മൂക്കുംപുഴ അമ്മയുടെ തിരുസന്നിധിയില്‍ അമ്മയുടെ തിരുനാള്‍ തലേന്ന് സര്‍വ്വജീവജാലങ്ങള്‍ക്കും അവയുടെ നിലനില്‍പിനും വേണ്ടി സമംഗളം നടത്തി വരുന്ന മഹനീയ ചടങ്ങാണ് മീനൂട്ട്. മാതാവ് സ്വന്തം മക്കള്‍ക്ക് പാലൂട്ടിയും അന്നമൂട്ടിയും ശേഷമാണ് ഏതൊരമ്മയും ഉണ്ണാറുള്ളത്. അത് ഭാരതീയ പാരമ്പര്യത്തില്‍ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള അമ്മമാരുടെ സഹജമായ സ്വഭാവ വൈശിഷ്ഠ്യമാണ്.
സര്‍വ്വമംഗളകാരിണിയായി, ഭൂലോകനാഥ പരാശക്തിയായി മൂക്കുംപുഴയില്‍ കുടികൊള്ളുന്ന അമ്മയുടെ തിരുവുത്സവത്തില്‍ ഭക്ത ലക്ഷങ്ങള്‍ക്കൊപ്പം സര്‍വ്വ ചരാചരങ്ങളും പങ്കെടുക്കുന്നു എന്ന സങ്കല്‍പത്തില്‍ ഉത്സവബലിയുടെ ദിനത്തില്‍ നിത്യ അന്നദായനിയായ അമ്മയുടെ ഇംഗിതപ്രകാരമുള്ള മഹാപ്രസാദമാണ് മീനൂട്ട്.
അലയാഴിയോട് മല്ലിട്ട് കടലില്‍ നിന്ന് അന്നം തേടുന്ന മത്സ്യതൊഴിലാളികള്‍ക്ക് ആഹ്ലാദ പൂമഴ പെയ്യുന്ന മാതൃവാത്സല്യനിധിയുടെ പൊന്‍കരങ്ങളില്‍ സുരക്ഷിതമായിരിക്കുമെന്ന ഉറച്ചവിശ്വാസത്തെ ഊട്ടി ഉറപ്പിയ്ക്കുന്നതാണ് വര്‍ഷങ്ങളായി നടന്നുവരുന്ന, മത്സ്യത്തൊഴിലാളികള്‍ അമ്മയ്ക്ക് നല്‍കുന്ന മാതൃദക്ഷിണയായ മീനൂട്ട്.
മീനൂട്ടിനെ സംബന്ധിച്ച് ഒരു പുരാവൃത്തമുണ്ട്. ശ്രാമൂക്കുംപുഴ ദേവീക്ഷേത്രം ജീര്‍ണ്ണാവസ്ഥയില്‍ കഴിഞ്ഞ കാലങ്ങളില്‍ അമ്മയുടെ ഉത്സവം വഴിനാമം എന്ന പേരിലായിരുന്നു. വഴിനാമത്തില്‍ വ്രതശുദ്ധിയോടെ ചുവപ്പു പട്ടുവസ്ത്രധാരിയായ ഊരാളിയാണ് നേതൃത്വം നല്‍കിയിരുന്നത്. ഊരാളി സാക്ഷാല്‍ ഭഗവതിയുടെ സ്മൃതി പുരുഷന്‍ തന്നെയായ് മാറുന്ന അവസ്ഥയുണ്ട്. ഈ സമയം ഗ്രാമത്തിലെ വറുതിയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും, സമുദ്രതീരത്ത് ചെന്ന് പരിഹാര കര്‍മ്മങ്ങളായി കരിയ്ക്ക് വെട്ട് എന്ന ചടങ്ങും നടത്തി വന്നു. ഈ സമ്പ്രദായം സമുദ്ര ദേവതയെ പ്രീതിപ്പെടുത്തി നാട്ടില്‍ ഐശ്വര്യം ഉളവായതിന് അനുഭവ സാക്ഷ്യം നിരവധിയാണ്. ഈ ചടങ്ങാണ് പില്‍ക്കാലത്ത് ശാസ്ത്രവിധിപ്രകാരം മീനൂട്ട് ആയി രൂപാന്തരം പ്രാപിച്ചത്. നൂറ്റാണ്ടുകളായിട്ടുള്ള ഈ ചടങ്ങ് ഭാരതത്തില്‍- പ്രത്യേകിച്ച് കേരളത്തില്‍ സമുദ്രതീരത്ത് നടത്തപ്പെടുന്നത് ശ്രീ മൂക്കുംപുഴക്ഷേത്രത്തില്‍ മാത്രമാണ് ഈ മഹത് ചടങ്ങിന് സാക്ഷിയാകാന്‍ നിരവധിപേര്‍ എത്തുന്നു.
