ്വപാപനാശനത്തിനും സര്‍വൈശ്വര്യസിദ്ധിക്കും ഞായറാഴ്ച വ്രതമാണ് ഉപദേശിക്കുന്നത് . ആദിത്യന്‍ അഥവാ സൂര്യനെ ധ്യാനിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന വ്രതമാണ് ഞായറാഴ്ച വ്രതം. ഞായറാഴ്ച സൂര്യഭഗവാനിഷ്ടമുള്ള ദിവസമാണ്.
വ്രതമനുഷ്ഠിക്കുന്നവര്‍ ഈ ദിവസം ഉപ്പ്, എണ്ണ എന്നിവ വര്‍ജ്ജിക്കണം.
രക്തപുഷ്പം കൊണ്ടു പൂജ ഉത്തമം. പ്രസാദമായി രക്തചന്ദനം ധരിക്കുന്നതും ഉത്തമമാണ്. അര്‍ഘ്യം, ദാനം എന്നിവ ചെയ്യുന്നതും നന്ന്. ആദിത്യ കഥ കേള്‍ക്കുന്നതും നല്ലതാണ്. ഒരിക്കലൂണാണ് ആഹാര ക്രമം
വ്രതമനുഷ് ഠിക്കുന്നവര്‍ സൂര്യനമസ്കാരം ചെയ്ത് ആദിത്യഹൃദയസ്തോത്രം പരായണം ചെയ്യണം.
ആദിത്യ കഥകൾ കേൾക്കേണ്ടതാണ്. ജാതകത്തിൽ ആദിത്യ ദശാകാലമുള്ളവർ ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
ചര്‍മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവയുടെ ശമനവും ഫലശ്രുതിയില്‍ പറഞ്ഞിരിക്കുന്നു.
നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രദര്‍ശനം നടത്തുക. ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അര്‍ച്ചന, പുറകില്‍വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുക.
No comments:
Post a Comment