പ്രദോഷം
എന്താണു പ്രദോഷം❓
പരമശിവൻ തന്റെ പത്നിയായ പാർവ്വതീദേവിയെ ശുവർന്ന രത്ന പീഡത്തിൽ ഇരുത്തിയിട്ട് ശിവൻ കൈലാസത്തിൽ താണ്ഡവമാടിയ ദിവസം ആണു ത്രയോദശി ദിവസം പ്രദോഷം ആയി ആചരിക്കുന്നതു ഒരുമാസ്ത്തിൽ വെളുത്തപക്ഷവും കറുത്ത പക്ഷത്തിലും കൂടി രണ്ടു പ്രദോഷം ആചരിക്കുന്നു രണ്ടും ഒരു പോലെ പ്രാധാന്യം ഉള്ളതാണു .സകല ദേവതകളും ദേവന്മാറും ഒപ്പം ബ്രഹ്മാവു സരസ്വതീ സമേധനായും വിഷ്ണു ലക്ഷ്മീ സമേധനായും കൈലാസത്തിൽ എത്തി ഭഗാന്റെ തണ്ടവം അതിയായി ആസ്വദിച്ചു എന്നണു വിശ്വാസം .അന്നേദിവസം പുലർച്ചെ എഴുനേറ്റു കുളികഴിഞ്ഞു ഭസ്മം ധരിച്ചു രുദ്രാക്ഷം കൊണ്ടു ഓം നമശിവായ എന്ന മന്ത്രം ജപിചു ഭക്തിയോടെ ഒരിക്കൽ ആചരിചരിച്ചു വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി പ്രദോഷാഭിഷേകം കണ്ടു തൊഴിതാൽ സകല വ്യാദിയും രോഗവും മാറി സകല സൗഭാഗ്യവും വന്നുചേരും അത്രയേറെ പുണ്യമുള്ള ദിനമാണു പ്രദോഷം
No comments:
Post a Comment