18-) ആലപ്പാട്ടരയന്മാര്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ നടത്തപ്പെടുന്ന പരിശം വയ്പിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. മകര മത്സ്യരൂപത്തില്‍ സുബ്രഹ്മണ്യസ്വാമി കടലില്‍ കഴിഞ്ഞ് ശ്രീ പരമശിവനാല്‍ മോക്ഷം ലഭിച്ച് ആലപ്പാട്ടു കുടികൊള്ളുന്നതും ഇതോട് ചേര്‍ത്തുവയ്ക്കാം.
ആധുനിക ശാസ്ത്രത്തിലും പരിണാമവാദത്തിലും ജീവന്റെ ഉല്‍പത്തി ജലത്തിലാണെന്നാണ്. ഭാരതീയ പാരമ്പര്യശാസ്ത്രത്തില്‍ വിഷ്ണുവിന്റെ ആദ്യഅവതാരവും മത്സ്യമെന്നാണ്. അതെ ജീവന്റെ നിലനില്‍പ്പും ജലവും ജലസമ്പത്തും തന്നെയാണ്. ജലമലിനീകരണം മൂലം കടല്‍ സമ്പത്ത് നശിച്ചതിന്റെ വലിയ ദുരന്തം പേറുന്നത് മത്സ്യത്തൊഴിലാളികളും കേരളതീരവുമാണ്. ഫാക്ടറികള്‍ തളളുന്ന രാസജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും തീരഭൂമിയെ വറുതിയിലാക്കുന്ന മത്സ്യവിഭവ ചൂഷണത്തിനു കാരണമാകുന്നു. കടലിനേയും കായലിനേയും ആശ്രയിച്ചുകഴിയുന്ന ജനവിഭാഗങ്ങളെ ദുരിതപൂര്‍ണ്ണമായ ജീവിതതത്തിലേക്ക് നയിക്കുന്ന ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തേണ്ടതും സകല ജീവി വര്‍ഗ്ഗങ്ങളുടേയും നിലനില്‍പ്പിന് അത്യാന്താപേക്ഷിതവുമാണ്. ആ കടമ നിര്‍വ്വഹിക്കുന്നതിന് ഓരോ മീനൂട്ടും ഓര്‍മ്മപുതുക്കലാണ്.
സ്വയംഭൂവായി ആദിപരാശക്തിയായി മൂക്കുംപുഴയില്‍ കുടികൊളളുന്ന ദേവിയുടെ പുനഃപ്രതിഷ്ഠ നടത്തിയത് മാതാ അമൃതാനന്ദമയീ ദേവിയാണെന്നത് ”തങ്കത്തളികയില്‍ പൊന്‍വിളക്ക്” പോലെയാണെന്നു തിരുസന്നിധിയിലെ ഭക്തജനപ്രവാഹം സാക്ഷ്യപ്പെടുത്തുന്നു. തീരഭൂമിയുടെ രക്ഷകയായി ആര്‍ത്തരുടേയും ആലംബഹീനരുടേയും മാതാവായി നിത്യഅന്നദായനിയായി കുടികൊളളുന്ന മൂക്കുംപുഴ അമ്മയ്ക്ക് അനന്ത കോടി പ്രണാമം.
കടപ്പാട്: ജന്മഭൂമി
No comments:
Post a Comment