ആശ്രിതരക്ഷകിയമ്മേ ദേവി ആദിപരാശക്തി
ആധാരംനീ മൂലോകത്തിനുമാദിപരാശക്തി അഗദികളായവരമ്മേ!യെന്നു വിളിയ്ക്കും നേരത്ത്
അഭയാംബികയായരികിൽ വന്നവനാശ്രയമേകുന്നു
വീഴുന്നോരോ ചുവടിലുമെന്നെ തൃക്കയ്യാൽതാങ്ങി
വാഴുന്നോരോദിനവുംനിന്നുടെ ദർശനമരുളീടു കേഴുകയാണിവനതിനായ് നിത്യം കാണുന്നില്ലമ്മേ
വാഴാനും കൊതിയില്ലാ നിന്നുടെ ദർശനമില്ലാതെ
മന്ത്രധ്യാനതപസ്സുകളായെൻ കർമ്മങ്ങൾമാറാൻ ചോററാനിക്കരവന്നുവസിയ്ക്കുംകാർത്ത്യായനിയമ്മേ!
മനതാരിൽനീ വന്നുവസിയ്ക്കു വരദായിനിയായി കാതോർക്കുകയാണമ്മേ നിന്നുടെആജ്ഞയ്ക്കായ്നിത്യം
ഈലോകത്തിൽ വന്നു വസിച്ചി ഭക്തൻന്മാർക്കെല്ലാംമൂലോകേശ്വരി നിത്യം നീ കൃപ യേറെചൊരിയുന്നു
മേൽക്കാവിൽ കുടികൊളളുന്നമ്മേ
ആദിപരാശക്തി തവദർശനമൊരു സ്വപ്നംമതായിട്ടെങ്കിലുമേകീടു
ഭൂതപ്രേതപിശാചുകളെനീ പാലമരത്തിങ്കൽ ആണിയിലൂടാവാഹിയ്ക്കുന്നു ആദിപരാശക്തി ഒരുഗദിയില്ലാതഭയംതേടും ഭക്തർ തൻ ബാധ പെരുകുന്നൻപോടവശേഷിയ്ക്കാതടിച്ചു നീക്കുന്നു
കരുണാമയി നീ കാനനമധ്യേ കാത്തു സുദര്‍ശനനെ കരകാണാത്തൊരു കടലില്‍ നീയാണാശ്രയമേവർക്കും കരുണയ്ക്കായ്നിൻ പദകമലത്തിൽ വിണു നമിയ്ക്കുബോൾ കരുണാസാഗരമായെൻറമ്മ കരങ്ങള്‍ നീട്ടുന്നു
കാൽ വഴുതുമ്പോളമ്മേ നിന്നുടെ കയ്യാണാലംബം കണ്ണീരൊപ്പാനുംകനിവാർന്നോരു കരങ്ങള്‍ മററില്ല അടർക്കളത്തിൽ നേർവഴികാട്ടിയ സാരഥിയെപ്പോലെ യെനിയ്ക്കു നിത്യം നേർവഴി കാട്ടു ആദിപരാശക്തി
No comments:
Post a Comment